• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പല മേഖലകളില്‍ നാം വികസിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍: ജനപങ്കാളിത്തം അനിവാര്യം!!

  • By Desk

മലപ്പുറം: പല മേഖലകളില്‍ നാം വികസിക്കേണ്ടതുണ്ടെന്നും വികസനത്തിന് നാടിന്റെയും ജനങ്ങളുടെയും പങ്കാളിത്തം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.മൊറയൂരില്‍ ഇ.എം.എസ് ദേശീയ സെമിനാറില്‍ സ്മാരക പ്രഭാഷണം നടത്തുകയയായിരുന്നു അദ്ദേഹം. പല മേഖലകളില്‍ നാം വികസിക്കേണ്ടതായിട്ടുണ്ട്.നമ്മുടെ നാട് സര്‍വ്വ മേഖലയിലും വികസനമാണ് ആഗ്രഹിക്കുന്നത്. ഏതെങ്കിലുമൊരു പ്രദേശമോ ജനവിഭാഗമോ വികസിക്കിലല്ല. സാമൂഹിക നീതിയില്‍ അധിഷ്്ഠിതമായ വികസനത്തനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇ.എം.എസ് സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ അതേപോലെ നടപ്പാക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ ഇപ്പോഴും നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

വനം വകുപ്പ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം: സംഭവം മാനന്തവാടി തോൽപ്പെട്ടിയിൽ

അധ്വാനവും ധനവും സംഭാവന ചെയ്ത് നല്ല രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇ.എം.എസിന്റെ കാലഘട്ടത്തില്‍ കഴിഞ്ഞു.ഭൂപരിഷ്‌കരണ നിയമമാണ് കേരളത്തെ ഇന്നുകാണുന്ന രീതിയില്‍ വളര്‍ത്തിയത്. ജനകീയാസൂത്രണത്തിന്റെ ഉപജ്ഞാതാവ് ഇ.എം.എസ്. തന്നെയായിരുന്നു.മാലിന്യ സംസ്‌കരണ കേന്ദ്രം എന്നു കേള്‍ക്കുമ്പോഴേ നാറ്റം അനുഭവപ്പെടുന്ന സ്ഥിതി മാറണം.കൃഷി സംസ്‌കാരമായി മാറ്റാന്‍ കഴിഞ്ഞു.170000-ലേറെ കുട്ടികള്‍ ഈ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായി ചേര്‍ന്നു.കേരളം നിക്ഷേപ സൗഹൃദസംസ്ഥാനമായി മാറാനുള്ള ശ്രമത്തിലാണ്.വ്യവസായ സംരഭകര്‍ക്ക് ട്രേഡ് യൂണിയനുകളുടെ പരാതിയില്ല.നോക്കുകൂലി പോലുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനായി.ഏഴ് നിയമങ്ങളും എട്ട് ചട്ടങ്ങളും ഭേദഗതി വരുത്തി.അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയില്ലെങ്കിലും അനുമതി കിട്ടിയതായി കണക്കാക്കാം, പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷനായി. ടി.കെ. ഹംസ,എന്‍. രാജന്‍ സംസാരിച്ചു.സെമിനാര്‍ നാളെ സമാപിക്കും.

ഇ.എം.എസ് സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന് കഴിഞ്ഞ ദിവസം കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഓഡറ്റോറിയത്തില്‍ ആരംഭിച്ചത്.. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വര്‍ത്തമാനം, ഭാവി എന്നതാണ് മുഖ്യവിഷയം. അനുസ്മരണ സമ്മേളനം കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പാലോളി മുഹമ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു.. 14, 15 തീയതികളിലായി വിവിധ അനുബന്ധ പരിപാടികള്‍ നടന്നു. 16, 17 തിയതികളില്‍ മൊറയൂര്‍ ജി.എം. ഓഡറ്റോറിയത്തിലാണ് സെമിനാര്‍ നടക്കുന്നത്. 16ന് രാവിലെ 10ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യ്തു. എം.എ. ബേബി, തോമസ് ഐസക്, എ. വിജയരാഘവന്‍, സി.എസ്. സുജാത, മന്ത്രി കെ.ടി. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.എം.എസ് സ്മാരക പ്രഭാഷണം നടത്തി.

Malappuram

English summary
Chief minister Pinarayi Vijayan about development of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X