മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് വ്യാപനം തടയാന്‍ മതസംഘടനകളുടെ സഹകരണം; വ്യാപാരികളും ഉറപ്പ് നല്‍കി

Google Oneindia Malayalam News

മലപ്പുറം: കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാഭരണകൂടത്തിന് മതസംഘടനാ നേതാക്കളുടെ പൂര്‍ണ പിന്തുണ. ഇഫ്താര്‍ വിരുന്നുകളില്‍ ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും എ.ഡി.എം എം.സി റെജിലിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മതസംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു.

പത്ത് വയസിന് താഴെയുള്ളവരും അറുപത് വയസിന് മുകളിലുള്ളവരും പ്രാര്‍ഥനയ്ക്കായി പള്ളികളില്‍ എത്തേണ്ടതില്ല. പ്രാര്‍ഥനകളില്‍ പരമാവധി സാമൂഹിക അകലം പാലിക്കണം. മുസല്ല വീട്ടില്‍ നിന്ന് കൊണ്ടുവരണം. പള്ളികളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണ വിതരണം പൂര്‍ണമായും ഒഴിവാക്കാമെന്നും അത്യാവശ്യമെങ്കില്‍ പാക്കറ്റുകളിലാക്കി വിതരണം ചെയ്യാമെന്നും യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

c

വെള്ളിയാഴ്ച പ്രാര്‍ഥനകളിലും രാത്രി നമസ്‌കാരത്തിനും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു. റമദാന്‍, വിഷു എന്നിവയുടെ പശ്ചാത്തലത്തില്‍ ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങള്‍ പരമാവധി കുറയ്ക്കണമെന്ന് എ.ഡി.എം എം.സി റെജിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീനയും യോഗത്തില്‍ അഭ്യര്‍ഥിച്ചു.

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിന് വ്യാപാരി വ്യവസായി സംഘടനകളുടെ സഹകരണം ജില്ലാഭരണകൂടം ഉറപ്പാക്കി. കടകള്‍ രാത്രി ഒന്‍പതിന് അടയ്ക്കാനും മെഗാസെയില്‍, ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നിവ രണ്ട് ആഴ്ചത്തേക്ക് മാറ്റിവയ്ക്കാനും യോഗത്തില്‍ ധാരണയായി. ഹോട്ടലുകളില്‍ പരമാവധി പാര്‍സല്‍ പ്രോത്സാഹിപ്പിക്കും. 50 ശതമാനം സീറ്റുകളില്‍ മാത്രം ആളുകളെ അനുവദിച്ച് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പാലിക്കാനും യോഗത്തില്‍ ധാരണയായി. വ്യാപാര സ്ഥാപനങ്ങളില്‍ പരമാവധി ഏ.സി ഉപയോഗം കുറയ്ക്കാനും നിര്‍ദേശം നല്‍കി.

സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍

ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്നും സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി വാഹനങ്ങള്‍ സര്‍വീസ് നടത്തരുതെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ നടപ്പാക്കുമെന്ന് മലപ്പുറം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ടി.ജി.ഗോകുല്‍ അറിയിച്ചു.

Malappuram
English summary
Coronavirus: Religious leaders, Traders meet held in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X