30 വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി: മുന്‍ സിപിഎം കൗണ്‍സിലര്‍ കസ്റ്റഡിയില്‍
മലപ്പുറം: മുന്‍ സിപിഎം കൗണ്‍സിലര്‍ ശശികുമാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയില്‍. അധ്യാപകനും മുന്‍ സുഹൃത്തുമായിരുന്ന അധ്യാപകന് കേസ് വന്നതിന്റെ കടുത്ത തീരുമാനങ്ങളെടുത്തിയിരുന്നു. മീടു പരാതി ഉയര്‍ന്നതോടെ ശശികുമാര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു. മലപ്പുറം നഗരസഭയിലെ രണ്ട് പേര് സോഷ്യല്‍ മീഡിയിയലൂടെ പരാതി ഉന്നയിച്ചതോടെയാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ ഇയാള്‍ നിര്‍ബന്ധിതനായത്. സ്കൂളില്‍ നിന്ന് വിരമിക്കലിന് ശേം അധ്യാപക ജീവിതത്തെ കുറിിച്ച് ശശികുമാര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് പരാതി ഉയര്‍ന്നുവന്നത്. അതേസമയം കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.

പോലീസ് കേസെടുത്തതോടെ ശശികുമാര്‍ ഒളിവിലാണ്. പല തവണ പരാതി നല്‍കിയിട്ടും സ്കൂള്‍ അധികൃതര്‍ പലപ്പോഴായി പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ് ആരോപിച്ചു. അധ്യാപകനായിരുന്ന മുപ്പത് വര്‍ഷത്തോളം ചില വിഥാര്ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഡിഡിഇയോട വിശദീകരണം തേടി. ശശകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ഇന്ന് സ്കൂളിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. സ്കൂളിന് പിന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
മലപ്പുറത്തെ എയ്ഡഡ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് പരാതികളുമായിരംഗത്ത് വന്നത്. അധ്യാപകന് ആയിരുന്ന സമയത്ത് ഇയാല്‍ സ്കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. മാര്‍ച്ചിലായിരുന്നു. മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി ശശികുമാര്‍ വിരമിച്ചത്. വിവാദം വന്നതിന് പിന്നാലെ മലപ്പുറം നഗരസഭ അംഗത്വം ഇയാള്‍ രാജിവെച്ചിരുന്നു. സ്കൂള്‍ കാലഘട്ടത്തിലെ തന്റെ ജീവിതം പോസ്റ്റ് ചെയ്തിരുന്നു ശശികുമാര്‍. ഇതിന് താഴെയാണ് ആദ്യ പരാതിയുമായി പെണ്‍കുട്ടി രംഗത്ത് വന്നത്. അധ്യാപകനില്‍ നിന്ന് നേരിട്ട പീഡനമാണ് കമന്റ് ചെയ്തത്. പിന്നാലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ സമാനമായ പരാതിയുമായി രംഗത്ത് വകയായിരുന്നു.
30 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ സ്കൂളിലെ നിരവധി പെണ്‍കുട്ടികളാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായതെന്നാണ് പരാതിക്കാരുടെ ആരോപണം. 2019ല്‍ തന്നെ അധ്യാപകനെതിരെ സ്കൂളിലെ കുട്ടികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുമുള്ള നടപടിയുമുണ്ടായില്ലെന്ന് പരാതി നല്കിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിരവധി പേര് ഇയാള്‍ക്കെതിരെ പരാതിയുമായി തങ്ങളെ സമീപിച്ചിട്ടുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ അറിയിച്ചു. അഇതേസമയം മലപ്പുറം വനിതാ സെല്‍ കൗണ്‍സിലര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications