മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

500 വോട്ട് മറിഞ്ഞാല്‍... പെരിന്തല്‍മണ്ണയില്‍ കൊടുവള്ളി മോഡല്‍; മുസ്തഫ കോടികള്‍ ഇറക്കിയെന്ന് പ്രചാരണം

Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് രസകരമായ രാഷ്ട്രീയ നീക്കമാണ് കാണാന്‍ സാധിക്കുന്നത്. ഇത്തവണയും സ്വതന്ത്രരെ ഇറക്കി സിപിഎം മല്‍സരം കടുപ്പിക്കുന്നു. ഇതില്‍ മിക്ക മണ്ഡലങ്ങളിലും പ്രതീക്ഷിച്ച സ്ഥാനാര്‍ഥികള്‍ ആണെങ്കിലും പെരിന്തല്‍മണ്ണയില്‍ വ്യത്യസ്തമാണ് കാര്യങ്ങള്‍. ഇടതുപക്ഷത്തിന് അത്യാവശ്യം വളക്കൂറുള്ള മണ്ണാണ് പെരിന്തല്‍മണ്ണയുടേത്.

മാത്രമല്ല, യുഡിഎഫ് ക്യാമ്പ് ഇത്തവണ കൂടുതല്‍ ദുര്‍ബലവുമാണ്. ഈ സാഹചര്യത്തിലാണ് കെപി മുഹമ്മദ് മുസ്തഫ ഇടത് സ്ഥാനാര്‍ഥിയായി എത്തുന്നത്. കൊടുവള്ളി മോഡല്‍ കളിയാണ് സിപിഎം ഇറക്കിയിരിക്കുന്നത്. വിശദാംശങ്ങല്‍ ഇങ്ങനെ....

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

പഴയ മുസ്ലിം ലീഗ് നേതാവ്

പഴയ മുസ്ലിം ലീഗ് നേതാവ്

പഴയ മുസ്ലിം ലീഗ് നേതാവാണ് മുഹമ്മദ് മുസ്തഫ. നേരത്തെ മലപ്പുറം നഗരസഭാ ചെയര്‍മാനുമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം ഇടതുസ്ഥാനാര്‍ഥിയാകുമെന്ന സൂചന വന്നത്. അപ്പോള്‍ തന്നെ യുഡിഎഫ് ക്യാമ്പ് പ്രതിരോധ തന്ത്രങ്ങള്‍ ആലോചന തുടങ്ങി.

കൊടുവള്ളി മോഡല്‍

കൊടുവള്ളി മോഡല്‍

പഴയ മുസ്ലിം ലീഗ് നേതാവിനെ ഇറക്കി മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിപ്പിക്കാന്‍ സാധിക്കുന്നത് സിപിഎം തന്ത്രങ്ങളുടെ വിജയമാണ്. 2016ല്‍ കോഴിക്കോട്ടെ കൊടുവള്ളിയില്‍ കളിച്ചതും അങ്ങനെയായിരുന്നു. മുസ്ലിം ലീഗ് യോഗങ്ങളില്‍ പങ്കെടുത്ത കാരാട്ട് റസാഖ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇടതുപക്ഷ സ്വതന്ത്രനായി പത്രിക കൊടുക്കാന്‍ പോകുന്നതാണ് കണ്ടത്.

500ഓളം വോട്ടുകള്‍ മാത്രം

500ഓളം വോട്ടുകള്‍ മാത്രം

പെരിന്തല്‍മണ്ണയില്‍ 2016ല്‍ ജയിച്ചത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിയായിരുന്നു. എതിരാളി സിപിഎമ്മിലെ വി ശിവകുമാര്‍. ശക്തമായ പോരാട്ടത്തിനൊടുവില്‍ അലിയുടെ ജയം വെറും 500ഓളം വോട്ടുകള്‍ക്ക്. അഞ്ചു വര്‍ഷത്തെ തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ച അലി ഇത്തവണ മണ്ഡലം മാറുമെന്നാണ് വിവരം.

മങ്കടയും പെരിന്തല്‍മണ്ണയും പിടിച്ച ലീഗ്

മങ്കടയും പെരിന്തല്‍മണ്ണയും പിടിച്ച ലീഗ്

മങ്കടയില്‍ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദിനെ പരാജയപ്പെടുത്തിയാണ് മഞ്ഞളാംകുഴി അലി തേരോട്ടം ആരംഭിച്ചത്. എന്നാല്‍ അധികം വൈകാതെ അദ്ദേഹം മുസ്ലിം ലീഗിലെത്തി. പിന്നീട് പെരിന്തല്‍മണ്ണയില്‍ മല്‍സരിച്ച് ജയിച്ചു. മങ്കട അഹമ്മദ് കബീര്‍ വഴിയും ലീഗ് പിടിച്ചു. തൊട്ടടുത്ത രണ്ടു മണ്ഡലങ്ങള്‍ പിടിച്ചത് ലീഗിന് വലിയ നേട്ടമായിരുന്നു.

അലി മങ്കടയിലേക്ക്

അലി മങ്കടയിലേക്ക്

അഹമ്മദ് കബീര്‍ ഇനി മല്‍സരിക്കാനില്ല എന്നാണ് അറിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മഞ്ഞളാംകുഴി അലി മങ്കടയില്‍ തിരിച്ചെത്തുമെന്നാണ് വിവരം. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി പെരിന്തല്‍മണ്ണയില്‍ ആര് വരും എന്നാണ് ഇനി അറിയേണ്ടത്. ആര് വന്നാലും മല്‍സരം കടുക്കും.

മുസ്തഫയ്‌ക്കെതിരായ ആരോപണം

മുസ്തഫയ്‌ക്കെതിരായ ആരോപണം

മുസ്ലിം ലീഗുമായി കുറച്ചുകാലമായി അകല്‍ച്ചയിലാണ് മുഹമ്മദ് മുസ്തഫ. അടുത്തിടെ അദ്ദേഹം പിണറായി വിജയനെ പുകഴ്ത്തി ഇടതുപക്ഷത്തോടൊപ്പം ചേരുന്നതായി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ഥിയായിരിക്കുന്നത്. കോടികള്‍ കൊടുത്ത് മണ്ഡലം മുസ്തഫ വിലക്ക് വാങ്ങിച്ചു എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രചാരണം.

മുസ്ലിം ലീഗിലെ തര്‍ക്കം

മുസ്ലിം ലീഗിലെ തര്‍ക്കം

യുവനോതാവിനെ പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് പരിഗണിക്കുന്നു എന്നാണ് വിവരം. മണ്ഡലത്തില്‍ ലീഗിലുള്ള ഭിന്നതയും തര്‍ക്കവുമാണ് സിപിഎമ്മിന് പ്രതീക്ഷ. ഈ പ്രശ്‌നങ്ങള്‍ തന്നെയാണ് അലി മങ്കടയിലേക്ക് മാറാന്‍ ആലോചിക്കുന്നതിന് പിന്നിലും. മലപ്പുറം ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാകും പെരിന്തല്‍മണ്ണ.

Recommended Video

cmsvideo
മുസ്ലീങ്ങളെ തൊട്ടാൽ വെറുതെ വിടില്ല.. പി സി ജോർജ് നാടിന്റെ ശാപം | Oneindia Malayalam

നക്ഷത്രക്കണ്ണുളള അനന്യ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഒമ്പത് സ്വതന്ത്രരുമായി സിപിഎം; അഞ്ച് മലപ്പുറത്ത്, കോഴിക്കോട് രണ്ട്, 2016 ആവര്‍ത്തിക്കുമോഒമ്പത് സ്വതന്ത്രരുമായി സിപിഎം; അഞ്ച് മലപ്പുറത്ത്, കോഴിക്കോട് രണ്ട്, 2016 ആവര്‍ത്തിക്കുമോ

പുറംതിരിഞ്ഞ് സുരേഷ് ഗോപി; വെട്ടിലായി ബിജെപി നേതൃത്വം... വച്ചുനീട്ടിയത് 3 മണ്ഡലങ്ങള്‍, ഞാന്‍ തിരക്കില്‍...പുറംതിരിഞ്ഞ് സുരേഷ് ഗോപി; വെട്ടിലായി ബിജെപി നേതൃത്വം... വച്ചുനീട്ടിയത് 3 മണ്ഡലങ്ങള്‍, ഞാന്‍ തിരക്കില്‍...

Malappuram
English summary
CPM Tactical Move in Perinthalmanna as KP Muhammad Musthafa LDF candidate in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X