Get Updates
Get notified of breaking news, exclusive insights, and must-see stories!

എടവണ്ണയില്‍ യുവാവിന്റെ മരണം കൊലപാതകം; ശരീരത്തില്‍ വെടിയുണ്ടകള്‍, ദുരൂഹത

മലപ്പുറം: എടവണ്ണയില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. റിഥാന്‍ ബാസില്‍ എന്ന 28കാരന്‍ വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവാവന്റെ ശരീരത്തില്‍ വെടിയേറ്റ മൂന്ന് മുറിവുകളുണ്ടെന്നാണ് കണ്ടെത്തല്‍. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് റിഥാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്ന് വെടിയുണ്ടകളാണ് റിഥാന്റെ ശരീരത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. തലയ്ക്ക് പുറകിലും വലിയ മുറിവുകളുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് റിഥാനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

malappuram

ഒരു കേസില്‍ പ്രതിയാണ് റിഥാന്‍. ഒരാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മലയ്ക്ക് മുകളില്‍ വച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്. കൊലയ്ക്ക് പിന്നില്‍ ആരാണെന്നതടക്കമുള്ള കാര്യം അന്വേഷിക്കുകയാണ് പൊലീസ്. കൊലപാതകത്തില്‍ ലഹരി- സ്വര്‍ണകടത്ത് സംഘങ്ങളുടെ പങ്ക് പൊലീസ് പരിശോധിക്കുന്നുണ്ട്. കരിപ്പൂരില്‍ വച്ച് 15 ഗ്രാം എം ഡി എം എ പിടിച്ച കേസില്‍ റിഥാന് ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. ഇതിന് ശേഷം മൂന്നാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+