Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴിക്കടവില്‍ കോളറ; രണ്ട് പേര്‍ക്ക് കൂടി രോഗം, ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

cholara

മലപ്പുറം: വഴിക്കടവ് പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക അറിയിച്ചു. സമാന രോഗ ലക്ഷണങ്ങളുമായി 14 പേര്‍ കൂടിയാണ് ചികിത്സ തേടിയിരിക്കുന്നത്. ഇത് രോഗം പടരാനുള്ള സൂചന നല്‍കുന്നു. എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിദഗ്ദ സംഘം വഴിക്കടവ് സന്ദര്‍ശിച്ചു. പ്രതിരോധ നടപടികള്‍ സംഘം വിലയിരുത്തി.

വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയില്‍ നിന്ന് പമ്പ് ചെയ്യുന്ന ജലനിധിയുടെ വെള്ളവും മറ്റ് കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവര്‍ക്കാണ് രോഗ ലക്ഷണങ്ങളുള്ളത്. ഇതേ പുഴയുടെ നിരവധി ഹോട്ടലുകളില്‍ നിന്നും പുഴയിലേക്ക് മലിനജലം ഒഴുക്കി വിടുന്നുണ്ട്. മലിനജലം തുറന്നുവിട്ട ഹോട്ടലുകള്‍ അടപ്പിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വഴിക്കടവ് പഞ്ചായത്ത് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടിട്ടുണ്ട്.

മലിനമായ ജലത്തിലൂടെയാണ് കോളറ പകരുന്നത്. തുറസ്സായ സ്ഥലത്തുളള മല വിസര്‍ജജനവും ഒഴിവാക്കണം. വയറിളക്കവും ഛര്‍ദ്ദിയുമാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കഞ്ഞിവെള്ളം പോലെ മലം പോകുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. കടുത്ത ദാഹം, താഴ്ന്ന രക്ത സമ്മര്‍ദ്ദം, അയഞ്ഞ പേശികള്‍ എന്നിവയും കാണപ്പെടാം.

ചികിത്സിച്ചില്ലെങ്കില്‍ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് മരണത്തിലേക്ക് നയിക്കാം. രോഗ ലക്ഷണങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണംയ

രോഗം തടയുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

1) തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
2) തുറന്നുവെച്ചതും പഴകിയതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
3) പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
4) ഭക്ഷണത്തിന് മുമ്പും മലവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
5) ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടച്ചുവെച്ച് സൂക്ഷിക്കുക.
6) തുറസ്സായ സ്ഥങ്ങളില്‍ മല വിസര്‍ജ്ജനം നടത്താതിരിക്കുക.
7) ജ്യൂസ്, ഐസ് മുതലായവ ശുദ്ധജലം ഉപയോഗിച്ച് മാത്രം തയ്യാറാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+