• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൊന്നാനിയില്‍ പ്രചരണം കൊഴുക്കുന്നു, കനത്ത ചൂടിനെ വെല്ലുന്ന പ്രചരണവുമായി അന്‍വറും ഇടിയും, ഒപ്പമെത്താന്‍ ഓടി എന്‍ഡിഎയും

  • By Desk

മലപ്പുറം: ശക്തമായ മത്സരം നടക്കുന്ന പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ വേനല്‍ചൂടിനെപോലും വെല്ലുന്ന പ്രചരണങ്ങളുമായി മുന്നേറുകയാണ് സ്ഥാനാര്‍ഥികള്‍. മുസ്ലിംലീഗ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറും, നിലമ്പൂര്‍ എം.എ.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.വി അന്‍വറും പരമാവധി വോട്ടര്‍മാരെ നേരില്‍കാണാനുള്ള ഓട്ടത്തിലാണ്. അതേ സമയം കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച എന്‍.ഡി.എ സ്ഥാനാര്‍ഥിയും ഇവരോടൊപ്പം എത്താനുള്ള ഓട്ടത്തിലാണ്.

കുഞ്ഞാലിക്കുട്ടിയുടെ കയ്യിലുള്ളത് 59.04 ലക്ഷം രൂപ, ഇടിയുടെ കൈവശം വെറും 35,000 രൂപ, എന്നാല്‍ രണ്ടുപേരും കോടീശ്വരന്‍മാന്‍, മുസ്ലിംലീഗ് സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരം ഇങ്ങിനെ...

പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ തീരദേശത്ത് റോഡഷോ നടത്തി. തിരൂര്‍ ആലിന്‍ചുവട്ടില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ അഴിമുഖം ചുറ്റി കൂട്ടായി ടൗണില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന റോഡ്‌ഷോ കൂട്ടായിയെ ഇളക്കി മറിച്ചു. പറവണ്ണ തീരദേശ മേഖലയിലൂടെ സഞ്ചരിച്ചാണ് കൂട്ടായിയില്‍ എത്തിയത്. എം എല്‍ എമാരായ സി മമ്മുട്ടി, അഡ്വ. എന്‍ ശംസുദ്ദീന്‍, യു ഡി എഫ് നേതാക്കളായ എം അബ്ദുള്ളക്കുട്ടി, വെട്ടം ആലിക്കോയ, അഡ്വ. നസറുളള, വി പി മുഹമ്മദലി തുടങ്ങിയ നേതാക്കള്‍ ഇ. ടിയെ അനുഗമിച്ചു.

Ponnani constituency

പി വി അന്‍വര്‍ വെള്ളിയാഴ്ച്ച തിരൂര്‍ നിയമസഭാ മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം നടത്തി. വൈകീട്ട് മൂന്നിന് കഞ്ഞിപ്പുരയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.എല്ലായിടത്തും മുദ്രാവാക്യം വിളിയോടെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റു. കനത്ത ചൂടിനെ വകവെക്കാതെ തന്നെയാണ് ആളുകള്‍ സ്ഥാനാര്‍ഥിയെ കാണാനും കേള്‍ക്കാനും എത്തിയത്. കഞ്ഞിപ്പുരയിലെ സ്വീകരണത്തിനു ശേഷം കാട്ടിലങ്ങാടി,കല്ലിങ്ങല്‍

പാറപ്പുറം,കുറുക്കോള്‍,തൂവ്വക്കോട്,പുല്ലൂര്‍,പി സി പടി,ഏഴൂര്‍,കോട്ട്, പൂങ്ങോട്ടുകുളം, പൂക്കയില്‍,വാക്കാട്, രണ്ടത്താണി,ബി പി അങ്ങാടി, പട്ടര്‍നടക്കാവ് ശേഷംതിരുന്നാവായ സമാപിച്ചു. സ്ഥാനാര്‍ഥിയെ കാത്ത് നൂറുകണക്കിനാളുകളാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും ഉണ്ടായിരുന്നത്. മുദ്രാവാക്യം വിളികള്‍ക്കു ശേഷം ഹാരാര്‍പണവും പിന്നീട് ലഘു പ്രസംഗവും നടത്തി. പൊന്നാനിയുടെ വികസന മുരടിപ്പിനെതിരെ ലീഗിനെ വിമര്‍ശിച്ചും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ കുറിച്ചും എല്‍ഡിഎഫ് സര്‍ക്കാറിന്റെ നേട്ടങ്ങളും അന്‍വര്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ഉച്ചയ്ക്ക് തിരൂരില്‍ വെച്ച് നടന്ന എന്‍സിപിയുടെ ജില്ലാ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ കലാലയങ്ങളിലും പിവി അന്‍വര്‍ സന്ദര്‍ശനം നടത്തി. ഇടതുനേതാക്കളായ സൈനുദ്ദീന്‍, വിജയകുമാര്‍ ആതവനാട്, പി കുഞ്ഞുമൂസ, അഡ്വ. ഹംസ, പി ശ്രീനിവാസന്‍, അലവി, ഷെമീര്‍ പയ്യനങ്ങാടി, ഗഫൂര്‍ പി ലില്ലീസ്, ഹംസകുട്ടി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്

എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ടി.രമ പൊന്നാനി നിയമസഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ഇതോടെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയായി. ഇന്ന് മുതല്‍ നിയമസഭാ കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമാകും. ഇന്നലെ രാവിലെ ചങ്ങരംകുളം മംഗളോദയം വൈദ്യശാലയില്‍ നിന്നാണ് പ്രചരണം ആരംഭിച്ചത്, പിന്നീട് അടക്കാമാര്‍ക്കറ്റ്, ചങ്ങരംകുളം ടൗണിലെ വ്യാപാരികളെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.

പിന്നീട് എരമംഗലം, പുത്തന്‍പള്ളി, മാറഞ്ചേരി, കരിങ്കല്ലത്താണി, കാഞ്ഞിരമുക്ക്, കൊല്ലന്‍പടി എന്നിവിടങ്ങളില്‍ പ്രചരണം നടത്തി. മെട്രോമാന്‍ ശ്രീധരന്റെ വീട്ടിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. പിന്നീട് എടപ്പാളില്‍ നടന്ന തവനൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. സ്ഥാനാര്‍ത്ഥിക്കൊപ്പം ബിജെപി പൊന്നാനി മണ്ഡലം പ്രസിഡന്റ് ചക്കുത്ത് രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.രതീഷ്, സംസ്ഥാന സമിതിയംഗം കെ.യു.ചന്ദ്രന്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷീല സാജന്‍, പി.ശശിധരന്‍, ഇ.പി.രജിതന്‍, ഇ.ജി.ഗണേശന്‍ എന്നിവരും ഉണ്ടായിരുന്നു.

ഇന്ന് തൃത്താല, താനൂര്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. വൈകിട്ട് മൂന്നിന് വളാഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോട്ടക്കല്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനിലും, നാലിന് പൊന്നാനിയില്‍ നടക്കുന്ന മണ്ഡലം കണ്‍വെന്‍ഷനിലും, 5.30ന് തൃത്താല കണ്‍വെന്‍ഷനിലും പങ്കെടുക്കും.

Malappuram

English summary
ET Muhammed Basheer and PV Anwer's election campaign in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X