മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫിറോസ് കുന്നംപറമ്പില്‍ ഇന്നൊരു വ്യക്തിയല്ല; താനൂരില്‍ അല്ല, എവിടെ മത്സരിക്കാനും തയ്യാറാണ്, പക്ഷെ..

Google Oneindia Malayalam News

മലപ്പുറം: സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മുമ്പ് സജീവ ലീഗ് പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഫിറോസിനെ തവനൂരില്‍ കെടി ജലീലിനെതിരെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് പ്രധാന അഭ്യൂഹം. താനൂരിലേക്കും മണ്ണാര്‍ക്കാടിലേക്കും ഫിറോസ് കുന്നംപറമ്പിലെ പരിഗണിക്കുന്നതായും പ്രചാരണം ഉണ്ട്. ഇത്തരം പ്രചാരണങ്ങളിലെല്ലാം ഉള്ള തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍.

ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു

ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ചുള്ള ഒരു കാര്യവും ബന്ധപ്പെട്ട ഒരു പാര്‍ട്ടിയുടേയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഫിറോസ് കുന്നംപറമ്പില്‍ വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ കാണുന്നതെല്ലാം അവരവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള അഭിപ്രായമാണ്. ഒരു ജനപ്രതിനിധി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഈ സമൂഹത്തിന് വേണ്ടി ചെയ്യുന്ന ആളാണ് ഞാനെന്നും അദ്ദേഹം പറയുന്നു.

ഒരു സീറ്റില്‍ മത്സരിക്കുക

ഒരു സീറ്റില്‍ മത്സരിക്കുക

ഒരു രാഷ്ട്രീയക്കാരന്‍ ആവുക, അല്ലെങ്കില്‍ അവര്‍ വെച്ച് നീട്ടുന്ന ഒരു സീറ്റില്‍ മത്സരിക്കുക എന്നതൊന്നും എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ല. പക്ഷെ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നതിനെ കുറിച്ചൊക്കെ തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം തുറന്ന് പറയുന്നു. മീഡിയ വണ്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിറോസ് കുന്നംപറമ്പില്‍ ഒരു വ്യക്തിയല്ല

ഫിറോസ് കുന്നംപറമ്പില്‍ ഒരു വ്യക്തിയല്ല

ഫിറോസ് കുന്നംപറമ്പില്‍ എന്നത് ഇന്നൊരു വ്യക്തിയല്ല. കാരണം ലക്ഷക്കണക്കിന് ആളുകള്‍ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ എന്‍റെ കാര്യങ്ങള്‍ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് തീരുമാനിക്കാന്‍ സാധിക്കില്ല. അങ്ങനെയുണ്ടെങ്കില്‍ തന്നെ എനിക്ക് എന്‍റേതായ ആളുകളോട് ചോദിക്കണം. അതിനും അപ്പുറത്ത് ജനം എന്ത് തീരുമാനിക്കുന്നോ അത് അറിയേണ്ടതുണ്ടെന്നും ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.

ജനം പറയണം

ജനം പറയണം

ജനം പറയുന്നതിന് അനുസരിച്ച് മാത്രമായിരിക്കും മുന്നോട്ട് പോവുക. എവിടേക്കാണോ പരിഗണിക്കുന്നത്, അവിടെ ഉള്ള ആളുകളോട് അഭിപ്രായം തേടുക. അല്ലാതെ ഒരു പാര്‍ട്ടി ഒരു സീറ്റ് നല്‍കുമ്പോഴേക്കും അതില്‍ കയറി നില്‍ക്കുക എന്നതല്ല എന്‍റെ രീതി. ഒരു മന്ത്രി ചെയ്യുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ വിദഗ്ധരായ ആളുകളോട് ഇക്കാര്യത്തില്‍ അഭിപ്രായം തേടണം എന്നുണ്ട്.

സോഷ്യല്‍ മീഡിയ ചാരിറ്റി

സോഷ്യല്‍ മീഡിയ ചാരിറ്റി

സോഷ്യല്‍ മീഡിയ ചാരിറ്റി എന്നത് ശ്വാശതമായ കാര്യം അല്ല. പല എതിര്‍പ്പുകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ശ്വാസതമായെന്ന നിലയില്‍ നിയമസഭാ പ്രവേശനം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഉപകരിക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ട് മാത്രമേ തീരുമാനിക്കുകയുള്ളു. അല്ലാതെ എടുത്ത് ചാടി ഒരു തീരുമാനം പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തിക്കാന്‍ സമയം ഇല്ല

പ്രവര്‍ത്തിക്കാന്‍ സമയം ഇല്ല

ഞാന്‍ ഇപ്പം ചെയ്യുന്ന ഇതേ ചാരിറ്റി പ്രവര്‍ത്തനം ഒരു എംഎല്‍എ ആയാലും മന്ത്രി ആയാലും ചെയ്യാന്‍ പറ്റും. ഇത് ഒരിക്കലും ഒരു എംഎല്‍എയുടെയോ മന്ത്രിയുടേയോ അക്കൗണ്ടിലേക്ക് ചെയ്യുന്നതല്ല. ഇപ്പോള്‍ തന്നെ എംഎല്‍എമാര്‍ നേതൃത്വം നല്‍കുന്ന നിരവധി ചാരിറ്റബിള്‍ ട്രസ്റ്റ് ഉണ്ട്. പക്ഷെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമയം ഇല്ല. പക്ഷെ നമുക്ക് അത് തുടര്‍ന്ന് കൊണ്ടുപോവാന്‍ സാധിക്കും.

നിയമസഭയില്‍ എത്തിയാല്‍

നിയമസഭയില്‍ എത്തിയാല്‍

പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി നമ്മുടെ നിയമസഭയില്‍ ഒരു ശക്തമായ ഇടപെടല്‍ ഇതുവരെ കണ്ടിട്ടില്ല. സൗജന്യ ചികിത്സ പേരിന് മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. കയ്യില്‍ പൈസ ഇല്ലാത്തതിനാല്‍ ചികിത്സിക്കാന്‍ കഴിയാത്ത ഒരുപാട് ആളുകളുണ്ട്. വീടും സ്ഥലവും ഇല്ലാത്തവരും ഉണ്ട്. ഇവരുടെയൊക്കെ കാര്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ആളുകള്‍ നിയമസഭയില്‍ എത്തിയാല്‍ ഇതിന് മാറ്റം ഉണ്ടാകും.

അഞ്ചാം വര്‍ഷം

അഞ്ചാം വര്‍ഷം

ജനങ്ങളുടെ പേര് പറഞ്ഞാണ് എല്ലാവരും അവിടെ എത്തുന്നത്. എന്നാല്‍ അവിടെ എത്തിയാല്‍ പലരും ഇതൊക്കെ മറന്ന് പോകുന്നു. പിന്നീട് അഞ്ചാം വര്‍ഷം ആണ് ഇവര്‍ക്ക് ഇതൊക്കെ ഓര്‍മ്മ വരുന്നത്. അപ്പോഴാണ് പറയുന്നത് ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി സൗജന്യ ചികിത്സ കൊണ്ട് വരാം, സ്ഥലം തരാം എന്നൊക്കെ. ജനങ്ങള്‍ മറ്റൊരാളുടെ മുന്നില്‍ കൈ നീട്ടുന്നത് ഗതികേട് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

തവനൂര്‍ മാത്രമല്ല

തവനൂര്‍ മാത്രമല്ല

മികച്ചൊരു സംവിധാനം ഇല്ലാത്തതിനാലാണ് ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്. തവനൂര്‍ സീറ്റ് എന്നല്ല. എവിടേയും മത്സരിക്കാം. അക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷെ അതല്ല എന്‍റെ പ്രശ്നം. വ്യക്തിപരമായി എനിക്കൊരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. കൂടെ നില്‍ക്കുന്ന ലക്ഷക്കണക്കിന് ആളുകളോട് ചോദിക്കണം. ഇറങ്ങണം എന്നാണ് പറയുന്നതെങ്കില്‍ തവനൂര്‍ അല്ല. എവിടെ ആയാലും മത്സരിക്കും. അതൊര പ്രശ്നം അല്ല.

പ്രാദേശിക ഘടകം

പ്രാദേശിക ഘടകം

ഞാന്‍ മത്സരിക്കുന്നതായുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ കാണുമെങ്കിലും അതിന് പിറകെ ഞാന്‍ പോയിട്ടില്ല. ആധികാരികമായി ആരും എന്നോട് ഇതേ കുറിച്ച് സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് ഞാന്‍ ചര്‍ച്ച ചെയ്തിട്ടും ഇല്ലെന്നും അദ്ദേഹം പറഞ്ഞതു. അതേസമയം ഫിറോസിനെ തവനൂരിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ലീഗ് പ്രാദേശിക ഘടകത്തില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മന്ത്രി ജലീലിന് എതിരാളി

മന്ത്രി ജലീലിന് എതിരാളി

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ സ്വദേശിയാണ് പികെ ഫിറോസ്. മണ്ഡലത്തിലേയോ ജില്ലയിലേയോ വോട്ടറല്ലാത്ത ഒരു സ്ഥാനാര്‍ത്ഥി എത്രത്തോളം ജനങ്ങള്‍ക്ക് സ്വീകാര്യമാകും എന്നതാണ് ലീഗിനെ സംബന്ധിച്ചുള്ള ആശങ്ക. ഓണ്‍ലൈന്‍ രംഗത്ത് പ്രശസ്തനാണെങ്കിലും സാധാരണ വോട്ടറെ സംബന്ധിച്ച് മന്ത്രി ജലീലിന് ഒത്ത എതിരാളായാവുമോ ഫിറോസ് എന്നതും ലീഗിലെ തര്‍ക്ക വിഷയമാണ്.

Malappuram
English summary
Firoz Kunnamparambil says he is ready to contest in any constituency in kerala assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X