Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരതീയ ന്യായ സംഹിതപ്രകാരമുള്ള കേരളത്തിലെ ആദ്യ കേസ് മലപ്പുറത്ത്..; ചെയ്ത കുറ്റം ഇത്

മലപ്പുറം: ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയില്‍. ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചതിനാണ് ഭാരതീയ ന്യായ് സംഹിത പ്രകാരം സംസ്ഥാനത്തെ പ്രഥമ കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇരുച്ചക്ര വാഹനത്തില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച മുഹമ്മദ് ഷാഫി എന്ന യുവാവിനെതിരെയാണ് കേസ് എടുത്തത്. കര്‍ണാടകയിലെ കൊടക് മടികേരി സ്വദേശിയാണ് ഇയാള്‍. കോഴിക്കോട് - പാലക്കാട് റോഡിലൂടെ പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഹെല്‍മറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹം ഓടിച്ചതിനാണ് മുഹമ്മദ് ഷാഫിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

bharatiya nyay sanhita

എയര്‍പോര്‍ട്ട് ജംഗ്ഷനായ കൊളത്തൂരില്‍ വെച്ചാണ് ഷാഫിയെ പൊലീസ് പിടികൂടിയത്. കെ എല്‍ 65 എ 2983 ആയിരുന്നു മുഹമ്മദ് ഷാഫിയുടെ വണ്ടിയുടെ നമ്പര്‍. അശ്രദ്ധമായും അപകടം വരത്തക്ക രീതിയിലുമാണ് മുഹമ്മദ് ഷാഫി വാഹനം ഓടിച്ചത് എന്ന് കൊണ്ടോട്ടി സ്റ്റേഷന്‍ എസ് എച്ച് ഒ പറഞ്ഞു. കേസെടുത്ത ശേഷം ഷാഫിയെ നോട്ടീസ് നല്‍കി വിട്ടയച്ചതായും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച പുലര്‍ച്ചെ 12.19 നായിരുന്നു ഷാഫിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം ഇന്ന് മുതല്‍ പുതിയ പേരിലാണ് അറിയപ്പെടുക. ഇത് പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസാണിതെന്ന് ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ വ്യക്തമാക്കി. ക്രൈം നമ്പര്‍ 936 പ്രകാരമാണ് മുഹമ്മദ് ഷാഫിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഭാരതീയ ന്യായ് സംഹിത പ്രകാരം രാജ്യത്ത് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ്.

മോട്ടോര്‍ സൈക്കിള്‍ മോഷണക്കേസില്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പുലര്‍ച്ചെ 12.10നാണ് ആദ്യ എഫ്‌ ഐ ആര്‍ ഫയല്‍ ചെയ്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപം റോഡ് തടസപ്പെടുത്തിയതിന് വഴിയോരക്കച്ചവടക്കാരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്രകാരമുള്ള ആദ്യ കേസ് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ഇത് തള്ളി.

'ഒരു വഴിയോരക്കച്ചവടക്കാരനെതിരേ ആണ് ആദ്യം കേസെടുത്തതെന്നത് കള്ളമാണ്. 1.80 ലക്ഷം രൂപ വിലമതിക്കുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചതിന് പുലര്‍ച്ചെ 12.10ന് ഗ്വാളിയോറില്‍ വെച്ചാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് ഗ്വാളിയോറാണ്,' അമിത് ഷാ പറഞ്ഞു.

ഇന്ത്യന്‍ പീനല്‍ കോഡ്, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് എന്നിവയ്ക്ക് പകരം ഇനി മുതല്‍ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിങ്ങനെയാണ് ക്രിമിനല്‍ നിയമങ്ങള്‍ അറിയപ്പെടുക. വേഗത്തിലുള്ള നീതി ഉറപ്പാക്കാനും പുതിയ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനും ലക്ഷ്യമിട്ടാണ് ക്രിമിനല്‍ കോഡുകളില്‍ മാറ്റം വരുത്തിയത്.

വിചാരണ പൂര്‍ത്തിയാക്കി 45 ദിവസത്തിനകം വിധി പറയേണ്ടതുണ്ട്. ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തണം. എല്ലാവര്‍ക്കും വേഗത്തിലുള്ള നീതിയും ന്യായവും ഉറപ്പാക്കുന്നതിനാണ് മാറ്റം വരുത്തിയതെന്ന് അമിത് ഷാ അവകാശപ്പെട്ടു. അതേസമയം തിടുക്കപ്പെട്ടാണ് പുതിയ ക്രിമിനല്‍ നിയമം നടപ്പാക്കാനുള്ള തീരുമാനമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+