Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ക്രൂര മര്‍ദനമേറ്റ 20വയസ്സുകാരന്‍ കാമുകനെതിരെ കാമുകിയും, വീട്ടില്‍ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തിയെന്നും പരാതി, യുവാവിനെതിരെ പോലീസ് കേസ്!

മലപ്പുറം: പെരിന്തല്‍മണ്ണ വലമ്പൂരില്‍ കാമുകിയുടെ ബന്ധുക്കളുടെ ക്രൂര മര്‍ദനമേറ്റ കാമുകനും 20വയസ്സുകാരനുമായ നൗഷാദലിക്കെതിരെ കാമുകിയുടെ പരാതി. വീട്ടില്‍ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞ് കാമുകി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കാമുകിയെന്ന് യുവാവ് പറഞ്ഞ വലമ്പൂരിലെ പെണ്‍കുട്ടിയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവ് പാതായ്ക്കര നാഷിദ് അലി(20)ക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. യുവാവുമായി നേരത്തെ ഇഷ്ടത്തിലായിരുന്നുവെന്നും വിവാഹം ആലോചിക്കുകയും പിന്നീട് വേണ്ടെന്നുവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിദ്വേഷം തീര്‍ക്കാനായാണ് യുവാവ് വീട്ടിലെത്തിയതെന്നും പരാതിയില്‍ പറയുന്നു.

Malappuram

പെണ്‍കുട്ടിയെ പ്രേമിച്ച കുറ്റത്തിന് വീട്ടിലെത്തി മടങ്ങുന്നതിനിടെ പെരിന്തല്‍മണ്ണയ്ക്കടുത്തു വലമ്പൂരില്‍വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസി വലമ്പൂര്‍ കലംപറമ്പില്‍ ഹമീദ്(35), പെണ്‍കുട്ടിയുടെ ബന്ധു കലംപറമ്പില്‍ മുഹ്‌സിന(24) എന്നിവരാണ് അറസ്റ്റിലായത്. വലമ്പൂരില്‍ നിന്നും ഞായറാഴ്ച രാത്രിയും മുഹ്‌സിനയെ തിങ്കളാഴ്ച ഉച്ചയോടെയുമാണ് പെരിന്തമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. മുമ്പു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള വലമ്പൂര്‍ സ്വദേശികളായ ഇര്‍ഷാദലി, ജാസിം, ആസിഫ്, ആദില്‍ എന്നിവരടക്കമുള്ളവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ ഇര്‍ഷാദലിയുടെ ഭാര്യയാണ് മുഹ്‌സിന. ഇവര്‍ക്ക് ഏഴുമാസം പ്രായമായ മകനുണ്ട്. ഇക്കാര്യം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പാതായ്ക്കര സ്വദേശി നാഷിദ് അലി(20)യെ മറ്റുള്ളവരുടെ അടുത്തെത്തിച്ചത് ഹമീദാണെന്ന് പോലീസ് പറഞ്ഞു. ഒളിവിലുള്ള ഇര്‍ഷാദലിയുടെ വീട്ടില്‍ വച്ച് മര്‍ദനത്തിനു മുഹ്‌സിന സഹായിച്ചുവെന്നും പോലീസ് പറയുന്നു. നാഷിദ് അലിയെ രണ്ടു പേര്‍ ചേര്‍ന്ന് മലയിലേക്ക് കൊണ്ടുപോയി അടിച്ചു.ഇര്‍ഷാദലിയുടെ വീട്ടിലെത്തിച്ച് ജനല്‍ കമ്പിയില്‍ കെട്ടിയിട്ട് ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദിക്കുകയും മൂര്‍ച്ചയില്ലാത്ത കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് വലമ്പൂര്‍ റെയില്‍പാളത്തിനടുത്തു കൊണ്ടുപോയി ഇരുമ്പു വടി കൊണ്ടും മറ്റും മര്‍ദിക്കുകയായിരുന്നുവെന്നുമാണ് മര്‍ദനമേറ്റ നാഷിദ് അലി പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+