സിപിഐ പട്ടികയും മാറുന്നു, തിരൂരങ്ങാടിയില്‍ അജിത്തിന് പകരം നിയാസ് വന്നേക്കും, മജീദിന് കടുപ്പം!!
മലപ്പുറം: സിപിഐയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു. തിരൂരങ്ങാടിയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ് മാറാന്‍ പോകുന്നത്. വിജയസാധ്യത കൂടുതലുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. നിലവില്‍ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടിയാണ് സ്ഥാനാര്‍ത്ഥി. കൊളാടിയെ പിന്‍വലിച്ച് നിയാസ് പുളിക്കലകത്തിനെ മത്സരിപ്പിക്കാനാണ് ആലോചന. നിയാസ് സിഡ്‌കോ ചെയര്‍മാന്‍ കൂടിയാണ്. ലീഗിന്റെ ശക്തി കേന്ദ്രം കൂടിയായ തിരൂരങ്ങാടിയില്‍ കെപിഎ മജീദാണ് മത്സരിക്കുന്നത്. അദ്ദേഹത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉള്ളത്. ഇതും കൂടി സിപിഐ പരിഗണിച്ചിട്ടുണ്ട്.

മജീദിനെ പരാജയപ്പെടുത്തുമെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി അറിയിച്ചത്. തീരെ വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് മജീദെന്നും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയിരുന്നു. ലീഗില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ പരിചിതനായ നേതാവിനെ തന്നെ മത്സരിപ്പിക്കാനിറക്കിയാല്‍ ജയം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഐ. നിയാസ് കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ തിരൂരങ്ങാടിയില്‍ വന്‍ മുന്നേറ്റം തന്നെ നടത്തിയിരുന്നു. അന്ന് ആറായിരം വോട്ടിന് കഷ്ടിച്ചാണ് അബ്ദുറബ്ബ് ജയിച്ചത്. ഇത്തവണ നിയാസ് വന്നാല്‍ മണ്ഡലത്തില്‍ കടുത്ത പോരാട്ടം തന്നെ നടക്കും.
പിഎംഎ സലാമിനെ ഒഴിവാക്കി മജീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് ലീഗില്‍ പ്രശ്‌നങ്ങള്‍. അതേസമയം സ്ഥാനാര്‍ത്ഥി കാര്യം സിപിഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ ഇന്ന് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം നാലിടത്ത് കൂടി സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ചടയമംഗലത്ത് ചിഞ്ചുറാണി തന്നെയാണ് സ്ഥാനാര്‍ത്ഥി. നാട്ടികയില്‍ നിന്ന് ഗീതാ ഗോപിയെ ഒഴിവാക്കിയതാണ് അപ്രതീക്ഷിതമായ നീക്കം. പകരം സിസി മുകുന്ദനെയാണ് നാട്ടികയില്‍ നിയോഗിച്ചത്. ഹരിപ്പാട് ആര്‍ സജിലാലിനെയും പറവൂരില്‍ എംടി നിക്‌സണെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. ചടയമംഗലത്ത് അടക്കം നടന്ന പ്രതിഷേധങ്ങളൊന്നും ഫലം കണ്ടില്ല.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
ചടയമംഗലത്ത് എ മുസ്തഫയ്ക്ക് വേണ്ടിയായിരുന്നു പ്രതിഷേധം നടന്നത്. മൂന്ന് ടേം ആകാത്ത സിറ്റിംഗ് എംഎല്‍എമാരില്‍ ഗീതാ ഗോപി മാത്രമാണ് ഒഴിവാക്കപ്പെട്ടത്. നാട്ടികയില്‍ മുകുന്ദന് വേണ്ടി ജില്ലാ നേതൃത്വത്തില്‍ നിന്ന് കടുത്ത സമ്മര്‍ദമാണ് സിപിഐ സംസ്ഥാന നേതൃത്വം നേരിട്ടത്. ഒടുവില്‍ വഴങ്ങുകയായിരുന്നു. അതേസമയം ചടയമംഗലത്ത് ചിഞ്ചുറാണിക്കെതിരെ നടന്ന പരസ്യ പ്രതിഷേധം ബന്ധപ്പെട്ട ഘടകങ്ങള്‍ പരിശോധിക്കും. ഇത്തവണ 25 സീറ്റുകളിലേക്കാണ് സിപിഐ മത്സരിക്കുന്നത്. മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന്‍ മാത്രം വീണ്ടും മത്സരിക്കും. സികെ ആശയും ചിഞ്ചുറാണിയും മാത്രമാണ് സിപിഐ പട്ടികയിലെ വനിതകള്‍.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications