കുഞ്ഞാലിക്കുട്ടിയെ വിറപ്പിച്ച കുറ്റിപ്പുറം; സമദാനി തിരിച്ചുപിടിച്ച കോട്ടക്കല്‍, പച്ചക്കോട്ടകളുടെ ചരിത്രം
മലപ്പുറം: പഴയ കുറ്റിപ്പുറം മണ്ഡലമാണ് പിന്നീട് കോട്ടയ്ക്കല്‍ മണ്ഡലമായി മാറിയത്. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ട. തുടര്‍ച്ചയായി മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചുവന്നിരുന്ന ഇവിടെ 2006ല്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് നേരിട്ട തോല്‍വി മുസ്ലിം ലീഗുള്ളിടത്തോളം കാലം മറക്കില്ല. അബ്ദുസമദ് സമദാനിയിലുടെ മണ്ഡലത്തില്‍ വന്‍തിരിച്ചുവരവ് നടത്തിയെങ്കിലും കുറ്റിപ്പുറത്തെ തോല്‍വി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എക്കാലത്തും ഓര്‍മിക്കപ്പെടും.

ഐക്യകേരള രൂപീകരണ ശേഷമാണ് കോട്ടയ്ക്കല്‍ ഫര്‍ക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മണ്ഡലം കുറ്റിപ്പുറം ആയി മാറിയത്. ചാക്കീരി അഹമ്മദ് കുട്ടി, മുന്‍ സ്പീക്കര്‍ കെഎം സീതി സാഹിബ്, മുഹ്‌സിന്‍ ബിന്‍ അഹമ്മദ്, സിഎം കുട്ടി, കൊരമ്പയില്‍ അഹമ്മദ് ഹാജി, കുഞ്ഞാലിക്കുട്ടി എന്നിവരാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയവര്‍. 2006ല്‍ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് പുറത്താക്കിയ കെടി ജലീല്‍. ഇദ്ദേഹത്തിന് ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ് വിജയം എളുപ്പമായത്.
2008ല്‍ മണ്ഡല പുനര്‍നിര്‍ണയം നടന്നു. ഇതോടെ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. പകരം കോട്ടയ്ക്കല്‍ എന്ന പുതിയ മണ്ഡലം രൂപീകരിച്ചു. വളാഞ്ചേരി, കോട്ടയ്ക്കല്‍ നഗരസഭകളും എടയൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് കോട്ടയ്ക്കല്‍ മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തുകളും നഗരസഭകളും യുഡിഎഫ് തൂത്തുവാരി. 2006ല്‍ കുഞ്ഞാലിക്കുട്ടി തോറ്റ കുറ്റിപ്പുറം, കോട്ടയ്ക്കല്‍ മണ്ഡലമായപ്പോള്‍ അബ്ദുസമദ് സമദാനിയിലൂടെ മുസ്ലിം ലീഗ് തിരിച്ചുപിടിച്ചു. 35000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സമദാനിയുടെ ജയം.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
2011ല്‍ മുസ്ലിം ലീഗിന് വേണ്ടി കളത്തിലിറങ്ങിയത് ആബിദ് ഹുസൈന്‍ തങ്ങളാണ്. ഭൂരിപക്ഷം 15000 ആയി കുറഞ്ഞെങ്കിലും തങ്ങള്‍ ജയിച്ചു. ഇത്തവണയും മുസ്ലിം ലീഗിന് വേണ്ടി ആബിദ് ഹുസൈന്‍ തങ്ങള്‍ തന്നെ ഇറങ്ങുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് വേണ്ടി മല്‍സരിച്ച എന്‍സിപിയുടെ എന്‍എ മുഹമ്മദ് കുട്ടി തന്നെയാണ് ഇത്തവണയും ഗോദയില്‍. 2011ല്‍ 7782 വോട്ട് നേടിയ ബിജെപി 2016ല്‍ 13205 വോട്ടാക്കി ഉയര്‍ത്തി. ബിജെപിക്ക് വേണ്ടി ഇത്തവണ ഇറങ്ങുന്നത് പിപി ഗണേഷനാണ്.
അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications