'നാടിന് അവശ്യമുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കില്ല'; 'നിഷേധാത്മക നിലപാട് പ്രതിപക്ഷത്തിന് - മുഖ്യമന്ത്രി
മലപ്പുറം: കോൺഗ്രസിനും മുസ്ലിം ലീഗിനും എതിരെ കടുത്ത വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇനി വികസനം വരാൻ പാടില്ലെന്ന നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ നിന്നും തികഞ്ഞ അവഗണന ആണ് നേരിടുന്നതെന്നും ബി ജെ പിയെ രാഷ്ട്രീയമായി നേരിടാൻ പ്രാദേശിക സഖ്യങ്ങൾ ഉയർന്ന് വരണം എന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫും ബി ജെ പിയും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്, വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന് ബി ജെ പിക്ക് ബദലാകാനാകില്ല.

രാഹുൽ ഗാന്ധിയുടെ ആഹ്വാനം ബി ജെ പി യുടെ ബി ടീമാകാൻ ആണെന്നും കുറ്റപ്പെടുത്തി. ബി ജെ പി യെ രാഷട്രീയമായി നേരിടാൻ പ്രാദേശിക സഖ്യങ്ങൾ ഉയർന്നു വരണം. കേരളത്തിൽ ഇനി വികസനം നടക്കാൻ പാടില്ലെന്ന നിഷേധാത്മക നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. ഓരോ ചെറിയ വിഷയത്തിലും വർഗീയത കലർത്തി അവരുടെ നയങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ ബുദ്ധിമുട്ടുകയാണ്. ഇതിനുള്ള കുറുക്കുവഴി ആയാണ് വർഗീയത പരത്താൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ശരണ്യ മൂന്നാമതും ഗര്ഭിണി? വ്യാജ വാര്ത്ത നല്കിയവര് കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷത്തിന് ഒപ്പം ഉണ്ട്. ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ അത് മാറി ഈ രണ്ട് സംഘടനകളുടേയും മുദ്രാവാക്യം മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണ്. മുസ്ലീം ലീഗിന്റെ വർഗീയ നിലപാടുകൾക്ക് എതിരെ ആ പാർട്ടിയിലെ സമാധാന കാംക്ഷികളായവർ രംഗത്ത് വരണം. നാടിന് അവശ്യമുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്നും ഇന്നുള്ളിടത്ത് തറച്ച് നിൽക്കലല്ല വികസനമെന്നും പിണറായി വിജയൻ മലപ്പുറത്ത് വ്യക്തമാക്കി.

അതേസമയം, മലപ്പുറം, പത്തനംതിട്ട സി പി എം ജില്ലാ സമ്മേളനങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്. ഡിസംബർ 27 മുതൽ 29 വരെ മലപ്പുറം സമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽനോട്ടത്തിലാണ് മലപ്പുറം സംഘടനാ സമ്മേളനം നടക്കുന്നത്.
ഹാജർ ബുക്കിൽ പേര് നോക്കി; മാവിൻ തൈയും വച്ചു; 51 വർഷങ്ങൾക്ക് ശേഷം പഴയ ഓർമ്മകളുമായി എം.എ. യൂസഫലി

പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണൻ,പാലോളി മുഹമ്മദ് കുട്ടി, ബേബി ജോൺ, ടി പി രാമകൃഷ്ണൻ എന്നീ നേതാക്കൾ സമ്മേളനത്തിൽ സംബന്ധിച്ചു. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ ആണ് സമ്മേളനം നടക്കുക. പാർട്ടി ഏറെക്കുറെ ദുർബ്ബലമായ ജില്ലയാണ് മലപ്പുറം. ആയതിനാൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ കൂടുതൽ സമയം പങ്കെടുക്കും എന്നാണ് വിവരം. മലപ്പുറത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് സിപിഎമ്മിന്‍റെ നീക്കം.

അതേസമയം, 27 - ന് വൈകീട്ട് നാലിന് 'മതവും ദേശീയതയും' സെമിനാർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സുനിൽ പി. ഇളയിടം, പി.എസ്. ശ്രീകല എന്നിവർ സംസാരിക്കും. വൈകീട്ട് ആറിന് തൃശൂർ ജനനയനയുടെ 'ഫോക്ക് ഈവ്' അരങ്ങേറും. 28 - ന് വൈകീട്ട് നാലിന് 'ദേശീയ രാഷ്ട്രീയവും ഇടതുപക്ഷവും' സെമിനാർ എം.എ. ബേബി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് കെ.പി.എ.സിയുടെ മരത്തൻ നാടകം അരങ്ങേറുമെന്നും സംഘാടകസമിതി ജനറൽ കൺവീനർ ഇ. ജയൻ, വൈസ് ചെയർമാൻ എ. ശിവദാസൻ, ട്രഷറർ അഡ്വ. പി. ഹംസക്കുട്ടി, കൺവീനർ പി.പി. ലക്ഷ്മണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിരുന്നു.