ചരിത്രം കുറിയ്ക്കാൻ ചാലിയാർ പഞ്ചായത്ത്: പ്രസിഡന്റായെത്തുക പട്ടിക വർഗ്ഗ പ്രതിനിധി
മലപ്പുറം: മലപ്പുറത്ത് അധികാരം ഉറപ്പിക്കാൻ പട്ടിക വർഗ്ഗ പ്രതിനിധി. മലപ്പുറം ജില്ലയിലെ 91 വാർഡുകളിൽ ഒന്നിലാണ് പട്ടിക വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ് പഞ്ചായത്ത് പ്രസിഡന്റായെത്തുക. ഏറനാട് മണ്ഡലത്തിലെ ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടിക വർഗ്ഗ ജനറൽ സംവരണമാണ്. പഞ്ചായത്ത് രൂപീകരിച്ച് 41 വർഷത്തിന് ശേഷമാണ് ജില്ലയിൽ ഏറ്റവുമധികം ആദിവാസികൾ താമസിക്കുന്ന ചാലിയാർ പഞ്ചായത്തിലെ അമരത്തേത്ത് ഇവർക്കിടയിൽ നിന്ന് തന്നെ ഒരാളെത്തുന്നത്. ഏറെ സന്തോഷത്തോടെയാണ് ആദിവാസി സമൂഹം ഇതിനെ നോക്കിക്കാണുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ്; മന്തി എസി മൊയ്തീനെതിരായ വിവാദം; ചട്ടലംഘനം നടന്നിട്ടില്ലെന്ന് കലക്ടര്

കോളനികളുടെ ദുരവസ്ഥകളും ജീവിതവും നേരിട്ടറിയുന്ന തങ്ങളിൽപ്പെട്ട ഒരാൾ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നുവെന്ന സന്തോഷമാണ് ഇവിടത്തുകാർക്കുള്ളത്. കാലപ്പഴക്കം ചെന്നതും മറച്ചുകെട്ടിയതുമായ വീടുകളിൽ തിങ്ങിപ്പാർക്കുന്നവർക്ക് പറയാനുള്ളത് തങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങൾ തന്നെയാണ്. ഇതാണ് തങ്ങളെക്കാണാനെത്തിയ മാധ്യമപ്രവർത്തകരോടും ഇവർക്ക് പറയാനുള്ളത്.
തിരഞ്ഞെടുപ്പ് കാലങ്ങളിൽ കോളനികളിലേക്ക് എത്തുന്നവർ നൽകുന്ന വാഗ്ധാനങ്ങളിൽ ചുരുക്കം മാത്രമാണ് പിന്നീട് പാലിക്കപ്പെട്ടിട്ടുള്ളത്. ഇത്തവണ ഇതിൽ നിന്നെല്ലാം മാറ്റമുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കുന്നത്തുചാൽ കോളനിയിൽ നിന്നുള്ള വിജയൻ കാരേരി യുഡിഎഫ് സ്ഥാനാർത്ഥിയും ആനപ്പാറ വാർഡിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി മനോഹരനും ഈ കോളനി നിവാസിയായിരുന്നു. അധികാരത്തിലെത്തിയാൽ ആദിവാസികളുടേയും പൊതു സമൂഹത്തിന്റെയും വികസനത്തിനായി പ്രവർത്തിക്കുമെന്നാണ് ഇരു സ്ഥാനാർത്ഥികളും പറയുന്നത്.