കേരളത്തിലെ ആദ്യ കടല്‍പാലത്തിന്റെ ടെണ്ടര്‍ പൂര്‍ത്തിയായി, നിര്‍മാണച്ചെലവ് 236 കോടി രൂപ!!
മലപ്പുറം: 236 കോടി രൂപ ചെലവിട്ട് കേരളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന കടല്‍പാലത്തിന്റെ ടെണ്ടര്‍ പൂര്‍ത്തിയായി. പൊന്നാനി അഴിമുഖത്തേയും പടിഞ്ഞാറേക്കരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സസ്‌പെന്‍ഷന്‍ ബ്രിഡ്ജിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള ടെണ്ടര്‍ നടപടിയാണ് പൂര്‍ത്തിയായത്. എല്‍ ആന്റ് ടി കമ്പനിയാണ് കരാര്‍ എടുത്തിട്ടുള്ളത്. ആറ് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. കാസര്‍കോഡ്- തിരുവനന്തപുരം തീരദേശ ഇടനാഴിയുടെ ഭാഗമായാണ് യാത്രയ്ക്കും ടൂറിസത്തിനും ഏറെ സാധ്യതയുള്ള കടല്‍ തൂക്കുപാലം വരുന്നത് .
236 കോടി രൂപയാണ് അഴിമുഖത്ത് നിര്‍മ്മിക്കാനിരിക്കുന്ന സസ്‌പെന്‍ഷന്‍ ബ്രിഡ്ജിനായിചെലവഴിക്കുക. കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന്റെ മാതൃകയിലാകും കേരളത്തിലെയും സസ്‌പെന്‍ഷന്‍ ബ്രിഡ്ജ്. അഴിമുഖത്തിന് കുറുകെയായതിനാല്‍ വലിയ ബോട്ടുകള്‍ക്കും ചെറിയ കപ്പലുകള്‍ക്കും കടന്നു പോകാവുന്ന തരത്തിലാകും നിര്‍മ്മാണം. പൊന്നാനി അഴിമുഖം മുതല്‍ തിരൂര്‍ പടിഞ്ഞാറെക്കര വരെ ഒരു കിലോമീറ്റര്‍ നീളത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം. ടൂറിസം വികസനത്തിനും ഗതാഗത രംഗത്ത് വലിയ മുന്നേറ്റത്തിനും വഴിയൊരുക്കുന്ന പൊന്നാനിയിലെ കടല്‍ തൂക്കുപാലത്തിന്റെ നിര്‍മാണ ചുമതല എല്‍.ആന്റ്.ടി കമ്പനിയ്ക്ക് കൈമാറി ഉത്തരവ് വന്നതോടെ പദ്ധതിയടെ നടത്തിപ്പ് ഇനി ഏറെ വേഗത്തിലാകും.

പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളും ഇതിനകം പൂര്‍ത്തിയായി. പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതോടെയാണ് പൊന്നാനിയുടെ സ്വപ്നം പൂവണിയാനൊരുങ്ങുന്നുത്. 236 കോടി രൂപ ചെലവില്‍ പൊന്നാനിയില്‍ നിര്‍മിക്കുന്ന കൊല്‍ക്കത്ത ഹൗറ മോഡല്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിനായി പി.ഡബ്ല്യ.ഡി. ഭരണാനുമതി നല്‍കി കഴിഞ്ഞ മാസംഉത്തരവായിരുന്നു. പദ്ധതിക്കായി ബജറ്റില്‍ 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആര്‍.ബി.ഡി.സി.കെ.തയ്യാറാക്കിയ റിവൈസ്ഡ് പ്രൊപ്പോസല്‍ പ്രകാരം 236 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്.
സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സാധ്യത പഠനം എന്നിവക്കായി ആഗോളതല ടെണ്ടര്‍ ക്ഷണിച്ചതില്‍ അഞ്ച് കമ്പനികളാണ് പങ്കെടുത്തത്.ഇതില്‍ നിന്നാണ് എല്‍.ആന്റ്.ടി.കമ്പനിയെ തെരഞ്ഞെടുത്ത്. കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന്റെ മാതൃകയിലാണ് പൊന്നാനിയിലെ കടല്‍ പാലം ഉദ്ദേശിക്കുന്നത്. രാജ്യത്ത് കൊല്‍ക്കത്തയിലും മുംബൈയിലുമാണ് പ്രധാന കാല്‍ പാലങ്ങളുള്ളത്.
റോഡ്, ജല ഗതാഗതത്തിനും ടൂറിസത്തിനും ഒരു പോലെ സഹായകമാകുന്ന തരത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. കണ്‍സല്‍ട്ടന്റായി തെരഞ്ഞെടുക്കുന്ന കമ്പനി തയ്യാറാക്കുന്ന ഡിസൈനിന്റെയും ഡി.പി.ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കുക.തീരദേശ ഹൈവേയുടെ ഭാഗമായി തിരൂര്‍ പടിഞ്ഞാറേക്കരയില്‍ നിന്നും പൊന്നാനി വരെ നീളുന്ന 236 കോടി രൂപ അടങ്കല്‍ ചെലവു വരുന്ന ഹൗറാ മോഡല്‍ തൂക്കുപാലത്തിന് കിഫ്ബിയാണ് അംഗീകാരം നല്‍കിയത്.പദ്ധതിക്ക് ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്കിഫ്ബി അടങ്കല്‍ തുക അനുവദിക്കാന്‍ തീരുമാനിച്ചതോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.












Click it and Unblock the Notifications