അടവോ? അതോ മാനസാന്തരമോ?; പണവും സ്വർണ്ണവും കിടപ്പുമുറിയിൽ: തിരിച്ച് നൽകി മാന്യനായി കളളൻ
മലപ്പുറം: മോഷണം നടത്തിയാൽ കളളൻ മോഷ്ടിച്ച സാധനങ്ങൾ കൊണ്ടു പോകുന്നത് പതിവാണ്. എന്നാൽ, കളളൻ മോഷ്ടിച്ച സാധനങ്ങൾ തിരിച്ച് നൽകിയാലോ? അത് അപൂർവ്വമായ സംഭവം അല്ലെ ? അതെ.. മലപ്പുറത്താണ് അപൂർവ്വ സംഭവം നടന്നിരിക്കുന്നത്.
ഒലിപ്രം കടവിന് സമീപം ഹാജിയാര്‍ വളവില്‍ 20 ദിവസം മുമ്പ് മോഷണം നടന്നിരുന്നു. എന്നാൽ, പിന്നാലെയാണ്, ഈ വീട്ടിലേക്ക് കൗതുക സംഭവങ്ങള്‍ അരങ്ങേറിയത്.
പട്ടാപ്പകലാണ് കളളൻ ഒലിപ്രം കടവിന് സമീപം ഹാജിയാര്‍ വളവിൽ മോഷണം നടത്തിയത്. ഇവിടെ നിന്നും സ്വര്‍ണാ ഭരണവും പണവുമാണ് കവര്‍ച്ച നടത്തിയിരുന്നു.

എന്നാൽ, കവർച്ച നടത്തിയതിന് പിന്നാലെ കളളൻ കവര്‍ച്ച നടന്ന വീട്ടിലെ ഉടമയുടെ കിടപ്പ് മുറിയില്‍ എടുത്ത സാധനങ്ങൾ തിരിച്ചു വച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിച്ചത്. കഴിഞ്ഞ മാസം 21 - നാണ് തെഞ്ചീരി അബൂബക്കര്‍ മുസ്‌ലിയാരുടെ വീട്ടില്‍ മോഷണം നടന്നത്. ഇതിന് പിന്നാലെ നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67,500 രൂപയും മോഷണം പോയിരുന്നു. വീട്ടില്‍ അബൂബക്കറിന്റെ ഭാര്യ റാബിയ മാത്രമായിരുന്നു ഈ സമയത്ത് ഉണ്ടായിരുന്നത്.

കുളി കഴിഞ്ഞെത്തിയ ഇവര്‍ വീടിന്റെ വാതിലും അലമാരയും തുറന്നു കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് പോലീസ് പരാതി നൽകി. പരാതി ലഭിച്ച ഉടൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന് ഇടെയാണ് കളളൻ എടുത്ത സാധനനങ്ങൾ തിരികെ നൽകിയിരിക്കുന്നത്. മോഷണം നടന്ന വീട്ടിൽ തിങ്കളാഴ്ച രാത്രി കിടപ്പുമുറിയില്‍ സ്വര്‍ണവും പണവും തിരിച്ചു ലഭിക്കുകയായിരുന്നു.

ചൂട് കൂടുതലായതിനാൽ മുറിയുടെ ജനല്‍ പാളി തുറന്ന് വെച്ചിരിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വര്‍ണവും കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുറന്നിട്ട ജനല്‍ പാളി വഴി മോഷ്ടാവ് തന്നെ മുറിയില്‍ കൊണ്ട് ഇവ ഇട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

അതേസമയം, സംഭവത്തിന് പിന്നാലെ, മലപ്പുറത്ത് നിന്ന് സതീഷ് ചന്ദ്രന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കളവ് പോയ പണം പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടുകാര്‍ എണ്ണിത്തിട്ടപ്പെടുത്തി. കള്ളന്റെ പ്രവൃത്തി നാട്ടിലാകെ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. മോഷണം പോയ മുതല്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീട്ടുകാർ നന്ദി അറിയിച്ചിരുന്നു.

അതേസമയം, തൃശൂർ ചുവന്ന മണ്ണിൽ ബീവറേജ് കോർപറേഷന്റെ മദ്യവിൽപന ശാലയിൽ കവർച്ച. മദ്യവും 8000 രൂപയും കവർന്നു, ശനിയാഴ്ച രാത്രിയിലാണ് മോഷണംനടന്നത്. കടയുടെ പിന്നിലെ ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് കരുതുന്നത്. ഞായറാഴ്ച സ്ഥാപനം തുറന്ന വനിതാ ജീവനക്കാരാണ് ഉള്ളിൽ മദ്യകുപ്പികളും മറ്റും വലിച്ച് വാരിയിട്ടതായി കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഷട്ടർ കുത്തി തുറന്നതായി കണ്ടെത്തിയത്.

സ്ഥാപനത്തിന് പുറത്ത് നാല് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും പ്രവർത്തിച്ചിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നില്ല. സ്ഥാപനത്തിനുള്ളിലെ സിസിടിവിയിൽ മാസ്ക് ധരിച്ചയാൾ നടക്കുന്നതും കേസുകൾ തുറന്ന് മദ്യ കുപ്പികൾ പുറത്തെടുക്കുന്നതും കാണാം. സംഭവം പൊലീസിൽ അറിയിച്ചതോടെ പീച്ചി പൊലീസ് എസ്എച്ച്ഒ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി സ്ഥലം പരിശോധിച്ചു.












Click it and Unblock the Notifications