മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; വെല്ലുവിളി ഇല്ലെന്ന് സമദാനി, ഹൃദ്യമായ അനുഭവങ്ങള്‍
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുസമദ് സമദാനി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രചാരണ വേളയില്‍ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമെല്ലാം അദ്ദേഹത്തിന് ഈ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഹൃദ്യമായ അനുഭവങ്ങളാണ് പ്രചാരണത്തിനിടെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച് നിയമസഭയിലേക്ക് ജനവിധി തേടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കുഞ്ഞാലിക്കുട്ടിയുടെ രാജിയും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തീരുമാനവും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുസ്ലിം ലീഗിലെ ചില നേതാക്കള്‍ തന്നെ വിമര്‍ശിച്ചതും വാര്‍ത്തയായിരുന്നു. അധികാര മോഹമാണ് കുഞ്ഞാലിക്കുട്ടി കാണിക്കുന്നത് എന്നാണ് വിമര്‍ശനം. മലപ്പുറത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി വിപി സാനുവിന്റെ പ്രധാന പ്രചരാണ വിഷയവും ഇതുതന്നെയാണ്.
അതേസമയം, യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍ക്ക് പുറമെ, ബിജെപി ദേശീയ വൈസ് പ്രസഡിന്റ് എപി അബ്ദുള്ളക്കുട്ടിയും എസ്ഡിപിഐ ദേശീയ നേതാവ് തസ്ലിം റഹമാനിയും മലപ്പുറത്ത് ജനവിധി തേടുന്നുണ്ട്. ലക്ഷദ്വീപില്‍ നിന്നുള്ളവരെ എത്തിച്ച് പ്രചാരണത്തിന് കൊഴുപ്പേകാന്‍ എപി അബ്ദുള്ളക്കുട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എസ്ഡിപിഐയുടെ സാന്നിധ്യം മുസ്ലിം ലീഗിന് ഭീഷണിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമമില്ല. എല്ലാ വിഭാഗം മത പണ്ഡിതരുമായും എസ്ഡിപിഐ സ്ഥാനാര്‍ഥി ചര്‍ച്ച നടത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം, പാതിവഴിയില്‍ രാജിവച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടി എന്നിവയാണ് എസ്ഡിപിഐ പ്രചാരണ വിഷയമാക്കിയത്.












Click it and Unblock the Notifications