ഇവരുടെ വയറു നിറയണം, എന്നിട്ടോ? ഭക്ഷ്യവിഷബാധയാണ്! പണം തട്ടുന്ന സംഘത്തെ പൊക്കി പൊലീസ്
മലപ്പുറം: ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ കയറി ഭക്ഷ്യ വിഷബാധയേറ്റെന്ന് ആരോപണം നടത്തി പണം തട്ടുന്ന സംഘം പൊലീസിന്റെ പിടിയിൽ. അഞ്ചുപേരെയാണ് വേങ്ങരയിലെ ഹോട്ടൽ ഉടമയിൽ നിന്നും 25,000 രൂപ തട്ടിയെന്ന കേസിൽ അറസ്റ്റ് ചെയ്തത്.
വേങ്ങര സ്വദേശികളായ ഇബ്രാഹിം, അബ്ദുറഹ്മാന്‍, റുമീസ്, സുധീഷ്, നാസിം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വേങ്ങരയിലുളള അങ്ങാടിയിലെ കേക്ക് കഫേയിൽ നിന്നാണ് ഈ അഞ്ച് പേരും പണം തട്ടിയത്. കഫേയിൽ എത്തിയ അഞ്ചംഗ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ചിരുന്നു.

എന്നാൽ, അവസാന കഷണത്തിന് പഴകിയ രുചിയാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലിന് എതിരെ ഇവർ രംഗത്തെത്തി. ഭക്ഷണം കഴിച്ചശേഷം പരാതി അറിയിച്ച് ഹോട്ടലുടമയുടെ നമ്പർ വാങ്ങിയാണ് ഹോട്ടലിൽ നിന്ന് അഞ്ചംഗ സംഘം മടങ്ങിയത്. ഇതിനു പിന്നാലെ, തട്ടിപ്പ് സംഘം ഹോട്ടൽ ഉടമയെ വിളിച്ചിരുന്നു.
ഹോട്ടലിനെതിരെ പരാതി നൽകാതിരിക്കാൻ 40,000 രൂപയാണ് അഞ്ചംഗ സംഘം ഉടമയോട് ആവശ്യപ്പെട്ടത്.ഇതിനു പുറമേ , സമൂഹമാധ്യമങ്ങളിൽ ഹോട്ടലിന് എതിരെ വ്യാജ പ്രചരണം നടത്തു എന്നും ഭീഷണി സ്വരം മുഴക്കിയിരുന്നു. അവസാനം 25000 രൂപ നൽകിയാൽ പരാതി നൽകിയില്ലെന്ന് തട്ടിപ്പ് സംഘം പറയുകയായിരുന്നു.
ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട് ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി
മലപ്പുറം ഡി വൈ എ സ്പിയുടെ നിര്‍ദ്ദേശ പ്രകാരം , സി ഐ ജോബി തോമസ് , എസ് ഐ ഷൈലേഷ് ബാബു , എ എസ് ഐമാരായ സിയാദ് കോട്ട , മോഹന്‍ദാസ് , ഗോപി മോഹന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഹമീദലി, ഷഹേഷ്, ജസീര്‍, വിക്ടര്‍ , സിറാജ് , ആരിഫ തുടങ്ങിയവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത് . എന്നാൽ , സമാന സംഭവനം ജില്ലയിൽ നേരത്തെയും ഉണ്ടായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ന് ഈ സംഘത്തിന്റെ ഭീഷണിക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ സംഘം പൂട്ടിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പായിരുന്നു സംഭവം നടന്നത്.












Click it and Unblock the Notifications