മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭീതിപരത്തി എലിപ്പനി: മലപ്പുറത്ത് 48പേര്‍ നിരീക്ഷണത്തില്‍, ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം!

  • By Lekhaka
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഭീതി പരത്തി എലിപ്പനി വ്യാപിക്കുന്നു. 10പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 48പേര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ എലിപ്പനി ബാധിച്ചതായി സംശയിക്കുന്ന വീട്ടമ്മ മരിച്ചു. ചമ്രവട്ടം ചെറുകുളം രാജന്റെ ഭാര്യ ശ്രീദേവി(45)മരിച്ചത്. ഇതിന് പുറമെ പെരിന്തല്‍മണ്ണ എരവിമംഗലം പാട്ടശേരി സുകുമാരന്റെ ഭാര്യ പ്രമീള(42) കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.

എലിപ്പനി ബാധിച്ചതായി സംശയിക്കുന്ന ആറുപേരാണ് ഇന്നലെ മാത്രംനിരീക്ഷണത്തിലായത്. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. വീട്ടില്‍ വെള്ളം കയറിയവരും രക്ഷാപ്രവര്‍ത്തനത്തിനടക്കം വെള്ളത്തില്‍ ഇറങ്ങിയവരും നിര്‍ബന്ധമായും പ്രതിരോധ ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. മിക്ക സ്ഥലത്തും ഗുളിക വിതരണം ചെയ്തിട്ടുണ്ടെങ്കിലും പലരും അത് കുടിക്കാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. പല കിണറുകളിലും അഴുക്കുവെള്ളം കലര്‍ന്നിട്ടുണ്ട്. ഇവിടെ ക്ലോറിറേഷന്‍ നടത്തണം. ചിലയിടത്ത് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. തിളപ്പിച്ചാറിയ മാത്രമേ വെള്ളം കുടിക്കാവൂ.

ratfever

എലിപ്പനി രോഗമുള്ളവര്‍ പുറത്തിറങ്ങാതെ പരമാവധി മറ്റുള്ളവരില്‍ നിന്നകന്ന് വീട്ടില്‍ കഴിയണം. അസുഖമുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്. പകര്‍ച്ച വ്യാധികള്‍ പടരുന്നുണ്ടോ എന്നറിയാനും നടപടികളെടുക്കാനും ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. രോഗ വിവരങ്ങളും പുതിയ പ്രവണതകളും അപ്പപ്പോള്‍ അറിയിക്കാന്‍ സ്വകാര്യ സര്‍വീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കടക്കം നിര്‍ദേശം നല്‍കിയതായും ഡി.എം.ഒ. പറഞ്ഞു.

ചികിത്സക്കായി എത്തുന്നവര്‍ വെള്ളത്തില്‍ ഇറങ്ങിയവരാണെങ്കില്‍ ഇക്കാര്യം ഡോക്ടര്‍മാരെ അറിയിക്കണം. വെള്ളം കയറി കേടുവന്ന സാധനങ്ങള്‍ പലരും വീട്ടിന് പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ കൊതുകുകള്‍ വളരാനുള്ള സാധ്യത കൂടുതലാണ്. അവ മാറ്റുകയോ ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കുകയോ വേണം. അല്ലാത്തവര്‍ക്കെതിരെ പിഴ ചുമത്താന്‍ നിര്‍ദേശമുണ്ട്.

.ഒളവട്ടൂര്‍ യത്തീംഖാന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എലിപ്പനി പോലുള്ള സാംക്രമിക രോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. സ്‌കൂളിന്റെ സരങ്ങളിലുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് ലഘുലേഖ വിതരണവും ആരോഗ്യ-ശുചിത്വ ബോധവല്‍ക്കരണവും സംഘടിപ്പിച്ചത്.കെ.കെ മമ്മദ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.ഹംസ.ടി .കെ,നാസിര്‍. ടി സി ,മഷ്ഹൂദലി എ,ഫവാസ് അലി,മിജ്‌വാദ് ,അന്‍സില ഷെറിന്‍,അജ്മിന ഷെറി എന്നിവര്‍ നേതൃത്വം നല്‍കി.

Malappuram
English summary
malappuram local news 48 under surveillance after leptospirosis outbreak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X