മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അല്‍പ്പം മധുരം: ദുരിതങ്ങള്‍ മറന്ന് ദുരിതാശ്വാസ ക്യാമ്പില്‍ അവര്‍ കേക്ക്മുറിച്ച് ജന്മദിനം ആഘോഷിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദുരിതങ്ങള്‍ മറന്ന് ദുരിതാശ്വാസ ക്യാമ്പില്‍ അവര്‍ കേക്ക്മുറിച്ച് ജന്മദിനം ആഘോഷിച്ചു. പ്രളയക്കെടുതിയില്‍നിന്നും നാട്പതുക്കെ കരകയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിവാഹങ്ങളും ജന്മദിനാഘോഷവും നടന്നു. കുന്നംമംഗലം പെരുവഴിക്കടവ് എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണു മനോജകുമാര്‍-സരിത ദമ്പതികളുടെ മകള്‍ തെന്നലിന്റെ ഒന്നാം ജന്മദിനാഘോഷം ക്യാമ്പംഗങ്ങള്‍ക്കൊപ്പം കേക്ക്മുറിച്ച് ആഘോഷിച്ചത്. പ്രളയക്കെടുതിയില്‍ ജാതി-മത-രാഷ്ട്രീയം മറന്നുള്ള ചടങ്ങുകളാണു ദുരിതാശ്വാസ ക്യാമ്പുകളില്‍ നടക്കുന്നത്.

പെരുവഴിക്കടവ് എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിന് ശേഷം വീട്ടുകാര്‍ പുറമെ നിന്നും ക്യാമ്പംഗങ്ങള്‍ക്ക് ബിരിയാണിയും എത്തിച്ചുകൊടുത്തു. 45കുടുംബങ്ങള്‍ താമസിക്കുന്ന ക്യാമ്പില്‍ കുന്നമംഗലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡംഗങ്ങളാണുള്ളത്. വാര്‍ഡംഗം എം.എം. സുധീഷ്‌കുമാറിന്റെ സാന്നിധ്യത്തിലാണു ഒരുവയസ്സുകാരി തെന്നല്‍ തന്റെ ഒന്നാംജന്മദിനാഘോഷത്തിന് കേക്ക് മുറിച്ചത്. ക്യാമ്പംഗങ്ങളും തെന്നലിന്റെ പിതാവ് മനോജ്കുമാറിന്റെ ബന്ധുക്കളും ആഘോഷത്തില്‍ പങ്കെടുത്തു.ഇതിന് പുറമെ ഇതെ ക്യാമ്പില്‍ഇന്നലെ ക്യാമ്പംഗങ്ങള്‍ക്കുള്ള വാര്‍ധക്യ കാല പെന്‍ഷന്‍ വിതരണവും നടന്നു.

birthdaycelebration-1

മലപ്പുറം എം.എസ്.പി എല്‍.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും നെച്ചിക്കാട്ടിരി സുന്ദരന്റെ മകള്‍ അഞ്ജുവാണ് ഇന്നലെ വിവാഹിതയായത്. അഞ്ജുവിന് പുറമെ മലപ്പുറം ജില്ലയിലെ തിരുനാവായ, നിലമ്പൂര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ഇന്നലെ വിവാഹം നടന്നു. നാലുദിവസം മുമ്പാണു അഞ്ജുവിന്റെ വീട്ടില്‍വെള്ളംകയറിയതും പിന്നീട് കുടുംബം ഒന്നടങ്കം ദുരിതാശ്വാസ ക്യാമ്പിലെത്തിയതും.

വള്ളപ്പൊക്കത്തില്‍ വീട് പൂര്‍ണമായും മുങ്ങിയതോടെ നേരത്തെ തീരുമാനിച്ച വിവാഹംമാറ്റിവെക്കാനാണ് ആദ്യംബന്ധുക്കള്‍ ആലോചിച്ചത്. പിന്നീട് വിവാഹം മാറ്റിവെക്കേണ്ടെന്നും ആഘോഷം ഒഴിവാക്കി ചടങ്ങ് മാത്രമായി നടത്താനും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ ബുക്ക്‌ചെയ്തിരുന്ന ഓഡിറ്റോറിയം വേണ്ടെന്ന് വെച്ചു. ശേഷം മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍വെച്ച് ഇന്നലെ വേങ്ങര സ്വദേശി ഷൈജു താലികെട്ടി. ത്രിപുരാന്തക ക്ഷേത്ര ട്രസ്റ്റും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഹായങ്ങളുമായി എത്തുകയും ചെയ്തു. അഞ്ജുപഠനം നടത്തിയതും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന മലപ്പുറം എം.എസ്.പി എല്‍.പി.സ്‌കൂളിലായിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ബന്ധുക്കളുടെയും നാട്ടുകാരുടെയും അകമ്പടിയോടെയാണ് അഞ്ജു ക്ഷേത്രത്തിലെത്തിയത്. ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു ഇത്. വരന്റെ വീട്ടില്‍നിന്നും കുറിച്ചുപേര്‍മാത്രമാണ് എത്തിയത്. ക്ഷേത്ര ട്രസ്റ്റി തന്നെയാണ് വിവാഹ സദ്യയും ഒരുക്കിയത്.

Recommended Video

cmsvideo
താമസിച്ചിരുന്ന സ്കൂൾ കെട്ടിടം വൃത്തിയാക്കി അഭയം തേടിയവർ മടങ്ങി

തിരുന്നാവായയില്‍ കഴിഞ്ഞ ദിവസം വിവാഹത്തലേന്ന് വധുവിന്റെ വീട് തകരുകയും വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. കുമാരന്റെ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് വീട് തകര്‍ന്നത്. എടക്കുളത്തെ ഇര്‍ഷാദ് ഓഡിറ്റോറിയത്തിലാണ് വിവാഹം തീരുമാനിച്ചിരുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ജ്വല്ലറിയില്‍ കൊടുക്കാന്‍ സൂക്ഷിച്ച രണ്ടു ലക്ഷം രൂപ വീടു തകര്‍ന്നതോടെ മണ്ണിനടിയിലായിരുന്നു. വീട് നിന്ന സ്ഥലം ഒരു മണ്‍കൂനയായിമാറിയ അവസ്ഥയിലായിരുന്നു. തുടര്‍്‌നനു സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിയുടെ നേതൃത്വത്തില്‍ കുമാരനെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി.

Malappuram
English summary
malappuram local news aboout birthday celebration in relief camp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X