• search
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പെരുന്നാള്‍ ദിവസം മലപ്പുറത്തെ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിപ്പിച്ചു: ഇനി 6020 പേര്‍

  • By desk

മലപ്പുറം: പ്രളയക്കെടുതികാരണം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നര്‍ കൂടുതല്‍ പേരും സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇനി ജില്ലയിലെ ക്യാമ്പുകളിലുള്ളത് 6020 പേര്‍മാത്രമാണ്. ബലിപെരുന്നാള്‍ ദിവസമായ ഇന്നലെ ജില്ലയിലെ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി അവസാനിപ്പിച്ചു. ആറ് താലൂക്കു കളിലായി 32ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 1714 കുടുംബങ്ങളിലായി 6020 പേരാണ് ഇനിയുള്ളത്. ഇതില്‍ 2469പുരുഷന്‍മാരും,

2469 സ്ത്രീകളും, 650കുട്ടികളുമാണുള്ളത്. ഏറനാട് താലൂക്കില്‍ നാലും കൊണ്ടോട്ടി താലൂക്കില്‍ മൂന്നും നിലമ്പൂര്‍ താലൂക്കില്‍ രണ്ടും ക്യാമ്പുകളാണുള്ളത്. പൊന്നാനിയില്‍ ആറും തിരൂരങ്ങാടിയില്‍ 15 ഉം ക്യാമ്പുകളുണ്ട്. തിരൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പെരിന്തല്‍മണ്ണയിലെ എല്ലാ ക്യാമ്പുകളും രണ്ട് ദിവസം മുമ്പ് അവസാനിപ്പിച്ചിരുന്നു. വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാനിറങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പുണ്ട്. പകൃതിക്ഷോഭത്തില്‍ അടഞ്ഞ് പോയ ഓടകള്‍ 24 മണിക്കൂറിനകം വൃത്തിയക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ജില്ലാ കലക്ടറുടെ ഉത്തരവുണ്ട്. ജില്ലയുടെ പലഭാഗത്തും വെള്ളക്കെട്ട് നില നില്‍ക്കുന്നതിനാലാണ് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദുരന്തനിവാരണ നിയമം 34 (കെ) വകുപ്പ് പ്രകാരമാണ് നടപടി. പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള അനുമതി തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നല്‍കണമെന്നും കലക്ടര്‍ ഉത്തരവിട്ടു.

പകര്‍ച്ചാ വ്യാധികള്‍ക്കെതിരെ ജാഗ്രത

പകര്‍ച്ചാ വ്യാധികള്‍ക്കെതിരെ ജാഗ്രത

അല്ലാത്ത പക്ഷം എലിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചാവ്യാധികള്‍ പിടിപെടാന്‍ സാദ്ധ്യതയുണ്ട്. ഡോക്‌സി സൈക്ലിന്‍ ഹൈക്ലേറ്റ് (200 എം.ജി) ഗുളിക ഭക്ഷണം കഴിച്ചതിനു ശേഷം കഴിക്കണം കൈയ്യുറ, ഗംബൂട്ട്, മാസ്‌ക് എന്നിവ ധരിക്കണം. ശുചീകരണ പ്രവൃത്തിക്ക് ശേഷം സോപ്പ് ഉപയോഗിച്ച് കൈകളും ശരീരവും വൃത്തിയാക്കണം. പ്രതിരോധ ഗുളികകള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍ എന്നിവ അതത് പി.എച്ച്.സി കളില്‍ നിന്ന് ലഭിക്കും. പ്രളയത്തിന് ശേഷം വെള്ളം ഇറങ്ങിയ വീടുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറുടെയും ആരോഗ്യവകുപ്പിന്റെയും പരിശോധനകള്‍ക്ക് ശേഷമേ വീണ്ടും താമസിക്കാവൂ. വീടുകളില്‍ തിരിച്ചെത്തുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടങ്ങള്‍ക്കായി പഞ്ചായത്ത് മെമ്പര്‍മാരെ നിയോഗിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

 ശുചീകരണ പ്രവര്‍ത്തനങ്ങള്‍

ശുചീകരണ പ്രവര്‍ത്തനങ്ങള്‍

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് മെമ്പറോടൊപ്പം ശുചിത്വ മിഷനും ആവശ്യമായ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പും സഹകരിക്കും. സെപ്റ്റിക് ടാങ്ക് ഉള്‍പ്പടെ നിറഞ്ഞൊഴുകി ഈ മഴയില്‍ കലക്ക വെള്ളത്തില്‍ ഇറങ്ങിയവര്‍ നിര്‍ബന്ധമായും 200 മില്ലി ഗ്രാം ഡോക്‌സിസൈക്ലിന്‍ ഗുളിക ഉടന്‍ കഴിക്കുകയും തുടര്‍ന്നും ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ ഇതേ അളവില്‍ ആഴ്ചയില്‍ ഒരു ദിവസം എന്ന തോതില്‍ ആവര്‍ത്തിക്കുകയും ചെയ്യണം. അതേ സമയം ഗര്‍ഭിണികളും എട്ട് വയസ്സിന് താഴെയുള്ള കുട്ടികളും ഈ ഗുളിക കഴിക്കരുത്. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ അസിത്രോമൈസിന്‍ എന്ന മരുന്ന് ശരീരഭാരം കിലോഗ്രാമിന് 10 മില്ലി ഗ്രാം എന്ന തോതില്‍ ഒരു ശിശുരോഗ വിദഗ്ദന്റെ നിര്‍ദ്ദേശ പ്രകാരം കഴിക്കാം. ഈ മരുന്നുകള്‍ എല്ലാം സൗജന്യമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കും. വീടുകളിലേക്ക് മടങ്ങുമ്പോള്‍ ആദ്യപടിയായി വീടിന് അകവും ജലാശയങ്ങളും വൃത്തിയാക്കുകയാണ് വേണ്ടത്. കിണറുകളില്‍ രണ്ട് മാസത്തോളം സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പടെ നടത്തണം. കുടിക്കാനുള്ള വെള്ളം ക്ലോറിനേഷന്‍ നടത്തിയാലും 20 മിനുട്ട് തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.

 വെള്ളം അണുവിമുക്തമാക്കുന്നത്

വെള്ളം അണുവിമുക്തമാക്കുന്നത്


ക്ലോറിനേഷനാവശ്യമായ മിശ്രിതം തയ്യാറാക്കേണ്ടത് ആയിരം ലിറ്റര്‍ ജലത്തിന് അഞ്ചു ഗ്രാം അഥവാ ഒരു ടീസ്പൂണ്‍ എന്ന തോതിലാണ് ബ്ലീച്ചിംഗ് പൗഡര്‍ എടുക്കേണ്ടത്. ഇത്തരത്തില്‍ കിണറ്റിലെ ജലത്തിന്റെ അളവനുസരിച്ച് എടുത്ത ബ്ലീച്ചിംഗ് പൗഡര്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ അല്‍പം ജലം ഉപയോഗിച്ച് കുഴമ്പ് രൂപത്തിലാക്കുക. തുടര്‍ന്ന് വെള്ളം കോരാന്‍ ഉപയോഗിക്കുന്ന ബക്കറ്റിന്റെ അളവിലുള്ള ജലത്തില്‍ നന്നായി ഇളക്കിച്ചേര്‍ക്കുക. ലായനി തെളിയുന്നത് വരെ ഊറാന്‍ അനുവദിക്കണം. തുടര്‍ന്ന് ഊറിയ ലായനി മാത്രം വെള്ളം കോരുന്ന ബക്കറ്റില്‍ നിറച്ച് കിണറ്റില്‍ ശക്തമായി ഇറക്കി ലായനി കിണറില്‍ പകരാന്‍ അനുവദിക്കുക. ഒരു മണിക്കൂറിന് ശേഷം തിളപ്പിച്ച് കുടിക്കാവുന്നതാണ്.
കിണറുകളുടെ സൂപ്പര്‍ ക്ലോറിനേഷന്‍ ആദ്യ ആഴ്ചയില്‍ ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ നടത്തണം. പിന്നീട് ഒരു മാസത്തേക്ക് ആഴ്ചയില്‍ രണ്ട് ദിവസമെന്ന രീതിയിലും തുടര്‍ന്ന് വരുന്ന ഒരു മാസം ആഴ്ചയില്‍ ഒരു ദിവസവും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്. ഇത്തരത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയാലും 20 മിനുട്ട് തിളപ്പിച്ചതിന് ശേഷമേ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാവൂ.

 വീടിന് അകം വൃത്തിയാക്കുമ്പോള്‍

വീടിന് അകം വൃത്തിയാക്കുമ്പോള്‍

10 ലിറ്റര്‍ വെള്ളത്തിലേക്ക് 150 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍, രണ്ട് ടീ സ്പൂണ്‍ സോപ്പ് പൊടി അല്ലെങ്കില്‍ അലക്ക്കാരം എന്നിവ ഒരു പ്ലാസ്റ്റിക്ക് ബക്കറ്റില്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തുടര്‍ന്ന് 10 മിനുട്ടിന് ശേഷം ഊറിവരുന്ന തെളി വെള്ളം ഉപയോഗിച്ച് വീടിന് അകം വൃത്തിയാക്കാവുന്നതാണ്. വീടിനകത്തെ ചെളി ഉള്‍പ്പടെയുള്ളവ നീക്കിയതിന് ശേഷമാണ് ക്ലോറിനേഷന്‍ നടത്തേണ്ടത്. അകം കഴുകി വൃത്തിയാക്കിയതിന് ശേഷം അരമണിക്കൂറോളം ക്ലോറിനേഷന്‍ മിശ്രിതം വീടിനകത്ത് ഒഴുക്കി നിര്‍ത്തേണ്ടതാണ്. പിന്നീട് ഈ ലായനി വാര്‍ത്തു കളഞ്ഞതിന് ശേഷം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയ കിണറിലെ വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. വെള്ളം ഇറങ്ങിയതിന് ശേഷം വീടിന്റെ പരിസരങ്ങളില്‍ പ്രാണികളുടെ ശല്യം ഒഴിവാകുന്നതിന് ഒരു കിലോ കുമ്മായപ്പൊടിക്ക് കാല്‍ കിലോ ബ്ലീച്ചിംഗ് പൗഡര്‍ എന്ന തോതില്‍ മിക്‌സ് ചെയത് വിതറാവുന്നതാണ്.

 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം


ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി 0483 2737557 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. മഴക്കെടുതി ബാധിച്ച സ്ഥലങ്ങളില്‍ ക്യാംപുകളിലുള്‍പ്പടെ കഴിയുന്ന ഡയാലിസിസ് ആവശ്യമുള്ള രോഗികളുടെയും ക്യാന്‍സര്‍ രോഗികളുടെയും വിവരങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശേഖരിക്കും. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെ ചികിത്സ തേടുന്നവര്‍ക്ക് പ്രളയത്തെത്തുടര്‍ന്ന് ചികിത്സകള്‍ക്ക് മുടക്കം വരാതിരിക്കുന്നതിനാണ് നടപടി.

 ഡയാലിസിസ് രോഗികളുടെ കണക്ക്

ഡയാലിസിസ് രോഗികളുടെ കണക്ക്

ഡയാലിസിസ് രോഗികള്‍ക്കായി നിലവില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനും കിഫ്ബി വഴി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞതോ അല്ലാത്തോ ആയവയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുന്നതിനും രോഗികളുടെ എണ്ണമനുസരിച്ച് ഷിഫ്റ്റുകള്‍ കൂട്ടുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്ക് ജില്ലാ ക്യാന്‍സര്‍ കെയര്‍ സെന്റര്‍, ആര്‍.സി.സി, മലബാര്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍, മെഡിക്കല്‍ കോളേജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലോ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി ഡോ. കെടി ജലീലിന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. നഗരസഭാ ടൗണ്‍ഹാളില്‍ ഉച്ചയ്ക്ക് 2.30നാണ് യോഗം. യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാരും എം.പിമാരും പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഈദ്- ഓണപുടവകള്‍ നല്‍കി

ഈദ്- ഓണപുടവകള്‍ നല്‍കി

മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ മുണ്ടുപറമ്പ് ചേരിഭാഗത്തെ പ്രളയ ദുരിതത്തിലകപ്പെട്ട കുടുംബങ്ങള്‍ക്ക് മേലേ മുണ്ടുപറമ്പിലെ സമന്വയ സാംസ്‌കാരിക സമിതി ഈദ്- ഓണപുടവകള്‍ നല്‍കി. ഓരോ വീട്ടിലെയും എല്ലാ അംഗങ്ങള്‍ക്കും പു ടവകള്‍ നല്‍കി.മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് സമന്വയ സാംസ്‌കാരിക സമിതി സെക്രട്ടറി പി.എം.ആശിഷ് വിതരണം ചെയ്യാനുള്ള ബാഗുകള്‍ മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ.സഹദേവന് കൈമാറി. ശങ്കരന്‍.എ, ഹരിദാസന്‍.പി.അര്‍ജുന്‍.കെ, ഗംഗാധരന്‍.കെ, ദാസന്‍.സി നേതൃത്വം നല്‍കി.

കുടുംബശീയുടെ കൈത്താങ്ങ്

കുടുംബശീയുടെ കൈത്താങ്ങ്


പ്രളയത്തില്‍ മുങ്ങിയ കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ കുടുംബശീ വനിതകളുടെ കൈത്താങ്ങ്. ചുങ്കത്തറ പഞ്ചായത്തിലെ സി.ഡി.എസ് 3.3 ലക്ഷം (മൂന്ന് ലക്ഷത്തി മുപ്പതിനായിരം ) രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.20 വാര്‍ഡുകളിലെ എഡിഎസ് നടത്തിയ ഫണ്ട് കളക്ഷനില്‍ പ്രദേശത്തെ ഭൂരിഭാഗം സ്ത്രീകളും പങ്കെടുത്തതായി സി ഡി എസ് പ്രസിഡന്റ് പി എസ് ലേഖ അറിയിച്ചു. നാടിന്റെ വീണ്ടെടുപ്പിനായി എരുമമുണ്ട എ.ഡി.എസ് മാത്രം 46000 രൂപയാണ് സംഭരിച്ചത്.ഫണ്ട് പ്രവര്‍ത്തനം വിജയിപ്പിച്ച വീട്ടമ്മമാര്‍ക്ക് എരുമമുണ്ട എ.ഡി.എസ് പ്രസിഡന്റ് ബെന്‍സി ജോസ് നന്ദി പറഞ്ഞു.

കൂടുതൽ മലപ്പുറം വാർത്തകൾView All

Malappuram

English summary
malappuram local news about 6020 people remains in relief camps

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more