മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതിയില്‍ കേരളത്തിന്റെ സൈന്യമായി മാറിയ മലബാറിലെ കടലിന്റെ മക്കള്‍ക്ക് സര്‍ക്കാരിന്റെ ആദരം

  • By Lekhaka
Google Oneindia Malayalam News

മലപ്പുറം: പ്രളയക്കെടുതിയില്‍ കേരളത്തിന്റെ സൈന്യമായി മാറിയ കടലിന്റെ മക്കാളെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് താങ്ങും തണലുമായ മലബാര്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിന്റെയും ആഭിമുഖ്യത്തില്‍ ആദരിച്ചത്.

തിരൂര്‍ കൂട്ടായി ഹയാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍പ്പെട്ട ആറായിരത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെയും അല്ലാതെയും നിരവധി മത്സ്യത്തൊഴിലാളികളാണ് ബോട്ടുകളുള്‍പ്പെടെ വിട്ട് നല്‍കി രക്ഷാ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായത്. ഇതോടെ അവര്‍ ചരിത്രത്തിലേക്ക് നടന്നു കയറിയിരിക്കുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

നഷ്ടമായ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. തന്റെ മുതുക് ചവിട്ട് പടിയാക്കി ദുരന്ത മുഖത്ത് ശ്രദ്ധേയനായ ജൈസലുള്‍പ്പടെ 600 ലേറെ മത്സ്യത്തൊഴിലാളികളെയാണ് ചടങ്ങില്‍ ആദരിച്ചത്. സോഷ്യല്‍ മീഡിയകളിലും മറ്റുമായി ചുറ്റുപാടുകളുമായി ബന്ധമില്ലെന്ന് യുവ തലമുറയെക്കുറിച്ച് പരിഭവം പറയുന്നവര്‍ക്കുള്ള മറുപടിയായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അവരുടെ അവസരോചിതമായ ഇടപെടലെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കേരളത്തിന്റെ സൈന്യത്തെ സർക്കാർ ആദരിച്ചു | Kerala Flood 2018 | OneIndia Malayalam
jmercykkuttiyamma


മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത്സ്യത്തൊഴിലാളികളെയാണ് ചടങ്ങില്‍ ആദരിച്ചത്. കൂടാതെ താനൂരിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അബ്ദുല്‍ ഖാദര്‍ ഷരീഫ ദമ്പതികളുടെ മകള്‍ റഹ്ഫത്തിനെയും ചടങ്ങില്‍ ആദരിച്ചു. ഉന്നതവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അദ്ധ്യക്ഷനായിരുന്നു. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് സമൂഹത്തിലുണ്ടായിരുന്ന പൊതുധാരണ പ്രളയത്തോടെ മാറിയതായി അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അഭിപ്രായക്കാരാണെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഈ പ്രളയം ലോകത്തിന് നല്‍കിയ സന്ദേശമെന്ന് ചടങ്ങില്‍ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ചടങ്ങില്‍ എം.എല്‍.എമാരായ ഹമീദ് മാസ്റ്റര്‍, പി.കെ അബ്ദുറബ്ബ്, വി അബ്ദുറഹിമാന്‍, സി മമ്മൂട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, എ.ഡി.എം വി. രാമചന്ദ്രന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹെറോള്‍ഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍ പ്രസംഗിച്ചു.

Malappuram
English summary
malappuram local news about appreciation for fisherman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X