ചാലിയാറില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു: ഒരാളുടെ മൃതദേഹം ലഭിച്ചത് തിങ്കളാഴ്ച
മലപ്പുറം: പിതാവിനും ബന്ധുക്കള്‍ക്കുമൊപ്പം വാഴയൂരിലെ തിരുത്തിയാട്ട് ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കോഴിക്കോട് പെരുമണ്ണ കാട്ടുപീടികയ്ക്കല്‍ കോയസന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ ഷഹ്ബാന്‍(26), സഹോദരന്‍ ഷബീര്‍(24)എന്നിവരാണ് മരിച്ചത്. ഷഹ്ബാന്റെ മൃതദേഹം ഇന്നലെ തന്നെ ലഭിച്ചെങ്കിലും സഹോദരനായ ഷബീറിന്റെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് ബേപ്പൂരില്‍ നിന്നാണ് ലഭിച്ചത്. ഷബറീന് വേണ്ടി രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു.
തിരുത്തിയാട്ട് പുത്തലത്ത് മാട്ടുമ്മലില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. ാത്തിമയുടെ വീട്ടിലെത്തിയ ഷബീറും ഷഹ്ബാനും കോയസനും അമ്മാവനായ അഷ്‌കറും ഉമ്മയുടെ സഹോദരിയുടെ മകനായ ബിഷ്‌റുവും അലക്കുവാനാണ് പുഴയിലെത്തിയത്.

അലക്കിയ ശേഷം കുളിക്കാനിറങ്ങിയ ഇവര്‍ തിരിച്ചുകയറുന്നതിനിടെ ഷഹ്ബാന്‍ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഷഹ്ബാനെ രക്ഷിക്കുന്നതിനായി ഷബീറും അഷ്‌കറും പുഴയില്‍ ചാടി. ഷഹ്ബാനെ പിടിച്ചെങ്കിലും ഷബീറും ഒഴുക്കില്‍പെട്ടു. ഇരുവരെയും രക്ഷിക്കാന്‍ അഷ്‌കര്‍ ശ്രമിച്ചെങ്കിലും കരയിലെത്തിക്കാന്‍ കഴിഞ്ഞില്ല. മക്കളെ രക്ഷിക്കാന്‍ കോയസനും പുഴയില്‍ ഇറങ്ങിയിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഷബീറും ഷഹ്ബാനും പുഴയില്‍ മുങ്ങിയിരുന്നു.പിന്നീട് നടത്തിയ തിരച്ചിലിലാണ് ആറരയോടെ ഷഹ്ബാനെ കണ്ടെത്തിയത്. ഫറോക്ക് ചുങ്കത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാഴിയില്‍ കെന്‍സ എന്ന പേരില്‍ ആര്‍ക്കിടെക്ചര്‍ സ്ഥാപനം നടത്തുകയാണ് ഷബീറും ഷഹ്ബാനും. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രാത്രിയിലും പുഴയില്‍ തിരച്ചില്‍ നടത്തിയത്.












Click it and Unblock the Notifications