മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരിച്ച പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു: അവിശ്വാസ പ്രമേയത്തിലൂടെ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസിന്റെ പിന്തുണയോടെ സി.പി.എം ഭരരണം നടത്തിവരികയായിരുന്ന കരുവാരക്കുണ്ട് പഞ്ചായത്ത് അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. കരുവാരകുണ്ടില്‍ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി.

ഇതോടെ പഞ്ചായത്ത് ഭാരണം സി.പി.എമ്മിന് നഷ്ടമായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ മഠത്തില്‍ ലത്തീഫിനെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം അഞ്ചിനെതിരെ 15 വോട്ടുകള്‍ക്കാണ് പാസായത്. പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം പുനസ്ഥാപിച്ചതാണ് സി.പി.എമ്മിന് ഭരണം നഷ്ടപ്പെടാന്‍ കാരണമായത്.

pancahayatelection

വൈസ് പ്രസിഡന്റായിരുന്ന സി.കെ ബിജിനയ്ക്കും സ്ഥാനം നഷ്ടമായി. ഇന്നലെ രാവിലെ 10നു കാളികാവ് ബി.ഡി.ഒ: പി. കേശവദാസിന്റെ നേതൃത്വത്തിലാണ് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നടന്നത്. 20 അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പനഞ്ചോല വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രതിനിധിയുമായ പി. ശശിധരന്‍ അനാരോഗ്യം മൂലം പങ്കെടുത്തില്ല.

യു.ഡി.എഫി ലുണ്ടായ അസ്വാരസ്യങ്ങള്‍ കാരണം കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.എം ഭരണം നടത്തിയിരുന്ന കരുവാരക്കുണ്ടിലാണ് അവിശ്വാസ പ്രമേയത്തിലൂടെ ഇടതു സ്വതന്ത്രനായ മഠത്തില്‍ ലത്തീഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്.

യു.ഡി.എഫ് ബന്ധം പുനസ്ഥാപിച്ചതിന് പുറമെ സി.പി.എം ഭരണ സമിതിക്ക് ജനോപകാര പ്രദമായ രീതിയിലുള്ള ഭരണം നടത്താന്‍ സാധിക്കാത്തതും അവിശ്വാസ പ്രമേയത്തിന് കാരണമായന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. എല്ലാ അഭിപ്രായ ഭിന്നതകള്‍ മറന്നുള്ള പ്രവര്‍ത്തനം നടത്തിയാല്‍ യു.ഡി. എഫി ന് ഭാവിയില്‍ ഏറെ നേട്ടം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും അഭിപ്രായപ്പെട്ടു. ആകെ 21 വാര്‍ഡുകളുള്ള കരുവാരക്കുണ്ട് പഞ്ചായത്തില്‍ കേവലം 5 അംഗങ്ങള്‍ മാത്രമുള്ള സി.പി.എം ഭരണം നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

ഒമ്പത് അംഗങ്ങള്‍ ലീഗിനും, ഏഴ് അംങ്ങള്‍ കോണ്‍ഗ്രസിനും ള്ളതിനാല്‍ യു.ഡി.എഫി ന്റെ അംഗ ബലം 16 ആണ്.

മഠത്തില്‍ ലത്തീഫിനെതിരെ 15 ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിലെ ഒരു പ്രതിനിധിക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് സി.കെ ബിജിനക്കെതിരായ ചര്‍ച്ച പ്രസിഡന്റിനെതിരായ ചര്‍ച്ചയുടെ തനിയാവര്‍ത്തനമായിരുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബാ പള്ളിക്കുത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ഒകേ്ടാബര്‍ നാലി നാണ് ചര്‍ച്ചക്കെടുക്കുക.

നേരത്തെ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ബന്ധം കൂടുതല്‍ വഷളായതോടെയാണ് കരുവാരക്കുണ്ട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.എം സ്വതന്ത്രനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്.. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് യു ഡി എഫിന്റെ പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് മെംബര്‍ രാജിവെച്ച ഒഴിവിലാണ് ഇതോടെ മഠത്തില്‍ ലത്തീഫ് പ്രസിഡന്റാകയിരുന്നത്. അന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്കായിരുന്നു ലത്തീഫിന്റെ വിജയം.

പഞ്ചായത്തിലെ ഒമ്പത് മുസ്ലിം ലീഗ് മെംബര്‍മാര്‍ക്കെതിരെ കോണ്‍ഗ്രസും-സി പി എമ്മും ഒന്നിക്കുന്ന കാഴ്ചയായിരുന്നു അന്ന്.. പഞ്ചായത്തിലെ ഏഴ് ഇടതു മുന്നണി അംഗങ്ങളും, അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ ലത്തീഫിന് അനുകൂലമായി വോട്ട് ചെയ്തു.

കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം പതിവായ പഞ്ചായത്തിലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നേ പ്രശ്നങ്ങളുണ്ടായിരുന്നു. അവ പരിഹരിച്ച് രണ്ട് പാര്‍ട്ടികളേയും ഒന്നിച്ച കൊണ്ടുപോയാണ് ഭരണം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ പാര്‍ട്ടികള്‍ക്കിടിയിലെ പ്രശ്നം രൂക്ഷമാവുകയും കോണ്‍ഗ്രസ് മുസ്ലിം ലീഗ് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫ് ഒന്നിച്ചതോടെയാണ് ഭരണം തിരിച്ചുപിടിക്കാനായത്.

Malappuram
English summary
malappuram local news about karuvarakkund panchayat election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X