പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയി പുഴയില്‍ തള്ളിയ ഒമ്പത് വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയി പുഴയില്‍ തള്ളിയ ഒമ്പത് വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു:പ്രതിയായ പിതൃസഹോദരന് റിമാന്‍ഡില്‍, ബൈക്കില്‍ കയറ്റിയ ശേഷം പുഴയില്‍ തള്ളിയിട്ടു!
മലപ്പുറം: പിതൃസഹോദരന് തട്ടിക്കൊണ്ടുപോയി പുഴയില്‍ തള്ളിയ നാലാം ക്ലാസ് വിദ്യാര്‍ഥിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. ഇന്നു രാവിലെ ആനക്കയം മുതല്‍ പരപ്പനങ്ങാടി വരെയുള്ള കടലുണ്ടി പുഴയുടെ ഭാഗങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. പോലീസും ഫയര്‍ഫോഴ്സും ട്രോമ കെയര്‍ വോളണ്ടിയര്‍മാരുടെ കൂടി സഹായത്തോടെയാണ് നാലാംക്ലാസുകാരനായ മുഹമ്മദ് ഷഹീനെ കണ്ടെത്താന്‍ കടലുണ്ടി പുഴയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയത്. കേസില്‍ പോലീസ് അറസ്റ്റിലായ പിതൃസഹോദരന് മേലാറ്റൂര്‍ എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദിനെ (48) നിലമ്പൂര്‍ മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടുത്തദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു. ഈ മാസം പതിമൂന്നിനാണ് ഷഹീനെ കാണാതായത്. പിതാവിന്റെ സഹോദരന് കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്കൂളിനു സമീപത്തുനിന്നു ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

കുട്ടിയെ കാണായായതോടെ നാട്ടുകാരില്‍ പലരും മുഹമ്മദിനേയും വിളിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ കുട്ടിയുടെ ഫോട്ടോ സഹിതം സന്ദേശങ്ങളും പ്രചരിച്ചു. അതോടെ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിയുമെന്ന നിലയായി. കുട്ടിയുമായി ഒളിച്ച് താമസിക്കാനോ പോകാനോ കഴിയാതെയും വന്നു.
കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുന്നതും വഴിയില്‍ ഉപേക്ഷിക്കുന്നതും പിടിക്കപ്പെടാന്‍ കാരണമാകുമെന്ന് ഭയന്നു. അതോടെ തെളിവ് നശിപ്പിക്കുന്നതിനാണ് കുട്ടിയെ പുഴയില്‍ തള്ളാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ആനക്കയം പാലത്തിനു സമീപം കടലുണ്ടി പുഴയിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. അതിന് ശേഷം വീട്ടില്‍ മടങ്ങിയെത്തുകയും സാധാരണ പോലെ പെരുമാറുകയുമായിരുന്നു. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കുട്ടിയെ കണ്ടെത്തുന്നതിനുള്ള സമരപരിപാടികളില്‍ വരെ സജീവമായി പങ്കെടുത്തിരുന്നു.
ഈയടുത്ത് അനിയന് നടത്തിയ സാമ്പത്തിക ഇടപാടില്‍ കയ്യില്‍ ധാരാളം പണമുണ്ടെന്ന ധാരണയില്‍ അനിയന്റെ മകനായ മുഹമ്മദ് ഷഹിനെ തട്ടി കൊണ്ട് പോയി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയാണ് മടങ്ങിയതെന്നാണ് മുഹമ്മദ് പോലീസിനോടു നല്കിയ മൊഴി.
പുഴയിലെറിയും മുന്‍പ്, കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്ക്രീമും വാങ്ങിനല്കുകയും ചെയ്തു. കുട്ടിയുമായി ബൈക്കില്‍ കറങ്ങുന്നതും സിനിമ കാണുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എടയാറ്റൂരില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവന്ന കുട്ടിയെ നേരെ കൊണ്ടുപോയത് സിനിമ തിയറ്ററിലേക്കായിരുന്നു. വളാഞ്ചേരി. തിരൂര്‍ ഭാഗങ്ങളിലെല്ലാം കറങ്ങി. പോകും വഴി ഷഹിന്‍ ബിരിയാണിയും ഐസ്ക്രീമും ചോക്കളേറ്റുമെല്ലാം വാങ്ങി നല്കി. തിരൂര്‍ ടൗണിലെ തുണിക്കടയില്‍ കയറി 570 രൂപ വിലയുളള ഷര്‍ട്ട് വാങ്ങിക്കൊടുത്തു. തുണിക്കടയില്‍ വച്ചു തന്നെ സ്കൂള്‍ യൂണിഫോം മാറ്റി പുതിയ ഷര്‍ട്ട് ധരിപ്പിച്ചു. ആളെ തിരിച്ചറിയാതിരിക്കാന്‍ തലയില്‍ ഹെല്‍മറ്റ് വച്ചാണ് കുട്ടിയുമായി മുഹമ്മദ് കറങ്ങിയത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന് അറിയിച്ചു. അതേസമയം, പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ നാലാംക്ലാസുകാരനൊപ്പം പ്രതി ബൈക്കില്‍ പന്ത്രണ്ടുമണിക്കൂര്‍നേരം പൊതുസ്ഥലത്തുകൂടി യഥേഷ്ടം സഞ്ചരിച്ചിട്ടും വിഷയത്തില്‍ യാതൊരു വിവരവും ശേഖരിക്കാനായില്ല എന്നത് പോലീസിന്റെ കൃത്യവിലോപമാണെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications