• search
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദുരന്തംവിതച്ച നിലമ്പൂരില്‍ മഴക്ക് താല്‍ക്കാലിക ശമനം: 50 വര്‍ഷത്തിനിടെ ഉണ്ടായ വലിയ പ്രകൃതി ദുരന്തം!

  • By desk

മലപ്പുറം: മഴദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരില്‍ മഴക്ക് താല്‍ക്കാലിക ശമനം. ഇന്നുരാവിലെയോടെയാണ് മഴക്ക് അല്‍പം ശമനമുണ്ടായത്. ഇതില്‍ ജനങ്ങള്‍ ആശ്വാസത്തിലാണ്. ആറുപേര്‍മരിക്കുകയും നിരവധി നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്ത നിലമ്പൂരില്‍ ഇത്രയുംവലിയ കാലവര്‍ഷം കഴിച്ച 50വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ്.

അരനൂറ്റാണ്ടിനിടയില്‍ കണ്ട് ഏറ്റവും വലിയ ദുരിതപ്പെരുമഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണിപ്പോള്‍ നിലമ്പൂര്‍. പ്രളയത്തില്‍ മലയോര മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ചാലിയാറും പോഷകനദികളും കവിഞ്ഞൊഴുകി പ്രളയസമാനമായ ദുരന്തമാണ് നിലമ്പൂരില്‍. ഗതാഗതം നിലച്ചും കടകമ്പോളങ്ങള്‍ അടഞ്ഞും നിലമ്പൂര്‍ നഗരത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു.

edavannapaaararain-


കെ.എന്‍.ജി സംസ്ഥാനാന്തര പാതയില്‍ കുണ്ടുതോട്, ബീമ്പുങ്ങല്‍, നിലമ്പൂര്‍ ജ്യോതിപ്പടി, ജനതപ്പടി, മിനര്‍വപ്പടി, വെളിയംതോട് ഭാഗങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കരുളായി, കാളികാവ്, അകമ്പാടം, കാരാട് റോഡുകളിലും വെള്ളം കയറി .ഊടുവഴികളും അടഞ്ഞതോടെ നിലമ്പൂര്‍ നഗരം ഒറ്റപ്പെട്ടു. ബസ് ഉള്‍പ്പെടെ വാഹനഗതാഗതം നിര്‍ത്തിവെച്ചു. ചരക്കുലോറികള്‍ നിരത്തുകളില്‍ നിര്‍ത്തിയിട്ടു.


നിലക്കാത്ത മഴയില്‍ ബുധന്‍ രാവിലെയോടെ പുഴകള്‍ നിറഞ്ഞുകവിഞ്ഞ് തുടങ്ങി. വൈകീട്ട് അപ്രതീക്ഷിതമായി വീടുകളിലേക്ക് വെള്ളം ഇരച്ചുകയറാന്‍ തുടങ്ങുകയായിരുന്നു. തൃക്കൈക്കുത്ത്, ചക്കാലക്കുത്ത്, കോവിലകത്തുംമുറി, രാമംകുത്ത്, ജനതപ്പടി, എന്നിവിടങ്ങളിലാണ് കൂടുതല്‍ ദുരിതം വിതച്ചത്.


ചാലിയാര്‍ പഞ്ചായത്തില്‍ മൂലേപ്പാടം അമ്പതേക്കര്‍, പന്തീരായിരം ഏക്കര്‍ ഉള്‍വനത്തിലെ വെറ്റിലക്കൊല്ലി ആദിവാസിക്കോളനിക്കു സമീപവും ഉരുള്‍പൊട്ടി. കാഞ്ഞിരപ്പാറ ജോര്‍ജ്, കറുകപ്പള്ളി റോസമ്മ, ഫിലോമിന മറ്റത്തില്‍, പാറപ്പുറം കുഞ്ഞുട്ടി തുടങ്ങിയവരുടെ കഷിയിടങ്ങള്‍ക്ക് നാശമുണ്ടായി. കുറുവന്‍പുഴ കരകവിഞ്ഞ് നിരവധിപേരുടെ വീടുകളില്‍ വെള്ളം കയറി ഉപകരണങ്ങള്‍ ഒലിച്ചുപോയി. വളര്‍ത്തുമൃഗങ്ങള്‍ ചത്തു. നിലമ്പൂര്‍ നായാടംപൊയില്‍ റോഡില്‍ ഇടിവണ്ണ, എച്ച് ബ്ലോക്ക്, തറമറ്റം ഭാഗങ്ങളില്‍ വെള്ളം കയറി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.


ഓടപ്പാറപ്പുഴക്ക് കുറുകെ നിര്‍മ്മിച്ച പാലം ഒലിച്ചുപോയി. പാലക്കയം ആദിവാസി കോളനി ഒറ്റപ്പെട്ടു. ചൂരപ്പുഴയും കുറുവന്‍പുഴയും നിറഞ്ഞു കവിഞ്ഞു. കുറുവന്‍പുഴയില്‍ പെരുവമ്പാടം പാലത്തിനു മീതെ ജലനിരപ്പുയര്‍ന്നു. പെരുവമ്പാടം ആദിവാസി കോളനി ഉള്‍പ്പെടെ മേഖല ഒറ്റപ്പെട്ടു. മലപ്പുറത്തിനു പുറമെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി 11 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. 22 ദൗത്യങ്ങളിലായി 126 പേരെ രക്ഷപ്പെടുത്തി.

കൂടുതൽ മലപ്പുറം വാർത്തകൾView All

Malappuram


പാലക്കാടിനെ ദുരിതത്തിലാഴ്ത്തി പ്രളയം: കൂടുതൽ പേര്‍ ദുരിതാശ്വാസ ക്യംപുകളിലേക്ക്, സഹായം അനിവാര്യം!

English summary
Malappuram Local News about relief from rain.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more