മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരൂരില്‍ വീട്ടുകാരെ മയക്കി കവര്‍ച്ച നടത്തിയ സ്ത്രീ തിരുവനന്തപുരത്തും മോഷണം നടത്തി: സമാന സംഭവം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: അപരിചിതരെ വീട്ടുവേലക്ക് വെക്കുന്നവര്‍ സൂക്ഷിക്കുക, തിരൂരില്‍ വീട്ടുകാരെ മയക്കി കവര്‍ച്ച നടത്തിയ തമിഴ്‌നാട്ടുകാരി നേരത്തെ തിരുവനന്തപുരത്തും സമാന മോഷണം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
പാനീയം നല്‍കി വീട്ടുകാരെ മയക്കികിടത്തി കവര്‍ച്ച നടത്തിയ തമിഴ്‌നാട് സ്വദേശിനിയായ വേലക്കാരിയെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി. തിരൂര്‍ ആലിങ്ങലില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. തിരൂര്‍ തൃപ്രങ്ങോട് ആലിങ്ങല്‍ എടശേരി ഖാലിദ്അലിയുടെ വീട്ടിലാണ് ജോലിക്കെത്തിയ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിനി മാരിയമ്മ (47) ഭക്ഷണപാനീയത്തില്‍ വിഷം കലര്‍ത്തി കവര്‍ച്ച നടത്തിയത്.


സംഭവത്തിനുശേഷം ഇവര്‍ മുങ്ങിയിരിക്കുകയാണ്. സമാനമായ സംഭവം നേരത്തെ തിരുവനന്തപുരത്തും ഇവര്‍ നടത്തിയതിനാല്‍ അവിടേക്കും സ്വദേശമായ തഞ്ചാവൂരിലേക്കും രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. മാരിയമ്മയെ വീട്ടുജോലിക്കു എത്തിച്ച തമിഴ്‌നാട് സേലം സ്വദേശി ഗണേഷനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൂന്നു ദിവസം മുമ്പാണ്് മാരിയമ്മ ഖാലിദ്അലിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഇവരുടെ തിരിച്ചറിയല്‍ രേഖകളോ മറ്റു വിവരങ്ങളോ വീട്ടുകാര്‍ സൂക്ഷിച്ചിരുന്നില്ല.

malappuramhouserobbery-15

ശനിയാഴ്ച രാത്രിയില്‍ ജ്യൂസിലും ഭക്ഷണത്തിലും വിഷം കലര്‍ത്തി മോഷണം നടത്തുകയായിരുന്നു ഇവര്‍. സംഭവത്തിനുശേഷം തന്ത്രപരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ അയല്‍വീട്ടുകാര്‍ ഖാലിദ് അലിയുടെ കുടുംബത്തെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്നു വീട്ടിലെത്തിയപ്പോഴാണ് വാതിലുകള്‍ തുറന്നു കിടക്കുന്നതു കണ്ടത്. വീട്ടിനകത്ത് ഖാലിദ്അലി, ഭാര്യ സൈനബ, മകള്‍ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ഇവരെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. മൂന്നു ദിവസം മുന്പു ജോലിക്കെത്തിയ മാരിയമ്മ വളരെ പെട്ടെന്നാണ്് വിശ്വാസ്യത പിടിച്ചുപറ്റിയത്. തുടക്കത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതു ഒഴികെയുള്ള ജോലികളാണ് ചെയ്തിരുന്നത്.

mariyaamma-15


കഴിഞ്ഞ ദിവസമാണ് ഇവര്‍ പാചക ജോലികളില്‍ സഹായിച്ചു തുടങ്ങിയത്. ജലദോഷത്തിനും തലമുടി വളര്‍ച്ചയ്ക്കും തുളസിയും മഞ്ഞളും ഇഞ്ചിയും ചേര്‍ന്ന പാനീയത്തില്‍ വിഷവസ്തു ചേര്‍ത്തി നല്‍കുകയായിരുന്നു. അസ്വാഭാവികമായി ഒന്നും തോന്നാതിരിക്കാനാണ് പാനീയത്തില്‍ ഇഞ്ചിയും മഞ്ഞളും ചേര്‍ത്തതെന്നാണ് സംശയിക്കുന്നത്. മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിനെ തുടര്‍ന്നാണു മയക്കം ഉണ്ടായതെന്നു ബോധം തിരിച്ചുകിട്ടിയ സഫീദ പറഞ്ഞു. സ്വര്‍ണാഭരണങ്ങളും വീട്ടിലെ സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ വന്‍സംഘമാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കവര്‍ച്ചയാണെന്നുമാണ് പോലീസ് സംശയം. വേലക്കാരിയെ ഏര്‍പ്പാടാക്കി നല്‍കിയ തിരൂര്‍ പാന്‍ബസാറില്‍ താമസിക്കുന്ന ഗണേഷനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.

ഇതനുസരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. അതേസമയം സമാനമായ മോഷണങ്ങള്‍ പാലക്കാട്, കല്‍പകഞ്ചേരി എന്നിവിടങ്ങളിലും ഈ അടുത്ത കാലങ്ങളിലായി നടന്നിരുന്നു. ഈ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. വേലക്കാരി കടന്നു പോകാന്‍ സാധ്യതയുള്ള ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്ക് ഒരു സ്ത്രീ ബാഗുമായി പോകുന്ന ദൃശ്യം ആ ലിങ്ങല്‍ അങ്ങാടിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും വീട്ടുജോലിക്കു വയ്ക്കുന്ന അപരിചിതരുടെ രേഖകള്‍ പോലും സൂക്ഷിക്കാത്തതു എന്തു കൊണ്ടാണെന്നാണ് പോലീസ് ചോദിക്കുന്നത്.

Malappuram
English summary
malappuram local news alert on house mades from other state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X