മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബിഎഎഫ്ടി കോഴ്സില്‍ കൂട്ടത്തോല്‍വി, പരാതിക്കൊരുങ്ങി വിദ്യാര്‍ഥികള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ കോഴ്സായ ബിഎ. എഫ്.ടിയില്‍ കൂട്ടത്തോല്‍വി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഫലത്തിലാണ് വ്യാപകമായി അപാകതയുള്ളതായി ആരോപണമുയര്‍ന്നത്. തോറ്റവരില്‍ ഭൂരിഭാഗത്തിനും ഒരേ രീതിയില്‍ മാര്‍ക്ക് രേഖപ്പെടുത്തിയതാണ് അദ്ധ്യാപകരെയടക്കം ആശ്ചര്യത്തിലാക്കിയത്. ജയിച്ചവര്‍ക്ക് തന്നെ ഏറ്റവും കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചതെന്നതും മൂല്യനിര്‍ണയത്തിലെ അപാകതയായാണ് കരുതപ്പെടുന്നത്.

എക്കണോമിക്സ് എടുത്തവര്‍ക്ക് കോംപ്ലിമെന്ററി കോഴ്സായാണ് കൊമേഴ്സിലെ കോ-ഓപ്പറേഷന്‍ പഠിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്രീകൃത മൂല്യ നിര്‍ണയ സമയത്ത് ഇത്തരം കോംപ്ലിമെന്ററി പേപ്പറുകള്‍ പലരും എടുക്കാന്‍ മടിക്കുകയും ഈ പേപ്പറുകള്‍ സര്‍വ്വകലാശാലയിലേക്ക് തിരിച്ചയക്കുകയും ചെയ്യും. ഇത്തരത്തില്‍ തിരിച്ചയക്കുന്ന പേപ്പറുകള്‍ ഏത് വിധേനയും മൂല്യനിര്‍ണയം നടത്തി ഫല പ്രഖ്യാപനം നടത്താന്‍ സര്‍വ്വകലാശാല നിര്‍ബന്ധിതരായിത്തീരുന്നതുമാകാം ഫലപ്രഖ്യാപനത്തിലെ അപാകതക്ക് കാരണമെന്നാണ് പരക്കെയുള്ള അഭിപ്രായം.

calicutuniversity-

വീണ്ടും പരീക്ഷ എഴുതണോ അതോ പുനഃമൂല്യനിര്‍ണയത്തിനയക്കണോ എന്ന ആശങ്കയിലാണിവര്‍. സപ്ലിമെന്ററിക്കുള്ള അപേക്ഷ അയക്കുന്നതിനുള്ള അവസാന ദിവസമായതോടെ സര്‍വ്വകലാശാലക്ക് പരാതി അയക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

Malappuram
English summary
Malappuram Local News ba bft examination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X