ഭക്ഷണം കഴിക്കുന്നതിനിടെ 72വയസ്സുകാരന്റെ വന്‍കുടലില്‍ കുടുങ്ങിയ കോഴിയെല്ല്: പിന്നീട് പുറത്തെടുത്തു
മലപ്പുറം: ഭക്ഷണം കഴിക്കുന്നതിനിടെ 72വയസ്സുകാരന്റെ വന്‍കുടലില്‍ കുടുങ്ങിയ എല്ല് കൊളനോസ്‌കോപ്പിയിലൂടെ നീക്കം ചെയ്തു. പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമാനിലെ ഷിനാസ് സ്വദേശിയായ അലി സേഫിന്റെ വന്‍കുടലില്‍ കുടുങ്ങിയ
വൈ ആകൃതിയിലുള്ള കോഴി എല്ലാണ് പുറത്തെടുത്തത്. ആദ്യം ഇദ്ദേഹം അല്‍ബദുവാവി മസ്‌കത്തിലെ ജാമിയാ ആശുപത്രിയില്‍ 15 ദിവസം ചികിത്സതേടിയിരുന്നു. വയര്‍ തുറന്ന ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു മസ്‌കത്തിലെ ആശുപത്രി അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ 18നാണ് അലിയെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയിലെ ഗ്യാസ്‌ട്രോ സര്‍ജന്‍ ഡോ. നൗഷാദ്ബാബു, ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ. സജു സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം എന്‍ഡോസ്‌കോപ്പിയിലൂടെയും സിടി സ്‌കാനിങ്ങിലൂടെയും വന്‍കുടലില്‍ കുടുങ്ങിപ്പോയ എല്ലിന്റെ സ്ഥാനം നിര്‍ണയിച്ചു. വൈ ആകൃതിയിലുള്ള എല്ല് അന്നനാളവും ആമാശയവും ചെറുകുടലുംതാണ്ടി വന്‍കുടല്‍വരെ എത്തിയത് തികച്ചും അത്ഭുതകരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊളനോസ്‌കോപ്പിക്ക് വിധേയനാക്കി ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് എല്ല് പുറത്തെടുത്തതെന്ന് ഡോക്ടര്‍മാരായ സജുസേവ്യര്‍, നൗഷാദ്ബാബു, കിംസ് അല്‍ശിഫാ വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍, ഓവര്‍സീസ് മാനേജര്‍ എന്‍ പി മുഹമ്മദലി, അഡ്മിനിസ്‌ട്രേറ്റര്‍ ഗുണശീലന്‍ എന്നിവര്‍ പറഞ്ഞു.
വളരെ മൃദുവായ ഈ ഭാഗങ്ങളിലുലൂടെയുള്ള എല്ലിന്റെ പ്രയാണം തീര്‍ത്തും അപകടകരവും പാര്‍ശ്വങ്ങളില്‍ മുറിവേല്‍പ്പിക്കാന്‍ സാധ്യത കൂടുതലാണ്. തുടര്‍ന്ന് എല്ലാ മുന്‍കരുതലുകളോടെയും കൂടി അലിയെ കൊളനോസ്‌കോപിക്കു വിധേയനാകുകയായിരുന്നു.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിലൂടെ ഡോ. സജു സേവ്യറിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധമായി എല്ലിനെ പുറത്തെടുക്കുകയായിരുന്നു. ദ്രാവക രുപത്തിലുള്ള ആഹാര ചിട്ടകളോടെ അടുത്ത ദിവസം തന്നെ അലിയെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ പരിശോധനക്കായി പെരിന്തല്‍മണ്ണയില്‍ തന്നെ തുടരുന്ന അലി ഒരാഴ്ച പൂര്‍ത്തിയാകുന്നതോടെ ഒമാനിലേക്ക് തിരിച്ചു പോവും. തൊണ്ടയിലും അന്നനാളത്തിലും എല്ലാം കുടുങ്ങിയ സാധനങ്ങള്‍ എന്‍ഡോസ്‌കോപ്പി യിലൂടെ പുറത്തെടുക്കാന്‍ സാധാരണമാണെകിലും കൊളനോസ്‌കോപ്പി യിലൂടെ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്ന് ഡോ. സജു സേവ്യര്‍ പറഞ്ഞു.












Click it and Unblock the Notifications