മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി നാശം വിതച്ചപ്പോള്‍ മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 1743 പേര്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മഴക്കെടുതിയിൽ മലപ്പുറം | Oneindia Malayalam

മലപ്പുറം: മലപ്പുറം ജില്ലയില്‍ മഴക്കെടുതി നാശം വിതച്ച മേഖലകളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 1743 പേര്‍. ജില്ലയില്‍ ആകെ 19 ദുരിതാശ്വാസ ക്യാമ്പുകളിലാണ് തുറന്നിട്ടുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ 14ഉം കൊണ്ടോട്ടി താലൂക്കില്‍ മൂന്നും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ദുരിതാശ്വാസ ക്യാമ്പുകള്‍ വീതവുമാണ് പ്രവര്‍ത്തിക്കുന്നത്.

കുറുമ്പലങ്ങോട് ജി.എല്‍.പി സ്‌കൂള്‍ (128 പേര്‍), ചെലശ്ശേരിക്കുന്ന് ചര്‍ച്ച് (42 പേര്‍), നമ്പൂരിപ്പൊട്ടി മസ്ജിദ് (66 പേര്‍), അകമ്പാടം ഇടിവണ്ണ എല്‍.പി.എസ് (73 പേര്‍), മമ്പാട് മുനവ്വറുല്‍ മദ്രസ (72 പേര്‍), മമ്പാട് പീസ് പബ്ലിക് സ്‌കൂള്‍ (24 പേര്‍), പുള്ളിപ്പാടം പൊങ്ങല്ലൂര്‍ ജി.എല്‍.പി.എസ് (10 പേര്‍), കുറുമ്പലങ്ങോട് നിര്‍മല എച്ച്.എസ്.എസ് (132 പേര്‍), വണ്ടൂര്‍ എലിപ്പാട്ട (128 പേര്‍), കരുവാരക്കുണ്ട് നളന്ദ കോളേജ്(47 പേര്‍), കരുവാരക്കുണ്ട് തരിശ് ജി.എല്‍.പി.എസ് (328 പേര്‍), ചോക്കാട് സ്‌കൂള്‍ (15 പേര്‍), അകമ്പാടം നരിപൊയില്‍ (80 പേര്‍), അകമ്പാടം മൂലേപ്പാടം ചര്‍ച്ച് (13 പേര്‍) തുടങ്ങിയവയാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍.

Heavy rain


ഏറനാട് താലൂക്കില്‍ വെറ്റിലപ്പാറ ഓടക്കയം ജി.യു.പി.എസ് (34 പേര്‍), കൊണ്ടോട്ടി താലൂക്കില്‍ വാഴക്കാട് ജി.എം.യു.പി.എസ് (230 പേര്‍), പണിക്കരപ്പുറായ സി.എച്ച് സ്‌കൂള്‍ (242 പേര്‍), വാഴയൂര്‍ അഴിഞ്ഞിലം എ.യു.പി സ്‌കൂള്‍(15 പേര്‍) എന്നിവിടങ്ങളിലും പൊന്നാനി താലൂക്കില്‍ ഈഴവതുരുത്തി ചമ്രവട്ടം പ്രൊജക്ട് ഓഫീസ് ബില്‍ഡിംഗിലും (64 പേര്‍) ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ അറിയിച്ചു. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ആരും പരിഭ്രാന്തരാകേണ്ടതില്ല. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

4. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം..

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ മടി കാണിക്കരുത് .

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ട്രോള്‍ ഫ്രീ നമ്പര്‍- 1077

മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍- 04832 736320.

നിലമ്പൂര്‍ താലൂക്ക്- 04931 221471

കൊണ്ടോട്ടി താലൂക്ക് - 04832 713311

ഏറനാട് താലൂക്ക് - 04832 766121

തിരൂര്‍ താലൂക്ക് - 04942 422238

പൊന്നാനി താലൂക്ക് - 04942 666038

പെരിന്തല്‍മണ്ണ താലൂക്ക് - 04933 227230

തിരൂരങ്ങാടി താലൂക്ക് - 04942 461055


അതേസമയം കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ മൂന്ന് ജീവനക്കാരെ വീതം നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. റവന്യൂ വകുപ്പില്‍ നിന്നും ക്ലര്‍ക്ക്/വില്ലേജ് അസിസ്റ്റന്റ് തസ്തികയില്‍ കുറയാത്ത ഒരു ജീവനക്കാരനും ആരോഗ്യവകുപ്പില്‍ നിന്ന് എച്ച്‌ഐ/ജെഎച്ച്‌ഐ ജീവനക്കാരനും തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ക്ലര്‍ക് തസ്തികയില്‍ കുറയാത്ത ഒരാളെയുമാണ് നിയമിച്ചിട്ടുള്ളത്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കലക്ടര്‍ ഉത്തരവ് നല്‍കി.


കാലവര്‍ഷക്കെടുതി ബാധിത മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ സന്ദര്‍ശനം. ദുരിന്ത മേഖലകളില്‍ പെട്ട ആറ് പേര്‍ മരണപ്പെട്ട ഉരുള്‍പൊട്ടലുണ്ടായ ചെട്ടിയംപാറ, മതില്‍ മൂല കോളനിയിലുമടക്കം സന്ദര്‍ശിച്ച മന്ത്രി കൂടുതല്‍ അപകടം തുടരാതിരിക്കാനുള്ള മുന്‍കരുതല്‍ സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചര്‍ച്ച നടത്തി. എരുമമുണ്ട നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച മന്ത്രി ഇവിടെ താമസിക്കുന്ന കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ലയിലെ മുഴുവന്‍ ദുരിതാശ്വാസ ക്യാംപുകളിലും താമസിക്കുന്നവര്‍ക്ക് സുരക്ഷയും ശുചിത്വവും ഉറപ്പു വരുത്തി എത്രയും നേരത്തെ സ്വന്തം വീടുകളിലേക്ക് മാറുന്നതിന് സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ വിധ സഹായങ്ങളുമായി സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പമുണ്ടെന്ന് മന്ത്രി ഉറപ്പു നല്‍കി. എത് ഘട്ടത്തിലും ഏത് ആവശ്യത്തിനും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും പണം തടസ്സമാവില്ല. ദുരന്തത്തില്‍ മരണപ്പെട്ട വര്‍ക്കും ദുരിത ബാധിതര്‍ക്കും സര്‍ക്കാര്‍ ധനസഹായം ഉടന്‍ നല്‍കും. നാശനഷ്ടങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ സഹായം ഉടന്‍ പ്രഖ്യാപിക്കും. ദുരിതബാധിത മേഖലകളില്‍ രാപകല്‍ ഭേദമന്യെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു.

പി.കെ ബഷീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Malappuram
English summary
Malappuram Local News about heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X