മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലിംലീഗ്, മണ്ഡലം തല കണ്‍വെന്‍ഷനുകള്‍ തുടങ്ങി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലിം ലീഗ്പാര്‍ലമെന്റ്് മണ്ഡലം തല കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു. ആദ്യ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ തിരൂര്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സ്‌പെഷല്‍ കണ്‍വെന്‍ഷന് തുടക്കമായത്.

പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കണ്ട് ആരും പനിക്കേണ്ടെന്ന് കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ഹൈദരലി തങ്ങള്‍ പറഞ്ഞു. കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന ബിജെപി ഗവണ്‍മെന്റെ യും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം ഗവണ്‍മെന്റിന്റെ യും ന്യൂനപക്ഷ- പിന്നോക്ക -ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ ഐക്യനിര കെട്ടിപ്പടുത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മുന്നണിക്ക് വമ്പിച്ച മുന്നേറ്റം സാധ്യമാക്കുക എന്നതാണ് മുസ്ലിംലീഗ് തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നത്.

Thangal

കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് നടത്തുന്ന സ്‌പെഷല്‍ കണ്‍വെന്‍ഷനുകളുടെ തുടക്കമാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ കണ്‍വെന്‍ഷനിലൂടെ തിരൂരില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും മുസ് ലിം ലീഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കണ്‍വെന്‍ഷനുകള്‍ നടക്കും.

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, അഖിലേന്ത്യ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി, സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി, ഡോ.എം.കെ മുനീര്‍, അഡ്വ. യു. എ ലത്തീഫ്, ഉമ്മര്‍ അറക്കല്‍, അഷ്റഫ് കോക്കൂര്‍ പ്രസംഗിച്ച ജില്ലയിലെ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ ,ജില്ലയിലെ മുസ്ലിം ലീഗിന്റെ മുഴുവന്‍ എംഎല്‍എമാര്‍, തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Malappuram
English summary
Malappuram Local News about loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X