ശരീരത്തില്‍ തീപിടിച്ച് യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി: മരണം സംഭവിച്ചത് ചികിത്സയിലിരിക്കെ!
മലപ്പുറം: ശരീരത്തില്‍ തീപിടിച്ച നിലയില്‍ ആശുപത്രിയിലേക്ക് ഓടി കയറിയ യുവാവ് മരിച്ചു. എടക്കര ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്‍ - ലുത്ത്ഫാബി ദമ്പതികളുടെ മകന്‍ ഫവാസ് (27) ആണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം.
പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രി പരിസരത്ത് ടൗണ്‍ ഹാള്‍ റോഡിന് അഭിമുഖമായി നിര്‍മ്മാണത്തിലിരിക്കുന്ന ഏബിള്‍ ബേക്കറി എന്ന കടയുടെ സമീപത്തുനിന്നാണ് യുവാവ് ശരീരത്തില്‍ തീ പടര്‍ന്ന നിലയില്‍ 60 മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓടിയെത്തിയത്്. 70 ശതമാനം പൊള്ളലേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും പെട്രോള്‍ കുപ്പി, ലൈറ്റര്‍, ഒരു റോസാപൂ എന്നിവ പോലിസിന് ലഭിച്ചു. തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെട്ടത്.

സഹോദരങ്ങള്‍: നിയാസ്, ബഫ്‌ന. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് എടക്കര പൂവ്വത്തിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം ആരംഭിച്ചു. ഏതു രീതിയിലാണ് യുവാവിന് പൊളളലേറ്റതെന്നും സംഭവ സ്ഥലത്തുനിന്നും ലഭിച്ച പെട്രോള്‍ കുപ്പി, ലൈറ്റര്‍, ഒരു റോസാപൂ എന്നിവ എങ്ങിനെ ഇവിടെയെത്തി എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ആശുപത്രിയിലെ സി.സി.ടി.വി പരിശോധിക്കും. ഇതിന് പുറമെ ആശുപത്രിക്ക് പുറത്തുള്ള ഷോപ്പുകളില്‍ സി.സി.ടി.വിയുള്ളവയും പരിശോധിക്കും. ഇതുസംബന്ധിച്ചവിവരങ്ങള്‍ പോലീസ് ശേഖരിച്ചു.












Click it and Unblock the Notifications