Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം പള്ളിക്കല്‍ബസാര്‍ മസ്ജിദില്‍ എപി - ഇകെ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു, സംഭവം ഇന്ന് രാവിലെ!

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി പള്ളിക്കല്‍ബസാര്‍ ജുമാഅത്ത് മസ്ജിദ് പള്ളിയില്‍ എ.പി- ഇ.കെ. വിഭാഗം സുന്നികള്‍ തമ്മില്‍ സംഘര്‍ഷം. ഇ.കെ. വിഭാഗത്തില്‍പ്പെട്ട പള്ളി കമ്മിറ്റി പ്രസിഡന്റ് കോയക്കുട്ടി ഹാജിയാര്‍ക്ക് കുത്തേറ്റു. എ.പി. വിഭാഗക്കാരായ സി.കെ. മൊയ്തു, സി.കെ. സമദ്, കളരിക്കല്‍ അബു, അബ്ദുറഹ്മാന്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.അക്രമത്തിന്റേയും കുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.

മൊയ്തുവിന്റെ സഹോദരന്റെ സംസ്‌കാരത്തിനായി കട്ടിലെടുക്കാന്‍ പള്ളിയിലെത്തിയപ്പോള്‍ വാക്കുതര്‍ക്കമുണ്ടാവുകയും കുത്തുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പ്രതികള്‍ രക്ഷപ്പെട്ടു. കൈക്ക് പരുക്കേറ്റ കോയിക്കുട്ടി ഹാജിയാരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്.

malapuram

എ.പി-ഇ.കെ സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്ന മലപ്പുറം മുടിക്കോട് ജുമാ മസ്ജിദ് അടുത്തിടെ മാത്രമാണ് തുറന്നത്. സുന്നി ഐക്യ ചര്‍ച്ചയുടെ ഭാഗമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പള്ളി തുറക്കാന്‍ തീരുമാനിച്ചത്.

ഇരു വിഭാഗങ്ങള്‍ക്കും പങ്കാളിത്തമുള്ള അഞ്ചംഗ സമിതിക്കാണ് പള്ളിയുടെ ഭരണചുമതല നിര്‍വഹിക്കുന്നത്. പള്ളിയുടെ റിസീവര്‍ ആയിരുന്ന ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ അലവി എത്തിയാണ് പ്രാര്‍ഥനക്കായി തുറന്നു നല്‍കിയത്. നൂറു കണക്കിന് വിശ്വാസികളും പരിസരത്ത് എത്തിയിരുന്നു. ഇത്തരം സമാധാന ചര്‍ച്ചകള്‍ ഒരിടത്തു വിജയിക്കുമ്പോള്‍ മറ്റിടങ്ങളിലും വീണ്ടും സംഘര്‍ഷങ്ങള്‍ നടക്കുന്ന ഇരുവിഭാഗത്തിനും തിരിച്ചടിയാകുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+