മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിതൃസഹോദരന്‍ 15ദിവസം മുമ്പ് പുഴയിലെറിഞ്ഞ കുഞ്ഞിനെ കണ്ടെത്താന്‍ അണ്ടര്‍വാട്ടര്‍ ക്യാമറ ഉപയോഗിച്ചും പരിശോധന, തിരച്ചില്‍ കടലിലേക്കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: മേലാറ്റൂര്‍ എടയാറ്റൂരില്‍ പിതൃസഹോദരന്‍ തട്ടിക്കൊണ്ടുപോയി പുഴയിലേക്കെറിഞ്ഞ നാലാം ക്ലാസുകാരനെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പോലീസിന്റെ പരിശോധന ഇനി കടലിലേലക്ക്.

 മലപ്പുറം സ്വദേശി നമസ്‌കരിക്കുന്നതിനിടെ പള്ളിയില്‍ കുഴഞ്ഞ് വീണു മരിച്ചു മലപ്പുറം സ്വദേശി നമസ്‌കരിക്കുന്നതിനിടെ പള്ളിയില്‍ കുഴഞ്ഞ് വീണു മരിച്ചു

കഴിഞ്ഞ 13ന് രാത്രി പത്തോടെയാണ് ആനക്കയംപാലത്തില്‍നിന്നും ഒമ്പതുവയസ്സുകാരനായ മുഹമ്മദ് ഷഹീനെ പിതൃസഹോദരനായ മങ്കരത്തൊടി മുഹമ്മദ് (48) കടലുണ്ടിപ്പുഴയിലേക്കെറിഞ്ഞത്. കൃത്യം ചെയ്ത് 12ദിവസങ്ങള്‍ക്ക് ശേഷം പിടിയിലായ പ്രതി കുറ്റം സമ്മതിച്ചെങ്കിലും തെരച്ചിലില്‍ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ സാധിച്ചില്ല.

thirachil

മേലാറ്റൂര്‍ എടയാറ്റൂരില്‍ പിതൃസഹോദരന്‍ തട്ടിക്കൊണ്ടുപോയി കടലുണ്ടിപ്പുഴയിലേക്കെറിഞ്ഞ നാലാം ക്ലാസുകാരനെ കണ്ടെത്താന്‍ കടലുണ്ടിപ്പുഴയില്‍ നടത്തിയ തിരച്ചില്‍.

പോലീസും,ഫയര്‍ഫോഴ്‌സും, ട്രോമാകെയര്‍ യൂണിറ്റും, നാട്ടുകാരും രംഗത്തിറങ്ങി
കടലുണ്ടിപ്പുഴയോരങ്ങളില്‍ വ്യാപകമായ തിരിച്ചില്‍ നടത്തിയിട്ടും യാതൊരു ഫലവും കണ്ടില്ല. ഇതോടെയാണ് തിരിച്ചില്‍ ഇനി കടലിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇതിനായി മത്സ്യത്തൊഴിലാളികളുടെ സഹായവും തേടിയിട്ടുണ്ട്.

ആനക്കയം പാലം മുതല്‍ കടലുണ്ടി വരെയുള്ള പുഴയുടെ ഇരു കരകളിലും സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ അവനവന്റെ തൊടിയും പരിസരവും വിശദമായി തിരച്ചില്‍ നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഒഴുക്കില്‍പ്പെട്ട് കടലിലെത്താനുള്ള സാധ്യതയുള്ളതിനാല്‍ കടലോര ജാഗ്രത സമിതി മെമ്പര്‍മാരും മത്സ്യ തൊഴിലാളികളും കടലില്‍ കുട്ടിയുടെ മൃതദേഹം പൊങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.

ഇന്നലെ ആനക്കയം മുതല്‍ പരപ്പനങ്ങാടി വരെയുള്ള കടലുണ്ടി പുഴയുടെ ഭാഗങ്ങളിലാണ് തെരച്ചില്‍ നടത്തിയത്.

അതേ സമയം പോലീസ് പിടികൂടി കേസില്‍ അറസ്റ്റിലായ കോടതി റിമാന്‍ഡ് ചെയ്ത പ്രതി മുഹമ്മദിനെ (48) കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്. നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. അടുത്തദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു. പിതാവിന്റെ സഹോദരനായ മുഹമ്മദ് കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്‌കൂളിനു സമീപത്തുനിന്നു ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

കുട്ടിയെ കാണായായതോടെ നാട്ടുകാരില്‍ പലരും മുഹമ്മദിനേയും വിളിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ കുട്ടിയുടെ ഫോട്ടോ സഹിതം സന്ദേശങ്ങളും പ്രചരിച്ചു.ഇതോടെയാണ് മുഹമ്മദ് തന്റെ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിയുമെന്ന് ചിന്തിച്ചത്. ഇതോടെ കുട്ടിയുമായി ഒളിച്ച് താമസിക്കാനോ പോകാനോ കഴിയാതെയും വന്നു. കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുന്നതും വഴിയില്‍ ഉപേക്ഷിക്കുന്നതും പിടിക്കപ്പെടാന്‍ കാരണമാകുമെന്ന് ഭയന്നു. അതോടെ തെളിവ് നശിപ്പിക്കുന്നതിനാണ് കുട്ടിയെ പുഴയില്‍ തള്ളാന്‍ തീരുമാനിച്ചതെന്നാണ് മുഹമ്മദ് പോലീസിന് നല്‍കി മൊഴി. തുടര്‍ന്ന് ആനക്കയം പാലത്തിനു സമീപം കടലുണ്ടി പുഴയിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ശേഷം വീട്ടില്‍ മടങ്ങിയെത്തുകയും സാധാരണ പോലെ പെരുമാറുകയും ചെയ്തു. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കുട്ടിയെ കണ്ടെത്തുന്നതിനുള്ള സമരപരിപാടികളില്‍ വരെ സജീവമായി പങ്കെടുത്തിരുന്നു.

ഈയടുത്ത് അനിയന്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കയ്യില്‍ ധാരാളം പണമുണ്ടെന്ന ധാരണയില്‍ അനിയന്റെ മകനായ മുഹമ്മദ് ഷഹിനെ തട്ടി കൊണ്ട് പോയി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം.

കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയാണ് മടങ്ങിയതെന്നാണ് മുഹമ്മദ് പോലീസിനോടു പറഞ്ഞത്. പുഴയിലെറിയും മുമ്പ്, കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്‌ക്രീമും വാങ്ങിനല്‍കുകയും ചെയ്തു. കുട്ടിയുമായി ബൈക്കില്‍ കറങ്ങുന്നതും സിനിമ കാണുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എടയാറ്റൂരില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവന്ന കുട്ടിയെ നേരെ കൊണ്ടുപോയത് സിനിമ തിയറ്ററിലേക്കായിരുന്നു. വളാഞ്ചേരി. തിരൂര്‍ ഭാഗങ്ങളിലെല്ലാം കറങ്ങി. പോകും വഴി ഷഹിന് ബിരിയാണിയും ഐസ്‌ക്രീമും ചോക്കളേറ്റുമെല്ലാം വാങ്ങി നല്‍കി. തിരൂര്‍ ടൗണിലെ തുണിക്കടയില്‍ കയറി 570 രൂപ വിലയുളള ഷര്‍ട്ട് വാങ്ങിക്കൊടുത്തു. തുണിക്കടയില്‍ വച്ചു തന്നെ സ്‌കൂള്‍ യൂണിഫോം മാറ്റി പുതിയ ഷര്‍ട്ട് ധരിപ്പിച്ചു. ആളെ തിരിച്ചറിയാതിരിക്കാന്‍ തലയില്‍ ഹെല്‍മറ്റ് വച്ചാണ് കുട്ടിയുമായി മുഹമ്മദ് കറങ്ങിയത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. അതേസമയം, പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ നാലാംക്ലാസുകാരനൊപ്പം പ്രതി ബൈക്കില്‍ പന്ത്രണ്ടുമണിക്കൂര്‍നേരം പൊതുസ്ഥലത്തുകൂടി യഥേഷ്ടം സഞ്ചരിച്ചിട്ടും വിഷയത്തില്‍ യാതൊരു വിവരവും ശേഖരിക്കാനായില്ല എന്നത് പോലീസിന്റെ കൃത്യവിലോപമാണെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തുണ്ട്.

Malappuram
English summary
Malappuram Local News-police searching for missing child
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X