• search
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറം: ആദിവാസികള്‍ക്ക് ആറരലക്ഷം രൂപയുടെ സ്‌നേഹപ്പൊതികള്‍ നല്‍കി പരിയാപുരം വിദ്യാര്‍ത്ഥികള്‍

  • By desk

മലപ്പുറം: പ്രളയം തീര്‍ത്ത ദുരിതക്കയങ്ങളില്‍ നിന്ന് ജീവിതം തിരിച്ചുപിടിക്കാന്‍ വെമ്പുന്ന മനസ്സായിരുന്നു, അവര്‍ക്ക്. സ്‌നേഹം പൊതിഞ്ഞു നല്‍കിയ ഓണക്കിറ്റുകള്‍ ഏറ്റുവാങ്ങുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. വിതുമ്പലടക്കി നിഷ്‌കളങ്കമായ ചിരിയോടെ തങ്ങള്‍ക്കു ലഭിച്ച ഓണസമ്മാനം അവര്‍ നെഞ്ചോടുചേര്‍ത്തു.

വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി കുടുംബങ്ങളില്‍ ഓണമെത്തിച്ച ആഹ്ലാദത്തിലാണ് അങ്ങാടിപ്പുറം പെരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും. ഓരോ കുടുംബത്തിനുമായി തയാറാക്കിയ കിറ്റുകളില്‍ അരിയും പലവ്യഞ്ജനങ്ങളും അവശ്യവസ്തുക്കളും ഓണക്കോടിയും പായസക്കൂട്ടുമുണ്ടായിരുന്നു. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊതുസമൂഹത്തിന്റെ സഹകരണത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.

onamkit-floodrelief

നാലുദിവസം സ്‌കൂളിലൊരുക്കിയ ദുരിതാശ്വാസ കൗണ്ടറില്‍ ആയിരത്തിലധികം സുമനസ്സുകള്‍ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് നിത്യോപയോഗ സാധനങ്ങളുമായെത്തി.എന്‍.എസ്.എസ് വൊളന്റിയേഴ്‌സിനൊപ്പം സ്‌കൂള്‍ മാനേജ്‌മെന്റും പൂര്‍വവിദ്യാര്‍ഥികളും സ്‌കൗട്ട് & ഗൈഡ്‌സ്, സൗഹൃദക്ലബ്,പാരിഷ് കൗണ്‍സില്‍, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, ഫാ.ഗോണ്‍സാല്‍വോസ് ട്രസ്റ്റ്, കെ.സി.വൈ.എം, ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തകരും അധ്യാപകരും നാട്ടുകാരും സാധനങ്ങള്‍ എത്തിക്കുന്നതിനും ക്രമീകരിക്കുന്നതിനും രാപകല്‍ വ്യത്യാസമില്ലാതെ വിയര്‍പ്പൊഴുക്കി. ശ്രമകരമായ പായ്ക്കിംഗിലും എല്ലാവരും സജീവമായി. വയനാട്ടിലെ നടവയലിനടുത്തുള്ള പാതിരിയമ്പം,ചക്കിട്ട,കമ്പത്തുംകുന്ന്,ഊരാളിപ്പാടിക്കുന്ന്,അമ്മാനി,പാറവയല്‍,അടിയ, ഓണിവയല്‍,നഞ്ചറമൂല, കൊട്ടവയല്‍ ആദിവാസികോളനികളിലാണ് കിറ്റുകള്‍ എത്തിച്ചത്.

പാതിരിയമ്പം കോളനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ പനമരം ബ്ലോക്ക്പഞ്ചായത്ത് അംഗം വി.എന്‍ തങ്കച്ചന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് അംഗം ഒ.സി മഹേഷ് ആധ്യക്ഷ്യം വഹിച്ചു.എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേല്‍, നിഥിന്‍ മാത്യു, എന്‍.എസ്.എസ് ലീഡര്‍ യു.മുഹമ്മദ് നാസിഫ് എന്നിവര്‍ പ്രസംഗിച്ചു.തദ്ദേശീയരായ പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം സി.കെ മാത്യു, സുനില്‍ ചക്കുങ്കല്‍ ,സാബു കാലായില്‍, ജോയ്‌സി വാലോലിക്കല്‍, ഷിജി ഇയ്യാലില്‍, ജോയി നെല്ലിക്കുന്നേല്‍, എന്‍.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി മുഹമ്മദ് ഷമീല്‍, അഖില്‍ ആന്റണി, അജ്‌സല്‍ ബഷീര്‍, ജോബ് ഷാജി, അമല്‍സണ്‍ ആന്റണി, സുഹൈല്‍ കൊല്ലാരന്‍, പീറ്റര്‍ തോമസ്, ജോസഫ് എം.തോമസ്, നെവിന്‍ ഫ്രാന്‍സിസ്, അലന്‍ പാറക്കടവില്‍ എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതൽ മലപ്പുറം വാർത്തകൾView All

Malappuram

English summary
malappuram local news school students distribute relief material.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more