ദുരന്തം വിതച്ച് മഴ; മലപ്പുറത്തെ 2 പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം മഴയില്‍ തകര്‍ന്നുവീണു
മലപ്പുറം: മലപ്പുറത്തെ രണ്ടുപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന തൂക്കുപാലം ശക്തമായ മഴയില്‍ തകര്‍ന്നു വീണു. അരീക്കോട് ഊര്‍ങ്ങാട്ടിരി അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരീക്കോട് മൂര്‍ക്കനാട് തൂക്കുപാലമാണ് ഇന്ന് തകര്‍ന്നു വീണത്.
ശക്തമായ മഴയില്‍ പാലത്തിന്റെ കാലുകള്‍ കടപുഴകി ഒഴുകിപോകുകയായിരുന്നു. സംഭവ സമയത്ത് അടുത്ത ആളുകളില്ലാത്തതിനാല്‍ വന്‍ ദുരന്തംവഴിമാറി.പകല്‍ സമയങ്ങളില്‍ ധാരാളം യാത്രക്കാരുണ്ടാവാറുണ്ട് ഈ തൂക്കുപാലത്തില്‍. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന യാത്രാ മാര്‍ഗമാണ് ഈ പാലം ഒരു മാസം മുമ്പ് ശക്തമായ മഴയില്‍ ഈ പാലത്തിന്റെ കാലുകളില്‍ മരത്തടി വന്നടിയുകയുണ്ടായിരുന്നു.

അന്നും അതിനു മുമ്പും പാലം അപകടത്തിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ മരത്തടി മാറ്റി പാലത്തെ കുറിച്ച് പരിശോധന പോലും നടത്താതെ അധികാരികള്‍ തുറന്നു കൊടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പാലം തകര്‍ന്നു പോയത് എന്നത് നിര്‍മാണം മുതല്‍ സമഗ്ര അനേഷണം നടത്തണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുകയാണ്.
സില്‍ക്ക് എന്ന സര്‍ക്കാര്‍ സ്ഥാപനം ആണ് പാലനിര്‍മാണ കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവര്‍ ഇത് കണ്ണൂരിലെ മറ്റൊരു ആളുകള്‍ക്ക് സബ്ബ് കരാര്‍ നല്‍കുകയായിരുന്നു. സര്‍ക്കാര്‍ മറവില്‍ നടന്ന ഇടിവെട്ടി കൊള്ളയാണ് അന്ന് നടന്നതെന്നാണ് ആരോപണം. അരീക്കോട്ടെ എല്ലാ പ്രമുഖരേയും കരാറുക്കാര്‍ വേണ്ട പോലെ കണ്ടതു കൊണ്ട് വിവാദങ്ങള്‍ ഒഴിവായി എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഈസമയത്തെ മെറ്റീരിയല്‍ സംബന്ധിച്ച പൊതു ജനാക്ഷേപം ആരും കേട്ടില്ല. 2013ല്‍ പാലത്തിന് സ്ഥാന മാ്റ്റമുണ്ടായപ്പോള്‍ താഴെ കരിംങ്കല്ലിട്ടും അല്പം വെല്‍ഡിംങ് നടത്തിയും കാശ് വാങ്ങിയ ഉദേൃാഗസ്ഥര്‍ വൃന്ദം തടിയൂരിയാതും നാട്ടുകാര്‍ ആരോപിക്കുന്നു. പാലം അപകടത്തിലാണെന്ന പൊതുജന പരാതിയുടെ അടിസ്ഥാനത്തില്‍ പി.കെ ബഷീര്‍ തന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഈ വര്‍ഷം നീക്കി വെച്ചത് എങ്ങനെ ഉപയോഗിക്കണം എന്നത് കലക്ട്രറ്റിലെ ഇഞ്ചനീയര്‍മാര്‍ക്ക് ഇന്നും ആലോചന മാത്രമായി ഒതുങ്ങിയ ഈ സമയത്താണ് പാലം കടപുഴകി ഒഴുകിപോയതു എന്നത് ഉദ്ദോഗസ്ഥരുടെ അനാസ്ഥയാണ് സൂചിപ്പിക്കുന്നത് .












Click it and Unblock the Notifications