മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരവധി കവര്‍ച്ച കേസുകളിലെ പ്രതിയും സഹായിയും പിടിയില്‍, പിടിച്ചെടുത്ത തൊണ്ടി മുതലില്‍ വീട്ടമ്മയുടെ താലിമാലയും

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലക്ക് അകത്തും പുറത്തും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയും സഹായിയും തൊണ്ടി മുതലുകളുമായി നിലമ്പൂര്‍ പൊലീസിന്റെ പിടിയില്‍. കോതമംഗലം നെല്ലിമറ്റം മാന്‍കുഴികുന്നേല്‍ വീട്ടില്‍ ബിജു എന്ന ആസിഡ് ബിജുവും (43), സഹായി കൊപ്പം തിരുവേഗപ്പുറ സ്വദേശി നീളന്‍ തൊടിയില്‍ വീട്ടില്‍ രാജീവ് എന്ന കുട്ടന്‍ (41) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും വീട്ടമ്മയുടെ താലിമാല ഉള്‍പ്പടെയുള്ള ആറ് പവന്‍ ആഭരണങ്ങളും കവര്‍ച്ചക്കായി ഉപയോഗിക്കുന്ന സാധനസാമഗ്രികളും പിടിച്ചെടുത്തു. അടുത്തിടെ പട്ടാമ്പിയിലെ ഒരു വീട്ടില്‍ നിന്നും മോഷ്ടിച്ചതാണ് സ്വര്‍ണാഭരണങ്ങളാണിത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇവരെ നിലമ്പൂര്‍ സി ഐ കെ എം ബിജുവും നിലമ്പൂര്‍ ഷോഡോ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

Biju and Rajeev

ജൂണ്‍ 26ന് നിലമ്പൂര്‍ മുതുകാട് ആലക്കല്‍കുന്നേല്‍ ജോസിന്റെ വീട്ടില്‍ നിന്നും 15 പവനും പണവും മോഷണം പോയിരുന്നു. ഇതേ കുറിച്ചുള്ള അന്വേഷണത്തിലും രാത്രികാല പെട്രാളിംഗിനുമിടെയാണ് ആസിഡ് ബിജുവും സഹായിയും കൈയോടെ പിടിയിലാവുന്നത്.

കൊപ്പം, പട്ടാമ്പി, ചാലിശ്ശേരി, തൃത്താല, പെരിന്തല്‍മണ്ണ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 70 ഓളം പവന്‍ സ്വര്‍ണാഭരണങ്ങള്‍ മുഖ്യപ്രതി ബിജു മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. 1993 മുതല്‍ ബിജു മോഷണ കേസുകളില്‍ പ്രതിയാണ്.

മൂന്ന് മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബിജു പട്ടാമ്പിയില്‍ ആദ്യ മോഷണം നടത്തുന്നത്. ബൈക്കില്‍ കറങ്ങി നടന്നാണ് കവര്‍ച്ച നടത്തേണ്ട വീടുകള്‍ കണ്ടുവെക്കുന്നത്. റോഡിനോട് ചേര്‍ന്നുള്ളതും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയുന്നതുമായ വീടുകളാണ് സംഘം കവര്‍ച്ചക്കായി പകല്‍ സമയം കണ്ടുവെക്കുന്നത്.

പിന്നീട്ട് രാത്രിയെത്തിയാണ് മോഷണം. കോണിപടിയിലെ വാതിലുകള്‍ കമ്പിപ്പാര കൊണ്ട് തകര്‍ത്തും ഓടിട്ട വീടാണെങ്കില്‍ ഓടിളക്കി അകത്തു കടന്നുമാണ് പ്രതിയുടെ മോഷണ രീതി. മിക്കപ്പോഴും ബിജു ഒറ്റക്കാണ് കവര്‍ച്ച നടത്തുന്നത്. കൂടെയുള്ളവര്‍ മോഷണ മുതലുകള്‍ വില്‍പന നടത്തി നല്‍കുന്നതിനും മറ്റുമാണ് പങ്കാളിയാവുന്നത്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സി ഐയെ കൂടാതെ നിലമ്പൂര്‍ എസ് ഐ ബിനു തോമസ്, പ്രതത്യേക അന്വേഷണ സംഘത്തിലെയും നിലമ്പൂര്‍ ടൗണ്‍ ഷാഡോ ടീമിലെയും അംഗങ്ങളായ സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, പി ജയപ്രകാശ്, പ്രദീപ്, മാത്യൂസ്, വനിത സിപിഒ ടിഷീബ, ശ്രികുമാര്‍, എം മനോജ്, സക്കീറലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Malappuram
English summary
Malappuram Local News about theft case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X