മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡ് സുരക്ഷയ്ക്കും ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍: ഓരോ സ്‌റ്റേഷന്‍ അതിര്‍ത്തിയിലും അഞ്ച് പേര്‍ വീതം

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രകൃതി ദുരന്ത നിവാരണത്തിനും റോഡപകട രക്ഷാ പ്രവര്‍ത്തനങ്ങളിലും മാതൃകയായ ട്രോമോകെയര്‍ വളണ്ടിയര്‍മാരുടെ സേവനം റോഡു സുരക്ഷാ പ്രവര്‍ത്തനങ്ങളിലും ഉപയോഗപ്പെടുത്തും. മോട്ടോര്‍ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ആദ്യ ഘട്ടമെന്ന നിലയ്ക്ക് പൊന്നാനി ജോ.ആര്‍.ടി.ഒ ഓഫീസ് പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

ട്രാഫിക് നിയമലംഘനം പിടികൂടാനും ബോധവത്കരണ പ്രവര്‍ത്തനത്തിനും ട്രോമാകെയര്‍ വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തും. ഇതിനായി പ്രത്യേക പരിശീലനം ഇവര്‍ക്ക് നല്‍കും. ഓരോ പൊലീസ് സേ്റ്റഷന്‍ അതിര്‍ത്തിയില്‍ നിന്നും അഞ്ചു വീതം വളണ്ടിയര്‍മാരെയാണ് റോഡ് സുരക്ഷാ വളണ്ടിയര്‍മാരായി നിയമിക്കുക. ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തി ഇവര്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. ഫോട്ടോ പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പ് പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ നിയമലംഘകര്‍ക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ കുറവ് മൂലം ബുദ്ധിമുട്ടുന്ന മോട്ടോര്‍വാഹന വകുപ്പിന് ട്രോമാ കെയര്‍ വളണ്ടിയര്‍മാരുടെ സേവനം ആശ്വാസമാകും. പൊലീസ്, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവരുടെ സഹകരണവും പദ്ധതിക്ക് ഉറപ്പു വരുത്തും. പൊന്നാനിയിലെ പ്രവര്‍ത്തനം പരിശോധിച്ച് പിന്നീട് ജില്ലയിലൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്. സേവനത്തിനായി കൂടുതല്‍ വളണ്ടിയര്‍മാരെയും ഉപയോഗപ്പെടുത്തും.

traumacare

2005 ജനുവരിയിലാണ് മഞ്ചേരി ആസ്ഥാനമായി മലപ്പുറം ട്രോമാ കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പൊലീസ് വകുപ്പുമായി സഹകരിച്ച് ദേശീയപാതകളില്‍ ട്രോമാ കെയര്‍ നടത്തിയ രാത്രി കാല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമായിരുന്നു. പ്രകൃതിദുരന്ത സമയത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വിദഗ്ധ പരിശീലനം നേടിയ ദുരന്ത നിവാരണ സേനയും ട്രോമാകെയറിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം 36000 പേര്‍ക്ക് ട്രോമാകെയറിന്റെ നേതൃത്വത്തില്‍ റോഡപകട, ഫസ്റ്റ് എയ്ഡ് പരിശീലനവും നല്‍കിയിട്ടുണ്ട്.

ട്രോമാകെയര്‍ വളണ്ടിയര്‍മാരെ റോഡു സുരക്ഷാ വളണ്ടിയര്‍മാരായി നിയോഗിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വളാഞ്ചേരി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, മദ്ധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി അജിത് കുമാര്‍, ജില്ലാ ട്രോമാ കെയര്‍ നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി ഹരിദാസന്‍, തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്‌കര്‍, മലപ്പുറം ട്രോമാ കെയര്‍ ജനറല്‍ സെക്രട്ടറി കെ.പി പ്രതീഷ്, ജോ.ആര്‍.ടി.ഒമാരായ ദിനേശ് ബാബു (തിരൂരങ്ങാടി), മുജീബ്(പൊന്നാനി), സജിപ്രസാദ് (തിരൂര്‍), കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ഫൈസല്‍ അലി, ഹംസ അഞ്ചുമുക്കില്‍ പ്രസംഗിച്ചു.

Malappuram
English summary
malappuram local news trauma care valunteers for raod safety.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X