മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുബൈയില്‍ നിന്ന് പുറപ്പെട്ട മലപ്പുറത്തെ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: യു.എ.യില്‍നിന്ന് പുറപ്പെട്ട മലപ്പുറം വെങ്ങാട് സ്വദേശിയായ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മലപ്പുറം വെങ്ങാട് നായര്‍പടി മൂത്തേടത്ത് മുഹമ്മദ് അലി (63) എന്നയാളെയാണ് ഏപ്രില്‍ ഏഴ് മുതല്‍ കാണാതായത്. ബന്ധുക്കള്‍ എറണാംകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

<strong>നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് നാ​വി​ക സേ​ന​യു​ടെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; 15 പേ​ർ​ക്കു പ​രു​ക്ക്</strong>നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് നാ​വി​ക സേ​ന​യു​ടെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; 15 പേ​ർ​ക്കു പ​രു​ക്ക്

33 വര്‍ഷമായി യുഎയിലെ അല്‍ ഐനില്‍ ഖമര്‍ അല്‍ സലാമാത്ത് എന്ന റെഡിമെയ്ഡ് ഗാര്‍മെന്റിസില്‍ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് അലി ഈമാസം ഏഴിന് രാത്രി പതിനൊന്നരക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതായി രേഖകളുണ്ട്. ടാക്‌സി ഡ്രൈവറോട് തനിക്ക് ബാഗ്ലൂരില്‍ പോകണമെന്നും അവിടേക്ക് ബസ് ലഭിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചു തരണമെന്നും ആവശ്യപ്പെട്ടത് അനുസരിച്ച് ഡ്രൈവര്‍ ഇയാളെ എറണാംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ എത്തിക്കുകയും ചെയ്തതായാണ് പറയുന്നത്.

Muhammed Ali

മുഹമ്മദലിക്ക് ബാഗ്ലൂരില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലന്നാണ് വീട്ടുകാര്‍ പറയുന്നത്. അവധിക്ക് നാട്ടില്‍ വരുന്നതായി വീട്ടുകാരെ അറിയിക്കുകയോ നാട്ടില്‍ പോകുന്നതായി കൂടെ ജോലി ചെയ്യുന്നവരോട് ഇയാള്‍ പറയുകയോ ചെയ്തിട്ടില്ല. എട്ട് മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്നുപോയത്. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് മുഖേന യു.എ.ഇ എമിഗ്രേഷനില്‍ അന്വേഷിച്ചപ്പോഴാണ് ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം കയറിയതായി അറിയാന്‍ കഴിഞ്ഞത്.

ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സേ്റ്റഷനിലോ സി ഐ എറണാംകുളം (94963 33988) എന്ന നമ്പറിലോ 9895185240,9744333467 എന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Malappuram
English summary
Malappuram native missing in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X