ഇനി ലാഭവും നേട്ടവും മാത്രം; പൊന്നാനി ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ഇനി ലാഭവും നേട്ടവും മാത്രം; പൊന്നാനി ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
മലപ്പുറം: പൊന്നാനി ഫിഷിങ് ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഹാർബർ സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടോൾ പിരിവിന് പുറമേ 6 കടമുറികൾ കൂടി വാടകയ്ക്ക് നൽകി കഴിഞ്ഞു. ഇതിൽ 3 മുറികൾ മത്സ്യഫെഡിനും മൂന്നെണ്ണം സ്വകാര്യ വ്യക്തികൾക്കുമാണ് നൽകിയിരിക്കുന്നത്.

ഇതിൽ നിന്ന് മാത്രം ഏകദേശം 30000 രൂപയോളം ലാഭം ലഭിക്കുമെന്നാണ് വിവരം. 50 കോടി രൂപയുടെ വിപുലമായ പദ്ധതിക്കാണ് പെന്നാനി ഹാർബർ തയ്യാറെടുക്കുന്നത്. ശുചിമുറി ബ്ലോക്കിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഇലക്ട്രിക്കൽ ജോലികൾ കൂടി പൂർത്തിയായാൽ ഇതും ടെൻഡർ ചെയ്യാനാണ് ലക്ഷ്യം ഇടുന്നത്. ഈ ഇനത്തിലും വർഷം തോറും ഫിഷറീസ് വകുപ്പിന് നല്ല വരുമാനം ലഭിക്കും. 78 മത്സ്യ സൂക്ഷിപ്പ് കേന്ദ്രങ്ങളിൽ നിന്ന് 2 ലക്ഷത്തോളം രൂപ വാടകയായി മാസം ലഭിക്കുന്നുണ്ട്. 35 ലക്ഷം രൂപ ടോൾ ഇനത്തിൽ ടെൻഡറിലൂടെ വകുപ്പിന് നേരത്തെ ലഭിച്ചിരുന്നു.

ഹാർബർ ലാഭത്തിൽ എത്തുന്നതിന് ഒപ്പം ഹാർബറിന്റെ അനുബന്ധ വികസന പദ്ധതികൾ തയാറാക്കാനുള്ള മുന്നൊരുക്കത്തിലാണ് ഫിഷറീസ് വകുപ്പ്. 0 കോടിയുടെ വിപുലമായ പദ്ധതികളിൽ അഞ്ച് കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വിസ്തൃതി കൂടിയ ഹാർബറാണ് പൊന്നാനി ഹാർബർ.

ലേല ഹാളിന് മുൻപിൽ വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗത്ത് മേൽക്കൂര നിർമിക്കാനും പദ്ധതിയുണ്ട്. മാലിന്യ സംസ്കരണം, മത്സ്യ സംസ്കരണ യൂണിറ്റ് തുടങ്ങിയ വിവിധ പദ്ധതികൾ ഹാർബറിൽ നടപ്പാക്കണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്. ഫിഷറീസ് മന്ത്രി സജി ചെറിയാനാണ് ഇവയ്ക്ക് ഒക്കെ നേതൃത്വം നൽകുന്നത്.

ഫിഷിങ് ഹാർബർ പൂർണമായി പ്രവർത്തന സജ്ജമായതോടെ ഹാർബറിലേക്ക് എത്തുന്ന ബോട്ടുകളുടെയും വള്ളങ്ങളുടെയും എണ്ണം കൂടി തുടങ്ങി. പൊന്നാനിയിലെ മത്സ്യബന്ധന മേഖല പൂർണമായി ഹാർബറിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞു. മത്സ്യം കൊണ്ടുപോകാനായി വരുന്ന വാഹനങ്ങളുടെ എണ്ണവും ഇരട്ടിയായി വർധിച്ചു.

ഹാർബർ പ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ പദ്ധതികൾ തുടങ്ങി കഴിഞ്ഞു. 100 വീടുകളുടെ നിർമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 10 കോടി രൂപയുടെ പദ്ധതിയാണ് നേരത്തെ തയാറാക്കിയതെങ്കിലും 13 കോടിയിലേക്ക് പദ്ധതി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ സാങ്കേതിക അനുമതിക്കായി കാത്തിരിക്കുകയാണ്.
അതേസമയം, പൊന്നാനി ഫിഷിങ് ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇത്. 50 കോടി രൂപയുടെ വിപുലമായ പദ്ധതികൾക്കാണ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ നടക്കുന്നത്. ആദ്യഘട്ട പ്രവർത്തനത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. പൊന്നാനി ഹാർബറും മത്സ്യ തൊഴിലാളികൾക്ക് നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയവും സന്ദർശിച്ച ശേഷം ചേർന്ന യോഗത്തിലാണ് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ വിലപ്പെട്ട പ്രഖ്യാപനം നടന്നത്. പൊന്നാനി ഹാർബറിനായി പുതിയ ഐസ് പ്ലാന്റ്, സംസ്കരണ കേന്ദ്രം, മീൻ സൂക്ഷിക്കാൻ കോൾഡ് സ്‌റ്റോറേജുകൾ ഉൾപ്പെടെയാണ് 50 കോടിയുടെ പദ്ധതികൾ അന്ന് പ്രഖ്യാപിച്ചിരുന്നത്.
Recommended Video

മീൻ പിടിച്ച് തിരിച്ചെത്തിയ ബോട്ടുകൾ അവ ഇറക്കിയശേഷം നിർത്തിയിടാൻ 2.3 മീറ്റർ ആഴത്തിൽ ലോ ലെവൽ ബോട്ട് ജെട്ടി നിർമാണം, വല തുന്നാൻ ഷെഡ്, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിശ്രമകേന്ദ്രം, ഹാർബറിൽ കച്ചവട കേന്ദ്രം, ഹാർബറിൽ കൈവണ്ടിയിൽ കച്ചവടം നടത്തുന്നവർക്കായി കച്ചവട കേന്ദ്ര നിർമാണം, ബോട്ടുകളുടെ എന്‍ജിൻ പണിക്ക് വർക്‌ഷോപ്പ്, മഴ നനയാതെ മീൻ വാഹനങ്ങളിലേക്ക് കയറ്റാനുള്ള സംവിധാനമൊരുക്കൽ തുടങ്ങിയവയ്‌ക്കാണ് അഞ്ച് കോടി രൂപയിൽ വകുപ്പ് അനുവദിച്ചിരുന്നത്.












Click it and Unblock the Notifications