Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയില്‍ വീണ്ടും പ്രതിയുടെ അക്രമം; പൊലീസുകാരെ ചവിട്ടി, ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ചേലമ്പ്ര സ്വദേശിയായ റഫീഖാണ് അക്രമാസക്തനായത്. മദ്യപിച്ചെത്തി വയോധികന്റെ ജനല്‍ചില്ലകള്‍ തകര്‍ത്തെന്ന പരാതിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാത്രി 11.45 ഓടെയാണ് എസ് ഐയും രണ്ട് പൊലീസുകാരും ചേര്‍ന്ന് ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ എത്തിയ പ്രതി പൊലീസുകാരെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രതിയുടെ തോളില്‍ ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് കൈകള്‍ കെട്ടിയ ശേഷമായിരുന്നു വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയത്.

malappuram

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ടിരുന്നു. കോട്ടയം സ്വദേശിയായ ഡോ വന്ദനയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്ക് എത്തിച്ച സ്‌കൂള്‍ അധ്യാപകന്‍ വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പതിനൊന്നോളം കുത്താണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്ന. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചത്.

കേരളത്തെ തന്നെ ഞെട്ടിച്ച സംഭവവമായിരുന്നു അത്. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലില്‍ എത്തിയ പരിശോധിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ആശുപ്രതിയിലെ സി സി ടി വി ഹാര്‍ഡ് ഡിസ്‌ക് ആശുപത്രി അധികൃതര്‍ കോടതിയെ ഏല്‍പ്പിച്ചിരുന്നു.

അതേസമയം, സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ചില തീരുമാനങ്ങള്‍ ആരോഗ്യ വകുപ്പ് കൈക്കൊണ്ടിരുന്നു. പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിക്കും. മെഡിക്കല്‍ കോളേജുകളില്‍ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പിലാക്കും. ചികിത്സാ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ്. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഉറപ്പാക്കണം.

വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ 2 പേര്‍ മാത്രം. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കണം. ചീഫ് സെക്യൂരിറ്റി ഓഫീസറുടെ നമ്പര്‍ എല്ലാവര്‍ക്കും നല്‍കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+