• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഖത്തറില്‍ നിന്ന് ജല്‍വ നാട്ടിലേക്ക്.... വരുന്നത് ഇരട്ടി സന്തോഷവുമായി, പത്തിന് തിരിച്ചെത്തും!!

മലപ്പുറം: കോവിഡ് ലോകവ്യാപകമായി പടര്‍ന്നതോടെ കുടുങ്ങി പോയ ജീവിതങ്ങള്‍ പലതുമുണ്ട്. അത്തരം അനുഭവങ്ങള്‍ മലയാളികള്‍ക്കുമുണ്ട് പറയാന്‍. അതും മലപ്പുറത്തെ കൊടിഞ്ഞിയില്‍ നിന്നും. കൊടിഞ്ഞി ചെറൂപ്പാറയിലെ ഊര്‍പ്പായി റഹീമിന്റെ ഭാര്യ ജല്‍വ നിഹാന്റെ നാട്ടിലെത്താനുള്ള പരിശ്രമങ്ങളുടെ കഥയാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഭര്‍ത്താവിനെ ഒരു നോക്കാന്‍ കാണാന്‍ സന്ദര്‍ശ വിസയില്‍ ഖത്തറിലെത്തിയതായിരുന്നു ജല്‍വ. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജല്‍വ അവിടെ കുടുങ്ങി പോയി. പക്ഷേ തിരിച്ചെത്താമെന്ന പ്രതീക്ഷ ഇവര്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തു.

ഖത്തറില്‍ വെച്ചാണ് ജല്‍വ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. അവിടെ കോവിഡ് ഭയം പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയായിരുന്നു. എല്ലാവര്‍ക്കും ഭയം മാത്രം. പുറത്തേക്ക് നോക്കാന്‍ പോലും പേടി തോന്നുന്ന അവസ്ഥയിലായിരുന്നു ജല്‍വ. എന്നാല്‍ ആ പേടി ഇപ്പോള്‍ മാറി, വലിയൊരു പ്രതീക്ഷ നിറവേറിയ സാഹചര്യത്തിലെത്തിയിരിക്കുകയാണ്. നാട്ടിലെത്താനുള്ള എംബസിയുടെ പട്ടികയില്‍ ജല്‍വയും സ്ഥാനം പിടിച്ചിട്ടുണ്ട്. അതേസമയം തൊഴില്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ ഭര്‍ത്താവ് റഹീമിന് കൂടെ വരാന്‍ കഴിയില്ല. ഡിസംബര്‍ 26നായിരുന്നു ഇവരുടെ വിവാഹം. ജനുവരി പത്തിന് തന്നെ റഹീമിന് തിരിച്ചുപോകേണ്ടി വരികയായിരുന്നു.

ഇതോടെ വിസ ഓണ്‍ അറൈവല്‍ സംവിധാനം പ്രയോജനപ്പെടുത്തി ഫെബ്രുവരി അഞ്ചിന് ജല്‍വ ദോഹയില്‍ എത്തുകയായിരുന്നു. വിസ ഒരു മാസം കൂടി നീട്ടിക്കിട്ടി. ഇതിനിടെയാണ് അവര്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. അങ്ങനെ തിരിച്ച് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഇരിക്കുമ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഖത്തറില്‍ ചെറിയ ഇളവുകള്‍ വന്നപ്പോള്‍ ഇന്ത്യയില്‍ നിയന്ത്രണം കടുത്തു. കുറച്ച് ദിവസം താന്‍ പുറത്തൊക്കെ പോയിരുന്നതായി ജല്‍വ പറയുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ കര്‍ശനമായി വീട്ടിലിരിക്കണമെന്ന നിര്‍ദേശം വന്നതോടെ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെയായി. ഇടയ്ക്ക് പരിശോധനയ്ക്കായി ആശുപത്രിയില്‍ പോയപ്പോഴാണ് രോഗത്തിന്റെ തീവ്രത മനസ്സിലായത്. രണ്ട് മാസത്തോളം മുറിയില്‍ തന്നെയായിരുന്നു ജല്‍വയുടെ ലോകം.

ഖത്തറില്‍ ഒരു ദിവസം 900 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട്‌പോകുമെന്നായിരുന്നു കരുതിയത്. ആദ്യ ലോക്ഡൗണ്‍ കഴിഞ്ഞാല്‍ നാട്ടില്‍ പോകാമെന്ന് റഹീം ജല്‍വയോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് തവണ നീട്ടിയതോടെ കാര്യങ്ങള്‍ ആശങ്കയിലായി. ഇതിനിടയിലാണ് തിരിച്ചുപോകാന്‍ ആഗ്രഹമുള്ളവരുടെ രജിസ്‌ട്രേഷന്‍ എംബസി ആരംഭിക്കുന്നത്. ഇത് ശരിക്കും ജല്‍വയ്ക്ക് ആശ്വാസമാവുകയായിരുന്നു. ഗര്‍ഭിണി, വിസ കാലാവധി കഴിഞ്ഞയാള്‍ എന്നിങ്ങനെ രണ്ട് തരത്തില്‍ പരിഗണിക്കപ്പെട്ടു. റഹീമില്ലെങ്കില്‍ ഒരു കുഞ്ഞു ജീവന്റെ തുടിപ്പുമായിട്ടാണ് ജല്‍വ നാട്ടിലെത്തുന്നത്. ഈ മാസം പത്തിന് തന്നെ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അവര്‍ നാട്ടിലെത്തും.

Malappuram

English summary
malayali girl stranded in qatar will arrive on may 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X