സിൽവർലൈനിൽ വാശിയോടെ ജനം: കല്ല് പിഴുതെടുത്ത് തോട്ടിൽ എറിഞ്ഞു; ഉദ്യോഗസ്ഥർ പേടിച്ച് പിൻന്മാറി
മലപ്പുറം: സിൽവർ ലൈൻ പദ്ധതിയിലെ കല്ലിടലിന് എതിരെ നാട്ടുകാരുടെ വൻ പ്രതിഷേധം. മലപ്പുറം ജില്ലയിലെ തിരൂരിലും വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധം ഉണ്ടായത്.
കോട്ടയം മാടപ്പള്ളിയില്‍ കഴിഞ്ഞ ദിവസം പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറം ജില്ലയിലും പ്രതിഷേധം നടന്നിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയായിരുന്നു. പിന്നാലെ പോലീസ് പ്രതിഷേധത്തിൽ ഇടപെട്ടു.
തുടർന്ന് നാട്ടുകാരും പോലീസും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. പ്രതിഷേധത്തിന് പിന്നാലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ കെ-റെയില്‍ സർവ്വേ നിർത്തി വെച്ച സാഹചര്യമുണ്ടായി.

തുടർന്ന് നാട്ടുകാരും പോലീസും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. പ്രതിഷേധത്തിന് പിന്നാലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ കെ-റെയില്‍ സർവ്വേ നിർത്തി വെച്ച സാഹചര്യമുണ്ടായി. അതേസമയം, മറ്റു സ്ഥലങ്ങളിൽ പദ്ധതിക്കായി സ്ഥാപിച്ചിരുന്ന കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. ചോറ്റാനിക്കരയിൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ആണ് ഉണ്ടായത്. സമരത്തിന് മുതിർന്ന ജനം നിരത്തിൽ ഇറങ്ങിയപ്പോൾ പദ്ധതിയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥർ ജനത്തെ ഭയന്ന് സർവ്വെ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

അതിനാല്‍ തന്നെ എറണാകുളത്ത് സര്‍വെ ഉണ്ടാകില്ല. യുഡിഎഫ് നേതാക്കളും സമര മുഖത്ത് അണിനിരന്നതോടെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഇപ്പോൾ നടക്കുന്നത്. ഡിസിസി പ്രസിഡന്റ് ഷിയാസ്, അനൂബ് ജേക്കബ് ഉൾപ്പെടെയുള്ളവർ ചോറ്റാനിക്കരയിൽ എത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെ കെ-റെയില്‍ ഉദ്യോഗസ്ഥര്‍ നാട്ടിയ കല്ല് പിഴുത് തോട്ടിലേക്ക് എറിയുകയാണ് ചെയ്തത്. എന്നാൽ, ഇക്കഴിഞ്ഞ ദിവസം പദ്ധതിയുടെ ഭാഗമായി കല്ല് സ്ഥാപിക്കാൻ എത്തിയപ്പോൾ വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയിൽ ഉണ്ടായത്. നാട്ടുകാരും പൊലീസും തമ്മിൽ വലിയ സംഘർഷം ഉണ്ടായി. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്നലെ ഹർത്താലായിരുന്നു.

കെ റെയിൽ വിരുദ്ധ സംയുക്ത സമര സമിതിയാണ് ഹർത്താൽ നടത്തിയത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്ത സമരസമിതി. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തിയിരുന്നു. പദ്ധതിയുടെ കല്ലിടലിനെതിരെ സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കിയിരുന്നു. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞിരുന്നു. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചിരുന്നു.

ഇന്നലെ കോഴിക്കോട് കല്ലായിയിലും സിൽവർലൈൻ കല്ലിനെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഉദ്യോഗസ്ഥർ പദ്ധതിയുടെ ഭാഗമായി കല്ലിടാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം രൂക്ഷമായത്. സംഭവത്തിന് പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ വൻ സംഘർഷമുണ്ടായി. സ്ത്രീകളടക്കമുള്ളവർ സംഘർഷത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കല്ലിടൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമാക്കി നാട്ടുകാർ രംഗത്തെത്തിയത്. 'വെടി വച്ചു കൊന്നാലും കല്ലിടാൻ സമ്മതിക്കില്ല' എന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നത്.

എന്നാൽ, നേരത്തെയും ഉദ്യോഗസ്ഥരെ നാട്ടുകാർ കല്ലിടുന്നതിൽ നിന്നും തടഞ്ഞിരുന്നു. കെ.റെയിൽ വിരുദ്ധ ജനകീയ സമിതിയും നാട്ടുകാർക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ സംഘർഷം കൂടുതൽ രീതിയിൽ വ്യാപിക്കുകയായിരുന്നു. പദ്ധതിയുടെ കല്ലിടൽ പ്രവർത്തനങ്ങൾക്കായി നിരവധി പോലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടിടങ്ങളിലായി ആദ്യം കല്ലിട്ടു. എന്നാൽ. ഇവിടെ പ്രതിഷേധക്കാർ പ്രതിഷേധം നടത്തിയിരുന്നില്ല. എന്നാൽ, മൂന്നാമത്തെ സ്ഥലത്ത് കല്ലിടാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയത്. കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു.

എന്നാൽ, തിരുവനന്തപുരത്തും കെ-റെയിൽ വിരുദ്ധ സമരം നടന്നിരുന്നു. മുരുക്കുംപുഴയിൽ യു.ഡി.എഫ് സംഘം കെ-റെയിൽ സർവ്വേ കല്ല് പിഴുതു മാറ്റിയത്. യു.ഡി.എഫ് കൺവീനർ എം.എം ഹസന്റെ നേതൃത്വത്തിലാണ് സർവ്വേക്കല്ല് പിഴുത് മാറ്റിയത്. നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിക്ക് വേണ്ടി അന്യായമായി ഭൂമി ഏറ്റെടുക്കുകയാണെന്നും ആളുകളെ പെരുവഴിയിലിറക്കാൻ അനുവദിക്കില്ലെന്നും എം.എം ഹസൻ പറഞ്ഞിരുന്നു.മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപം ബിബിന ലാൻസിയുടെ പുരയിടത്തിൽ സ്ഥാപിച്ച കല്ലാണ് ആദ്യം പിഴുത് മാറ്റിയിരുന്നത്. തുടർന്ന് നിരവധി വീടുകൾ യു.ഡി.എഫ് സംഘം സന്ദർശിച്ചിരുന്നു. സർവ്വേ കല്ല് സ്ഥാപിക്കുന്നതിനെതിരെ പൊതുജന പ്രതിഷേധം ശക്തമാകുന്നു എന്നതിന് തെളിവാണ് ഈ കാണുന്ന പ്രതിഷേധങ്ങൾ.












Click it and Unblock the Notifications