Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണം; ബീഹാര്‍ സ്വദേശിക്ക് ദാരുണാന്ത്യം, 9 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: കൊണ്ടോട്ടി കീഴിശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബീഹാര്‍ ഈസ്റ്റ് ചമ്പാര സ്വദേശി രാജേഷ് മാഞ്ചി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാട്ടുകാരായ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ടത്തില്‍ നിന്നേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച രാത്രിയാണ് രാജേഷ് മാഞ്ചിയെ കീഴിശേരി വറളിപിലാക്കല്‍ അലവിയുടെ വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണര്‍ന്ന നാട്ടുകാരാണ് മുറ്റത്ത് ഒരാള്‍ വീണ് കിടക്കുന്നത് കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടന്നത്. ഈ റിപ്പോര്‍ട്ടിലാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതായി കണ്ടെത്തിയത്.

mobattack

നെഞ്ചിലും ഇടുപ്പിലും വാരിയെല്ലിലും ഇടുപ്പിലും പരിക്കും പൊട്ടലുമുണ്ട്. വടി കൊണ്ടോ ബലമുള്ള എന്തോ വസ്തു ഉപയോഗിച്ചുണ്ടായ മര്‍ദ്ദനമാണ് മരണകാരണം. മോഷണ ശ്രമത്തിനിടെ താഴെ വീണ രാജേഷ് മാഞ്ചിയെ നാട്ടുകാര്‍ കൂട്ടമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ 9 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം, സംഘം ചേരല്‍, അക്രമം തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

രാജേഷ് മാഞ്ചിയുടെ കൊലപാതകം ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ തെളിവ് നശിപ്പിക്കലിന് ചോദ്യം ചെയ്തുവരുന്നതായും മലപ്പുറം എസ് പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ പൊലീസ് എത്തി രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷക്കാന്‍ സാധിച്ചില്ല.

പ്രതികളായവരുടെ ഫോണില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാജേഷിന് ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മരത്തിന്റെ കൊമ്പും പ്ലാസ്റ്റിക്ക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കൂടാതെ ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

രാത്രി 12 മണി മുതല്‍ രണ്ടരവരെ ചോദ്യം ചെയാതാണ് മര്‍ദ്ദനം. മണിക്കൂറുകളോളം മര്‍ദ്ദിച്ചിട്ടും പൊലീസിനെ അറിയിച്ചില്ല. ഒടുവില്‍ വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് എത്തി അവിടെ നിന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതുവഴിയാണ് പ്രതികളിലേക്ക് എളുപ്പം എത്താന്‍ സാധിച്ചത്.

തെളിവ് നശിപ്പിക്കുന്നത്തിന്റെ ഭാഗമായി മരിച്ച വ്യക്തിയുടെ ടി ഷര്‍ട്ട് ഇവര്‍ ഒളിപ്പിച്ചുവച്ചിരുന്നു. ഇത് വീണ്ടെടുക്കേണ്ടതുണ്ട്. കൂട്ടത്തിലുണ്ടായിരുന്നു ഒമ്പതാമത്തെ പ്രതി അവിടെയുള്ള സി സി ടി വിയുടെ ഡി വി ആര്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും എസ് പി വ്യക്തമാക്കി. മോഷണശ്രമത്തിന്റെ ഭാഗമായാണ് രാജേഷ് അവിടെ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+