മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരത്തിൽ നിയമം വിട്ടാൽ പിടി വീഴും, കർശന നടപടിയുമായി മോട്ടോർ വകുപ്പ്, ഈടാക്കുന്നത് ഭീമൻ പിഴ

Google Oneindia Malayalam News

മലപ്പുറം: ഇരുചക്ര വാഹനങ്ങളില്‍ ഘടനാപരമായ മാറ്റം വരുത്തന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന. ഇഷ്ടത്തിനനുസരിച്ച് സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും മറ്റ് വാഹന യാത്രക്കാര്‍ക്കും ഭീഷണിയാവുന്ന രൂപത്തില്‍ റൈസിംഗ് നടത്തുന്നവര്‍ക്കുമെതിരെയുമാണ് കർശന പരിശോധന

കഴിഞ്ഞ മാസം മലപ്പുറത്ത് നടത്തിയ വാഹനീയം പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് പൊതുജനങ്ങളില്‍ നിന്ന് കിട്ടിയ പരാതികളില്‍ പ്രധാനമായിട്ടും അമിത ശബ്ദം പുറപ്പെടുവിച്ച് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ചിള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ചായിരുന്നു.തുടർന്ന് വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നു.

malappuram

ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന കർശനമാക്കുന്നത്. കഴിഞ്ഞ മാസം മാത്രം പരിശോധനയിൽ 209 ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചത് 181, ഇന്‍ഷൂറന്‍സില്ലാതെ വാഹനം ഓടിച്ചത് 259, ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചത് 2468, എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

'ആണാണെങ്കില്‍ മാസ്, പെണ്ണാണെങ്കില്‍ കേസ്': നേരിടേണ്ടി വന്നത് രൂക്ഷമായ സൈബർ അക്രമമെന്ന് സൂര്യ'ആണാണെങ്കില്‍ മാസ്, പെണ്ണാണെങ്കില്‍ കേസ്': നേരിടേണ്ടി വന്നത് രൂക്ഷമായ സൈബർ അക്രമമെന്ന് സൂര്യ

ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച 82 വാഹനങ്ങളും, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്രയിൽ 74 പേരേയും പോലീസ് പിടികൂടി. 2768 കേസുകളിലായി 58,04,960 രൂപ പിഴയാണ് ചുത്തിയത്.ജില്ലയിലെ സംസ്ഥാന, ദേശീയപാതകള്‍ കേന്ദ്രീകരിച്ചാണ് രാപ്പകല്‍ വിത്യസമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ. ഒ പ്രമോദ് കുമാര്‍ പറഞ്ഞു.

അതേസമയം ലൈസനൻസില്ലാതെ നിരത്തിലറങ്ങുന്ന കുട്ടി ഡ്രൈവർമാർക്കെതിരെയും കർശന നടപടിയാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത്. ഇരുചക്രവാഹനം ഉപയോഗിച്ച് നിരത്തിലിറങ്ങിയ 13 വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ച്‌പേരുടെ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. കോട്ടക്കല്‍ സ്വദേശിയായ രണ്ട് പേര്‍, കൊണ്ടോട്ടി, വണ്ടൂര്‍, മഞ്ചേരി സ്വദേശികള്‍ക്കെതിരെയാണ് നടപടിയെടുത്തത്. രക്ഷിതാക്കള്‍ക്ക് 25,000 രൂപ പിഴ ചുമത്തി തുടര്‍നടപടികള്‍ക്കായി കേസ് കോടതിയില്‍ സമര്‍പ്പിച്ചു.നിലവിലുള്ള നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി വാഹനം ഓടിച്ചാല്‍ കുട്ടിയുടെ രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ തടവോ,25,000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്.

മുഖ്യമന്ത്രി അറിയാതെ നിയമനങ്ങൾ നടക്കുമോ? താൻ റബർ സ്റ്റാമ്പാണെന്ന് കരുതരുതെന്ന് ഗവർണർമുഖ്യമന്ത്രി അറിയാതെ നിയമനങ്ങൾ നടക്കുമോ? താൻ റബർ സ്റ്റാമ്പാണെന്ന് കരുതരുതെന്ന് ഗവർണർ

Malappuram
English summary
motor vehicle department will take strict action against modified bikes and traffic rule violators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X