Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കാലകെടുതി: രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങണമെന്ന് പ്രവര്‍ത്തകരോട് മുസ്ലിംലീഗ് നേതൃത്വം

മലപ്പുറം: മഴക്കാലകെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങണമെന്ന് മുസ്ലിംലീഗ് നേതൃത്വം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ രൂക്ഷമായ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റു സഹായങ്ങള്‍ക്കും മുന്നിട്ടിറങ്ങാന്‍ മുസ്ലിംലീഗ് ഇന്നലെ പാണക്കാട് ചേര്‍ന്ന നേതാക്കളുടെ യോഗം കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം അനുശോചനം രേഖപ്പെടുത്തി.

രക്ഷാദൗത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരേയും, പാര്‍ട്ടി പ്രവര്‍ത്തകരേയും യോഗം അഭിനന്ദിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം അടിയന്തിരമായി വിതരണം ചെയ്യണമെന്നും അപകടാവസ്ഥയില്‍ ഉള്ളവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികള്‍ വേഗത്തിലാക്കാനും മുസ്ലിംലീഗ് നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ എന്നിവര്‍ പങ്കെടുത്തു.

rainmalappuram-

ഇതിന് പുറമെ മലപ്പുറം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാലകെടുതികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചു. ജില്ലയുടെ മലയോര-തീരദേശമേഖലകളിലടക്കം മഴ കനക്കുകയും കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്്ലിംലീഗ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് എന്നിവര്‍ അറിയിച്ചു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും തകര്‍ച്ചാ ഭീഷണി നേരിടുന്നവര്‍ക്കും ആശ്വാസമായി മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കണം. തീരദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും ഒരുക്കുന്നതിന് കൂട്ടായി പ്രവര്‍ത്തിക്കണം.

മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പുവരുത്തണം. വീടുകളിലേക്ക് വെള്ളംകയറി ദുരതത്തിലായി ആദിവാസി കോളനികളിലടക്കം ആവശ്യമെങ്കില്‍ വൈദ്യസഹായമുള്‍പ്പടെ ലഭ്യമാക്കണം. വരും ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സഹകരിക്കുകയും ദുരന്തനിവാരണ വിഭാഗത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു.

മലപ്പുറത്തെ മലയോര മേഖലയായ ചാത്തല്ലൂരില്‍ മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കൃഷിയടക്കം നിരവധി നാശനഷ്ടം സംഭവിച്ചു. സമീപത്തെ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഭീതിയോടെ കിഴക്കേ ചാത്തല്ലൂരിലെയും പടിഞ്ഞാറെ ചാത്തല്ലൂരിലെയും ജനങ്ങള്‍. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് ഒതായി പടിഞ്ഞാറെ ചാത്തല്ലൂരിലെ കുട്ടാടന്‍ മലയുടെ വിവിധ ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മലയുടെ മുകളില്‍ നിന്നും ഉരുള്‍പൊട്ടി താഴെയുള്ള വീടുകളിലേക്കും റോഡിലേക്കും, കൃഷിയിടങ്ങളിലേക്കും മലവെള്ളപ്പാച്ചിലില്‍ വലിയ മരങ്ങളും കൂറ്റന്‍പാറകല്ലുകളും, ചളിയും വന്നുവീണത്.

സമീപത്തുണ്ടായിരുന്ന ഏതാനും വീടുകള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചു. തേവശ്ശേരി യൂസഫ്, കുമ്പളവന്‍ കറുപ്പന്‍, മുരടന്‍ ചാത്തന്‍, കളത്തിങ്ങല്‍ ജാഫര്‍ എന്നിവരെയും, ഏതാനും ഇതര സംസ്ഥാന തൊഴിലാളികളികളെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇവരെ തല്‍ക്കാലം ബന്ധുവീടുകളിലേക്ക് മാറ്റി. ട്രോമാകെയര്‍ പ്രവര്‍ത്തകര്‍, വണ്ടൂര്‍ സിഐ ബാബുരാജിന്റെ നേതൃത്വത്തില്‍ അരീക്കോട് എടവണ്ണ മഞ്ചേരി പൊലീസും, തിരുവാലി അഗ്നിശമനസേനാ യൂണിറ്റ്, നാട്ടുകാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മലയുടെ താഴ്വാരത്ത് ഉരുള്‍പൊട്ടലിനെതുടര്‍ന്ന്് വലിയ ഒരു തോട് തന്നെ രൂപാന്തരപ്പെട്ടു. സമീപത്തെ മിക്ക കിണറുകളും, കൃഷിയിടങ്ങളിലും ചെളിയും മണ്ണും നിറഞ്ഞ് മൂടി. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനു മുകളില്‍ കല്ലും ചെളിയും വന്ന് വീണ് തകരുകയും കാറിന് കേട്പാടുപറ്റി. ഉരുള്‍പൊട്ടലില്‍ നൂറുകണക്കിന് റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണു, മലയുടെ താഴ്ന്ന ഭാഗങ്ങളിലെ വാഴ, നെല്ല്, കപ്പ തുടങ്ങിയ മിക്ക കൃഷിയിടങ്ങളും നശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+