• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടിലേക്ക് രാഹുല്‍ഗാന്ധിയെ സ്വാഗതം ചെയ്ത് മുസ്ലിംലീഗ്, രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കേരളത്തില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് ഹൈദരലി തങ്ങള്‍, കേരളത്തില്‍ തരംഗമുണ്ടാക്കുമെന്ന് കുഞ്ഞാലിക്കുട്ടി

  • By Desk

മലപ്പുറം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ വാനോളം പുകഴ്ത്തി മുസ്ലിംലീഗ്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കേരളത്തില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യു.ഡി.എഫിന് വീണുകിട്ടിയ നിധിയാണ്. കെ.പി.സി.സി നേതൃത്വം ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.

വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്; ബോധവൽക്കരണ പരിപാടിയുമായി മൂന്നാറിലെയും ദേവികുളത്തെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മലയോര മേഖലയായ വയനാട് ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്ര വിജയം സമ്മാനിക്കും മണ്ഡലം തൊടാതെ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മാറും. അദ്ദേഹത്തിന് മുസ്ലിം ലീഗിന്റെ സര്‍വ്വ പിന്തുണയുമുണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു. പാണക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

Kunhalikutty

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ സൂപ്പര്‍തരംഗമുണ്ടാക്കുമെന്ന് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഈ പ്രഖ്യാപനം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണ്. വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കേരളത്തിലും കേരളത്തിന് പുറത്തും വലിയ മാറ്റത്തിന് ഇത് കാരണമാകും. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് പരാജയഭീതി മൂലമാണെന്ന വാദം തെറ്റാണ്.

ദക്ഷിണേന്ത്യയിലെ വോട്ടര്‍മാരുടെ ആവശ്യം നിറവേറ്റുകയാണ് അദ്ദേഹം ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി വാരണാസിയിലും വഡോദരയിലും മത്സരിച്ചത് പരാജയഭീതി കാരണമാണോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇക്കാര്യത്തില്‍ കോടിയേരിയുടെ പ്രസ്താവന തീര്‍ത്തും അസ്ഥാനത്താണ്. ബി.ജെ.പി പറയേണ്ട നിലപാടാണ് കോടിയേരി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

മതേതര ഭാരതത്തിലെ കാവല്‍ക്കാരന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട് പാര്‍ലമെന്റിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മതേതര ജനാധിപത്യ സംവിധാനങ്ങളിലൂടെ രാജ്യത്തെ നിലനിര്‍ത്തികൊണ്ടു പോവാനുള്ള ഒരു വലിയ പ്രയത്നത്തിന്റെ മുന്നണി പോരാളിയായ രാഹുല്‍ഗാന്ധിയെ വയനാട് സ്ഥാനാര്‍ത്ഥിയായി ലഭിക്കുന്നതിലൂടെ മതേതര കേരളത്തിന് വലിയ അംഗീകാരമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നല്‍കിയത്.

വര്‍ഗ്ഗീയതയെ തുരത്താനും നരേന്ദ്രമോദിയെ പുറത്താക്കാനുമുള്ള ശ്രമങ്ങള്‍ക്ക് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ ഊര്‍ജ്ജം നല്‍കും. അതു കൊണ്ട് തന്നെ മലപ്പുറം ജില്ലയിലെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരന്നു കൊണ്ട് തിരഞ്ഞെടുപ്പില്‍ അവിസ്മരണീയമായ വിജയം സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ കെ പി സി സി സെക്രട്ടറിമാരായ വി എ കരീം, കെ പി അബ്ദുല്‍ മജീദ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ പുല്ലാര, അജീഷ് എടാലത്ത് എന്നിവര്‍ പങ്കെടുത്തു.

Malappuram

English summary
Muslim League welcomed Rahul Gandhi to Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X