മലപ്പുറത്തും പൊന്നാനിയിലും എല്‍ഡിഎഫിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി: പരാതി നല്‍കിയത് ലീഗ്!
മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ ആയിരംദിനങ്ങളുടെ ഭാഗമായി പബ്ലിക്‌റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്(പിആര്‍ഡി) അടിച്ചിറക്കിയ നോട്ടീസ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നില്‍ ഉപയോഗിക്കുന്നതായി ആരോപിച്ച് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് നേതാക്കള്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
'ഇത് കോണ്‍ഗ്രസ് യുഗം'! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ
സര്‍ക്കാറിന്റെ ആയിരം നല്ലദിനങ്ങള്‍ എന്ന തലക്കെട്ടില്‍ പിആര്‍ഡി പുറത്തിറക്കിയ നോട്ടീസുകള്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു നല്‍കുന്ന കത്തുകള്‍ക്കൊപ്പം വീടുകളില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ഇതിനെതിരെയാണ് തങ്ങള്‍ പരാതി നല്‍കിയതെന്നും മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി യുഎ ലത്തീഫ് പറഞ്ഞു. സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് ഇത്തരത്തില്‍ വിതരണം ചെയ്തായി സംശയിക്കുന്നുണ്ടെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ അന്വേഷണം നടത്തിയ നടപടി സ്വീകരിക്കാനാണു മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണക്ക് പരാതി നല്‍കിയതെന്നും യു.എ ലത്തീഫ് പറഞ്ഞു.
അതേ സമയം പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി മലപ്പുറം ജില്ലയിലേക്ക് അനുവദിച്ച വോട്ടിങ് മെഷിനുകളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികളുടെ സാനിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കിയത്. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ സാന്നിധ്യത്തില്‍ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടത്തും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഓണ്‍ലൈനായാണ് റാന്‍ഡമൈസ് ചെയ്തത്. ജില്ലയ്ക്ക് അനുവദിച്ച വോട്ടിങ് മെഷിനുകള്‍ ഓരോ ബൂത്തുകളിലേക്കും നല്‍കുന്നത് റാന്‍ഡമൈസ് ചെയ്തതിന് ശേഷമാണ്. 2750 ബൂത്തുകളാണ് ജില്ലയിലുള്ളത്. 5230 വോട്ടിങ് മെഷിനുകള്‍ ജില്ലയിലേക്ക് അനുവദിച്ചിട്ടുണ്ട്. 3905 കണ്‍ട്രോള്‍ യൂനിറ്റും 3781 വി.വി പാറ്റുകളുമാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും റാന്‍ഡമൈസ് ചെയ്താണ് ബൂത്തുകള്‍ക്ക് നല്‍കുക. ജില്ലാ കലക്ടര്‍ അമിത് മീണ, അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വികെ അനില്‍കുമാര്‍, എആര്‍ഒ മാര്‍, രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാനിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്.