നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി, കൂട്ടംകൂടി നിൽക്കാൻ പാടില്ല; നിയന്ത്രണങ്ങൾ ഇങ്ങനെ
മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന സ്ഥിരീകരണം ഉണ്ടായതിന് പിന്നാലെ കനത്ത ജാഗ്രതിയിലാണ് ജില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാര സ്ഥാപനങ്ങൾ 10 മണി മുതൽ 7 മണി വരെ മാത്രമെ പ്രവർത്തിക്കാവൂ. സിനിമ തിയറ്ററുകൾ പ്രവർത്തിക്കരുത്. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂൾ. കോളേജുകൾ, മദ്രസ. അംഗനവാടികൾ എന്നിവ പ്രവർത്തിക്കരുത്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തി സമയത്ത് മാസ്ക് ഉപയോഗം നിർബന്ധമാക്കി.
തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

മരണപ്പെട്ട 24കാരന്റെ പ്രാഥമിക സമ്പർക്കപ്പടിക അടക്കം തയ്യാറാക്കുകയാണ്. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളത്. നാല് സ്വകാര്യ ആശുപത്രികളിലാണ് യുവാവ് ചികിത്സ തേടിയത്. സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ബെംഗളൂരുവിൽ വിദ്യാർത്ഥിയാണ് ഈ യുവാവ്. സുഹൃത്തുക്കൾ കുടുംബാഗംങ്ങൾ, അതോടൊപ്പം പോയിട്ടുള്ള ഇടങ്ങൾ എല്ലാം ട്രേസ് ചെയ്ത് കൊണ്ട്, അവിടെയുള്ള ആളുകളെ ഏറ്റവും അടുത്ത സമ്പർക്കത്തിൽ പെട്ടവരെയും സെക്കന്ററി കോൺടാക്റ്റിൽ പെട്ടവരെയും തന്നെ തിരിച്ചറിയാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
നാല് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, ഒരു ക്ലിനിക് ഉൾപ്പെടെയിടങ്ങളിൽ മരണപ്പെട്ട യുവാവ് പോയിരുന്നു. അതുപോലെ രണ്ട് വൈദ്യശാലകളിൽ പോയതായി കാണുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ എവിടെയെങ്കിലും ആ സമയത്ത്, അതിന് മുൻപോ ശേഷമോ അതിൽ പ്രസക്തിയില്ല, ആ സമയത്ത് അവിടെയുണ്ടായിരുന്നുവർ ആരോഗ്യവകുപ്പിനെ അഭ്യർത്ഥിക്കുന്നുവെന്ന് വീണാ ജോർജ് പറഞ്ഞു.
അതേ സസമയം ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു, അപൂർവമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരയെും കോൺടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാലാണെന്നും ആർക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കിൽ തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കുന്നതിനും പുതുതായി ആർക്കും അണുബാധ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും വീണാ ജോർജ് അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications