• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരളത്തെ സിപിഎം കലാപഭൂമിയാക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി

  • By Desk

മലപ്പുറം: കേരളത്തെ സിപിഎം കലാപഭൂമിയാക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തെന്നല തറയില്‍ സംഘടിപ്പിച്ച യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലയും കൊള്ളിവയ്പ്പും വര്‍ദ്ധിപ്പിച്ച് കേരളത്തെ സിപിഎം കലാപഭൂമിയാക്കുകയാണ്. എല്ലാം കൊണ്ടും മികച്ച സംസ്ഥാനമായ കേരളത്തിന്റെ മുഖം ക്രൂരതയുടെ മുഖമാക്കി മാറ്റി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പിണറായി ഭരണം കേരള ജനതയെ മാനം കെടുത്തിയപ്പോള്‍ അഞ്ച് കൊല്ലത്തെ നരേന്ദ്രമോദിയുടെ ഭരണം ജനങ്ങളെ എല്ലാ നിലയ്ക്കും ദ്രോഹിക്കുന്നത് മാത്രമായിരുന്നു. വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയില്ല. പറയാത്തത് പലതും കൊണ്ടുവന്ന് ജനങ്ങളെ ദ്രോഹിച്ചു.

നാം അറിയേണ്ട മണിക് സര്‍ക്കാര്‍; ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്ന ഏക മുഖ്യമന്ത്രി

20 മണ്ഡലങ്ങളിലും യു.ഡി.എഫ് തരംഗമുണ്ട്. മോഡിയുടെയും പിണറായിയുടെയും ഭരണത്തില്‍ ജനം പൊറുതിമുട്ടി. എല്ലാ മേഖലയെയും തകര്‍ത്താണ് അവര്‍ മുന്നോട്ട് പോയത്. നാടിന്റെ സ്വസ്ഥതയും സമാധാനവും നശിപ്പിച്ചു. നോട്ട് നിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വര്‍ദ്ധനവിലൂടെയും കേന്ദ്രം ജനങ്ങളെ ഉപദ്രവിച്ചപ്പോള്‍ അതിന് ചൂട്ട് പിടിക്കുന്ന പ്രവര്‍ത്തനമാണ് കേരളത്തിലുണ്ടായത്.മൂന്ന് വര്‍ഷത്തിനിടയ്ക്ക് കേരളത്തില്‍ നടന്നത് 30 കൊലപാതകങ്ങളാണ്. അധികം കൊലപാതകങ്ങളിലും പ്രതികളായി വന്നത് സി.പി.എമ്മുകാരാണ്. സി.പി.എം കൊന്ന് തള്ളിയ കാരണം മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെയും ഭര്‍ത്താവിനെ നഷ്ടപ്പെട്ട വിധവകളായവരുടെയും കണ്ണുനീരിന്റെ ശാപം ഈ സര്‍ക്കാരിനെ വേട്ടയാടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

oommenchandy-

ഷംസുദ്ദീന്‍ പൂക്കിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. പി.കെ അബ്ദുറബ്ബ് എം.എല്‍.എ, വി.വി പ്രകാശ്, പി.എസ്.എച്ച് തങ്ങള്‍, വി. മധുസൂദനന്‍, കെ.പി.കെ തങ്ങള്‍, നാസര്‍ കെ. തെന്നല, ഹനീഫ പുതുപ്പറമ്പ്, ഇഫ്തിഖാറുദ്ദീന്‍, എം.പി കുഞ്ഞിമൊയ്തീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തലാവും ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വെളിയങ്കോട് നടന്ന യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍.ഡി.എഫ് ഒന്നും ശരിയാക്കിയില്ല. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് തെളിഞ്ഞപ്പോള്‍ സത്യം പറയുന്നവരെ മുഖ്യമന്ത്രി ആക്ഷേപിക്കുകയാണ്. സത്യം കണ്ടെത്തിയ അമിക്കസ് ക്യൂറിയെ കുറ്റം പറയാനാണ് സര്‍ക്കാര്‍ രംഗത്ത് വരുന്നത്.തെറ്റുപറ്റിയെന്ന് ബോദ്ധ്യയമായാല്‍ ഇത് തിരുത്താന്‍ തയ്യാറാവേണ്ടതിന് പകരം സത്യം പറയുന്നവരെ ആക്ഷേപിക്കുകയാണ്.

മസാല ബോണ്ട് വരുന്നതിനെയല്ല, മസാല ബോണ്ട് വാങ്ങുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. ഏഷ്യന്‍ ഡെവല്പമെന്റ് ബാങ്കില്‍ നിന്നും ലോകബാങ്കില്‍ നിന്നും സഹായം സ്വീകരിക്കുന്നതിനെ എതിര്‍ത്ത് സംസ്ഥാനത്തിന്റെ വികസനത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിറകോട്ട് വലിച്ചു. ഇപ്പോള്‍ നിലപാട് മാറിയതെങ്ങനെയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ചടങ്ങില്‍ ടി.പി. കേരളീയന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് വി.വി.പ്രകാശ്, ജില്ലാ യു.ഡി.എഫ്.ചെയര്‍മാന്‍ പി.ടി.അജയ് മോഹന്‍, അഷ്രഫ് കോക്കൂര്‍, എം.വി.ശ്രീധരന്‍, അഹമ്മദ് ബാഫഖി തങ്ങള്‍, യു. അബൂബക്കര്‍ ,സുഹറ മമ്പാട്, കെ.കെ.ബീരാന്‍ കുട്ടി, സിദ്ദിഖ് പന്താവൂര്‍ ,ഷാനവാസ് വട്ടത്തൂര്‍ ,എം.ഹസീബ്, ഷമീര്‍ ഇടിയട്ടേല്‍, യൂസുഫ് ഷാജി എന്നിവര്‍ സംസാരിച്ചു.

മലപ്പുറം മണ്ഡലത്തെക്കുറിച്ച് നിങ്ങള്‍ക്കറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കില്‍....

Malappuram

English summary
Oommen Chandy against Cpim in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X